twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    മലയാളി ഏറ്റുപാടിയ 2020ലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍

    Author Administrator | Updated: Tuesday, January 5, 2021, 04:48 PM [IST]

    കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണോടെ 2020ല്‍ വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രമാണ് മലയാളത്തില്‍ പുറത്തിറങ്ങിയത്. തുടര്‍ന്ന് റിലീസ് ചെയ്യാനിരുന്ന ഭൂരിഭാഗം സിനിമകളുടെയും റിലീസ് 2021ലേക്ക് മാറ്റുകയും ചെയ്തിരുന്നു. റിലീസ് ചെയ്ത സിനിമകളില്‍ കപ്പേള, അയ്യപ്പനും കോശിയും, സൂഫിയും സുജാതയും തുടങ്ങിയ ഏതാനും സിനിമകള്‍ മാത്രമാണ് തിയേറ്ററുകളില്‍ നിന്നും മികച്ച വിജയം നേടിയത്. ഈ സിനിമകള്‍ക്കൊപ്പം തന്നെ ഇതിലെ ഗാനങ്ങളും പ്രേക്ഷകര്‍ ഇരുംകൈയും നീട്ടിയാണ് സ്വീകരിച്ചത്. അത്തരത്തില്‍ 2020ല്‍ മലയാളി ഏറ്റുപാടിയ 5 സൂപ്പര്‍ഹിറ്റ് ഗാനങ്ങളിതാ.

    cover image

    ഷൈലോക്ക്‌

    2020ലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്ക്. ഒരു പക്കാ എന്റര്‍ടെയിനറായ ചിത്രത്തിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കണ്ണേ കണ്ണേ വീസാതെ എന്നു തുടങ്ങുന്ന ബാര്‍ സോങ്ങ് പുറത്തിറങ്ങി മണിക്കൂറുകള്‍ കൊണ്ടായിരുന്നു സോഷ്യല്‍മീഡിയയില്‍ വൈറലായത്‌. ഗോപി സുന്ദര്‍ സംഗീതം നല്‍കിയ ഗാനം ശ്വേത അശോക്, നാരായണി ഗോപന്‍, നന്ദ ജെ ദേവന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ആലപിച്ചത്.    

    അയ്യപ്പനും കോശിയും

    ആക്ഷന്‍ രംഗങ്ങളും നാടന്‍ തല്ലും അതിനൊത്ത ഡയലോഗുകളും കൊണ്ടും പ്രേക്ഷകരെ രസിപ്പിച്ച  അയ്യപ്പനും കോശിയിലെ ഗാനങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. ചിത്രത്തില്‍ അട്ടപ്പാടിയുടെ സ്വന്തം നഞ്ചിയമ്മ പാടിയ 'കളകാത്ത സന്ദനമേറി'... എന്ന ഗാനം പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലാവുകയും ചെയ്തിരുന്നു. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.    

    കപ്പേള

    ദേശീയപുരസ്‌ക്കാര ജേതാവായ മുഹമ്മദ് മുസ്തഫയുടെ ആദ്യ സംവിധാന ചിത്രമായിരുന്നു 2020ല്‍ പുറത്തിറങ്ങിയ കപ്പേള. നാട്ടിന്‍പുറത്തെ ഒരു പ്രണയകഥയില്‍ തുടങ്ങി പിന്നീട് അപ്രതീക്ഷിതമായ ട്വിസ്റ്റുകളിലൂടെ കഥ പറഞ്ഞ ചിത്രത്തിലെ ഗാനങ്ങളുടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുഷിന്‍ ശ്യാമിന്റെ സംഗീതത്തില്‍ സിത്താര പാടിയ കടുകുമണിക്കൊരു കണ്ണുണ്ട് എന്നു തുടങ്ങുന്ന ചിത്രത്തിലെ ഗാനം 2020ലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങളിലൊന്നാണ്‌.  

    സൂഫിയും സുജാതയും

    ഒടിടി ഫ്‌ളാറ്റ് ഫോമില്‍ നേരിട്ട് റിലീസ് ചെയ്ത മലയാളത്തിലെ ആദ്യ ചിത്രമാണ് സൂഫിയും സുജാതയും. നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ജയസൂര്യ ബോളിവുഡ് താരം അദിതി റാവു ഹൈദരി, പുതുമുഖം ദേവ് മോഹന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബി കെ ഹരിനാരായണന്‍ എഴുതി എം ജയചന്ദ്രന്‍ ഈണം നല്‍കിയ ചിത്രത്തിലെ വാതിക്കല് വെള്ളരിപ്രാവ്.. എന്ന ഗാനം 2020ലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങളിലൊന്നാണ്. നിത്യ മമ്മന്‍, അര്‍ജ്ജുന്‍ കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.  

    മണിയറയിലെ അശോകന്‍

    നെറ്റ്ഫ്‌ളിക്‌സില്‍ നേരിട്ട് റിലീസ് ചെയ്ത ആദ്യ മലയാള ചിത്രമാണ്‌ നവാഗതനായ ഷംസു സെയ്ബ സംവിധാനം ചെയ്ത മണിയറയിലെ അശോകന്‍. ജേക്കബ് ഗ്രിഗറി, അനുപമ പരമേശ്വരന്‍, ഷൈന്‍ ടോം ചാക്കോ, കൃഷ്ണ ശങ്കര്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.  റിലീസിനു മുമ്പു തന്നെ ചിത്രത്തിലെ ഗാനങ്ങള്‍ എറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷിഹാസ് അഹമ്മദ് കോയ എഴുതി ശ്രീഹരി കെ നായര്‍ സംഗീതം നല്‍കിയ ചിത്രത്തിലെ ഉണ്ണിമായ എന്ന തുടങ്ങുന്ന ഗാനത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ദുല്‍ഖര്‍ സല്‍മാനും, ജേക്കബ് ഗ്രിഗറിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.  

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X