>

  2019 ന്റെ നഷ്ടങ്ങൾ; പോയ വർഷം സിനിമാ ലോകത്തോട് വിട പറഞ്ഞവർ

  അനശ്വര നടന്‍ ജയന്‍ അപകടത്തില്‍ മരിച്ചിട്ട് 38 വര്‍ഷമാവുന്നു.ചലച്ചിത്രതാരങ്ങളുടെ മരണത്തെക്കുറിച്ച് പറയുമ്പോള്‍ ജയന്റെ മരണത്തെക്കുറിച്ച് പറയാതെ വയ്യ. കോളിളക്കം സിനിമയുടെ ഷൂട്ടിങ്ങിനിടെ 1980 നവംബര്‍ 16നായിരുന്നു അദ്ധേഹം മരിച്ചത്. മലയാള സിനിമയുടെ വലിയ നഷ്ടങ്ങളിലൊന്നായിരുന്നു അദ്ധേഹത്തിന്റെ മരണം. ഇന്നും ജയന്റെ മരണം പ്രേക്ഷകര്‍ക്ക് തീരാ നൊമ്പരമാണ്.

  1. എം ജെ രാധാകൃഷ്ണന്‍

  അറിയപ്പെടുന്നത്‌

  Actor

  മലയാള സിനിമ കണ്ട മികച്ച ഛായാഗ്രാഹകരില്‍ ഒരാളായ എം ജെ രാധാകൃഷ്ണന്‍ അന്തരിച്ചത് ഈ വര്‍ഷമായിരുന്നു.ഷാജി എന്‍ കരുണിന്റെ അസിസറ്റന്റായി ചലച്ചിത്ര ജീവിതം ആരംഭിച്ച എം ജെ എഴുപത്തഞ്ചോളം സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്.മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം ആറു തവണയാണ് അദ്ധേഹത്തെ തേടിയെത്തിയത്.  

  2. നയന സൂര്യന്‍

  അറിയപ്പെടുന്നത്‌

  Director

  ജനപ്രിയ ചിത്രങ്ങള്‍

  , ,

  ചലച്ചിത്ര സംവിധായിക നയന സൂര്യനെ ഈ വര്‍ഷം സെപ്തംബര്‍ 24നായിരുന്നു തിരുവനന്തപുരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഡോ ബിജു സംവിധാനം ചെയ്ത്‌ 2012ല്‍ പ്രദര്‍ശനത്തിനെത്തിയ ആകാശത്തിന്റെ നിറം, കമല്‍ സംവിധാനം ചെയ്ത ഉട്ടോപ്യയിലെ രാജാവ് എന്നീ ചിത്രങ്ങളുടെ സഹസംവിധായികയായിരുന്നു. 2017ല്‍ 'ക്രോസ്‌റോഡ്' എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായികയായി.അപൂര്‍വ്വയിനം പക്ഷികളെ തിരഞ്ഞ് കാട് കയറുന്ന വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുടെ കഥ പറഞ്ഞ...

  3. ലെനിന്‍ രാജേന്ദ്രന്‍

  അറിയപ്പെടുന്നത്‌

  Director

  ജനപ്രിയ ചിത്രങ്ങള്‍

  മകരമഞ്ഞ്, രാത്രിമഴ, ചില്ല്

  പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലെനിന്‍ രാജേന്ദ്രന്‍ ഈ വര്‍ഷമായിരുന്നു ചലച്ചിത്രലോകത്തോട് വിട പറഞ്ഞത്.1981ല്‍ പുറത്തിറങ്ങിയ വേനല്‍ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 1985 ല്‍ പുറത്തിറങ്ങിയ മീനമാസത്തിലെ സൂര്യന്‍ എന്ന ചിത്രം ഫ്യൂഡല്‍ വിരുദ്ധപോരാട്ടത്തെ ഒരു കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന ചിത്രമാണ്. ജനപ്രിയ ചിത്രങ്ങളുടെ രീതികളേയും താരങ്ങളേയും ഉപയോഗപ്പെടുത്തുമ്പോഴും വിപണിയുടെ പ്രലോഭനങ്ങൾക്ക് വഴങ്ങാതെ...
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X