X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

പൊല്ലാപ്പു പിടിച്ച മലയാള സിനിമ; 5 വിവാദ സിനിമകൾ

Author Administrator | Updated: Tuesday, May 26, 2020, 07:09 PM [IST]

2017.... ഒരുപക്ഷേ മലയാള സിനിമയെ പിടിച്ചുകുലുക്കിയ വേറൊരു വര്‍ഷമില്ല എന്നു തന്നെ പറയേണ്ടി വരും.സിനിമാ രംഗത്തെ പ്രമുഖയായ ഒരു നടിയെ അക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ജനപ്രിയ നായകന്‍ ദിലിപ് ജയില്‍ ആയത് ഈ വര്‍ഷമായിരുന്നു.ലോക സിനിമ വരെ മലയാള സിനിമയെ ഉറ്റു നോക്കിയ വര്‍ഷം കൂടിയായിരുന്നു അത്.എന്നാല്‍ വിവാദങ്ങളെയെല്ലാം കാറ്റില്‍ പറത്തി ആ വര്‍ഷം തന്നെ ദിലീപ് നായകനായി എത്തിയ രാമലീല തിയേറ്ററുകളിലെത്തി. മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുകയും വിതരണം മാറ്റിവെയ്ക്കപ്പെടുകയും ചെയ്ത സിനിമയാണു രാമലീല. അത്തരത്തില്‍ വിവാദങ്ങള്‍ തീര്‍ത്ത ചില മലയാള ചിത്രങ്ങളിതാ..


cover image

ഉള്ളടക്ക പട്ടിക

കസബ
1

കസബ എന്ന ചിത്രത്തെയും അതില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തെയും നടി പാര്‍വതി വിമര്‍ശിച്ചത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. 2017ലെ ഐഎഫ്എഫ്‌കെ കാലത്തായിരുന്നു പാര്‍വതി ചിത്രത്തിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടി അഭിപ്രായം പറഞ്ഞത്. തുടര്‍ന്ന് പാര്‍വതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി താരങ്ങളും രംഗത്തെത്തിയിരുന്നു.  

രാമലീല
2

സിനിമാ രംഗത്തെ പ്രമുഖയായ ഒരു നടിയെ അക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ജനപ്രിയ നായകന്‍ ദിലിപ് ജയിലില്‍ പോയ വര്‍ഷമായിരുന്നു 2017. ലോക സിനിമ വരെ മലയാള സിനിമയെ ഉറ്റു നോക്കിയ വര്‍ഷം കൂടിയായിരുന്നു അത് .എന്നാല്‍ വിവാദങ്ങളെയെല്ലാം കാറ്റില്‍ പറത്തി ആ വര്‍ഷം തന്നെ ദിലീപ് നായകനായി എത്തിയ രാമലീല തിയേറ്ററുകളിലെത്തി. മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുകയും വിതരണം മാറ്റിവെയ്ക്കപ്പെടുകയും ചെയ്ത സിനിമയാണു രാമലീല. 

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്
3

മുരളി ഗോപിയുടെ തിരക്കഥയില്‍ അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. ചിത്രത്തിന്റെ റിലീസിനു ശേഷം നല്ല പ്രതികരണം ലഭിച്ചിരുന്നുവെങ്കിലും സി.പി.ഐ.എമ്മിനെ പ്രത്യക്ഷമായും പരോക്ഷമായും വിമര്‍ശിച്ച ചിത്രത്തിന് അപ്രഖ്യാപിത വിലക്ക് വരെ നേരിടേണ്ടി വന്നിരുന്നു.   

തിരക്കഥ
4

രഞ്ജിത്തിന്റെ സംവിധാനത്തില്‍ 2008ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു തിരക്കഥ. പൃഥ്വിരാജ്, പ്രിയാമണി, അനൂപ് മേനോന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. അന്തരിച്ച നടി ശ്രീവിദ്യയുടെ ജീവിതമായിരുന്നു ചിത്രം പറഞ്ഞത്. ശ്രീവിദ്യ മരിക്കുന്നതിനു എതാനും ദിവസങ്ങള്‍ക്കു മുമ്പ് കമലഹാസന്‍ ശ്രീവിദ്യയെ കാണാനെത്തിയതാണ് രഞ്ജിത്തിനെ ചിത്രത്തിലേക്ക് നയിച്ചത്.    

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+