X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

ഒടിടിയാണോ കൂടുതലിഷ്ടം ? എങ്കിലിതാ നെറ്റ്ഫ്‌ളിക്‌സിലെ മികച്ച 5 മലയാള സിനിമകള്‍

Author: Administrator | Updated: Tuesday, April 25, 2023, 08:49 AM [IST]

കൊവിഡിനെ തുടര്‍ന്ന് ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ സിനിമ റിലീസ് ചെയ്യാന്‍ തുടങ്ങിയതോടെയാിരുന്നു പ്രേക്ഷകരില്‍ കൂടുതല്‍ പേരും ഒടിടിയായി സിനിമ കാണാന്‍ താല്‍പര്യം കാണിച്ചത്. പിന്നീട് കൊവിഡ് മാറി തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയപ്പോഴും ഒടിടി റിലീസിനായി കാത്തുനിന്നവരാണ് പ്രേക്ഷകര്‍. ഒടിടിയിലൂടെ സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കിതാ നെറ്റ്ഫ്‌ളിക്‌സിലെ മികച്ച 5 മലയാള ചിത്രങ്ങള്‍.

Share:
cover image
Video Thumbnail

കുറുപ്പ്

2021ല്‍ തിയേറ്ററുകളിലെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് കുറുപ്പ്. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രനായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രം ആഗോള തലത്തില്‍ 112 കോടിയാണ് കളക്ഷന്‍ നേടിയത്. സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ മികച്ച പ്രകടനം കാഴ്ച വെച്ച ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവരുടെയും പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.   

കൂടുതല്‍ കാണാം
Video Thumbnail

ഉയരെ

പാര്‍വതി തിരുവോത്ത്, ആസിഫ് അലി എന്നിവരുടെ അസാധ്യ പ്രകടനം കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു 2019ല്‍ പുറത്തിറങ്ങിയ ഉയരേ. ബോബി-സഞ്ജയിയുടെ തിരക്കഥയില്‍ മനു അശോകന്‍ സംവിധാനം ചെയ്ത ചിത്രം 2019ലെ മികച്ച ചിത്രങ്ങളിലൊന്നു കൂടിയാണ്. പാര്‍വതിയുടെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നു കൂടിയാണ് ചിത്രത്തിലെ പല്ലവി രവീന്ദ്രന്‍  എന്ന കഥാപാത്രം.  

കൂടുതല്‍ കാണാം
Video Thumbnail

സുഡാനി ഫ്രം നൈജീരിയ

ഫുട്‌ബോള്‍ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രമായിരുന്നു സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ. മലപ്പുറത്തെ ഫുട്‌ബോള്‍ ടീ മാനേജരും നൈജീരിയന്‍ കളിക്കാരനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രം പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളിലൊന്നാണ്. സൗബിന്‍ ഷാഹിര്‍, സാമുവല്‍ റോബിന്‍സണ്‍, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. കേരള ബോക്‌സോഫീസില്‍ നിന്നും ഏതാണ്ട് 30 കോടിക്കടുത്ത് ചിത്രം കളക്ഷന്‍ നേടിയിരുന്നു.  

കൂടുതല്‍ കാണാം
Video Thumbnail

മിന്നല്‍ മുരളി

നെറ്റ്ഫ്‌ളിക്‌സിലൂടെ ഡയറക്ട് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ചിത്രമായിരുന്നു ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി. മിന്നല്‍ മുരളി എന്ന സൂപ്പര്‍ഹീറോയുടെ കഥ പറഞ്ഞ ചിത്രം 2021ലെ മികച്ച ചിത്രങ്ങളിലൊന്നു കൂടിയാണ്. ടൊവീനോ തോമസ്, ഗുരു സോമസുന്ദരം എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമായ മിന്നല്‍ മുരളിയുടെ രണ്ടാംഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.  

കൂടുതല്‍ കാണാം

Video Thumbnail

ദൃശ്യം 2

മലയാളത്തിലെ എക്കാലത്തെയും മികച്ച ക്രൈം ത്രില്ലര്‍ ചിത്രങ്ങളിലൊന്നാണ് 2013ല്‍ പുറത്തിറങ്ങിയ ദൃശ്യം. മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുക്കെട്ടിലെത്തിയ ചിത്രം ഏതാണ്ട് 75 കോടിക്കടുത്തായിരുന്നു അന്ന് തിയേറ്ററുകളില്‍ നിന്നും നേടിയത്. ചിത്രത്തിന്റെ രണ്ടാഭാഗമായ ദൃശ്യം 2വും ആദ്യഭാഗം പോലെ തന്നെ സൂപ്പര്‍ഹിറ്റായിരുന്നു. കൊവിഡ് സാഹചര്യത്തില്‍ നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമിലായിരുന്നു ദൃശ്യം 2വിന്റെ റിലീസ്‌.  

കൂടുതല്‍ കാണാം

Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+