പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം പ്രഖ്യാപനം മുതല്‍ക്കുതന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിനുശേഷം നീണ്ട അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം വിനീത് ഹൃദയവുമായി എത്തുമ്പോള്‍ സിനിമാപ്രേമികളും ഏറെ ആകാംക്ഷയിലാണ്. ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഈ ചിത്രത്തിന്റെ പ്രധാനപ്പെട്ട അഞ്ച് പ്രത്യേകതകളെക്കുറിച്ച് കൂടുതലറിയാം.