Author: Administrator | Updated: Tuesday, November 30, 2021, 11:55 AM [IST]
നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ഒടിടിയിലും തിയേറ്ററുകളിലുമായി നിരവധി സിനിമകളാണ് മലയാളത്തില്‍ ഈ വര്‍ഷം പുറത്തിറങ്ങിയത്. അവയില്‍ പല ചിത്രങ്ങളെയും പ്രേക്ഷകര്‍ ഇരും കൈയും നീട്ടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വന്‍ ഹൈപ്പ് നല്‍കി റിലീസായ പല ചിത്രങ്ങളും പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും 2021ലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ പ്രേക്ഷകര്‍ ആഘോഷമാക്കിയ പ്രധാനപ്പെട്ട ചില മലയാളചിത്രങ്ങളിതാ.
നിമിഷ സജയന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ ജനുവരി 15നാണ് ചിത്രം പ്രേക്ഷകര്‍ക്കു മുമ്പിലെത്തിയത്.
കൂടുതല്‍ കാണാം
കഥ ഇതുവരെ; ഈ വർഷത്തെ മികച്ച സിനിമകൾ-ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍/top-listing/quarterly-report-best-malayalam-movies2021-4-1092.html#the-great-indian-kitchen
2
2021ല്‍ പ്രേക്ഷകര്‍ ഇരുംകൈയും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു പ്രജേഷ് സെന്‍- ജയസൂര്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ വെള്ളം. മദ്യപാനിയായ മുരളി എന്നയാളുടെ കഥ പറഞ്ഞ ചിത്രം ജനുവരി 22നാണ് തിയേറ്ററുകളില്‍ റീലീസ് ചെയ്തത്.
കൂടുതല്‍ കാണാം
കഥ ഇതുവരെ; ഈ വർഷത്തെ മികച്ച സിനിമകൾ-വെളളം/top-listing/quarterly-report-best-malayalam-movies2021-4-1092.html#vellam
3
പ്രമേയത്തിലും അവതരണത്തിലുമെല്ലാം ഏറെ മികച്ചു നിന്ന മറ്റൊരു ചിത്രമായിരുന്നു തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഓപ്പറേഷന്‍ ജാവ. ഒരു റോ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായ ചിത്രത്തില്‍ ബാലു വര്‍ഗീസ്, ലുക്മാന്‍ അവറാന്‍, ബിനു പപ്പു, ഷൈന്‍ ടോം ചാക്കോ എന്നിവരായിരുന്നു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചത്.
കൂടുതല്‍ കാണാം
കഥ ഇതുവരെ; ഈ വർഷത്തെ മികച്ച സിനിമകൾ-ഓപ്പറേഷന്‍ ജാവ/top-listing/quarterly-report-best-malayalam-movies2021-4-1092.html#operation-java
4
ആദ്യഭാഗം പോലെ തന്നെ മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ദൃശ്യം 2. ആമസോണ്‍ പ്രൈമിലൂടെ ഫെബ്രുവരി 19നായിരുന്നു ചിത്രം പ്രേക്ഷകരിലേക്കെത്തിയത്.
കൂടുതല്‍ കാണാം
കഥ ഇതുവരെ; ഈ വർഷത്തെ മികച്ച സിനിമകൾ-ദൃശ്യം 2/top-listing/quarterly-report-best-malayalam-movies2021-4-1092.html#drishyam-2
5
ടൊവീനോ തോമസ്, സുമേഷ് മൂര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രോഹിത് വി എസ് സംവിധാനം ചെയ്ത ചിത്രമാണ് കള. ത്രില്ലര്‍ സ്വഭാവത്തില്‍ കഥ പറഞ്ഞ ചിത്രം ആമസോണ്‍ പ്രൈമിലൂടെ മാര്‍ച്ച് 25നായിരുന്നു റിലീസായത്.
കൂടുതല്‍ കാണാം
കഥ ഇതുവരെ; ഈ വർഷത്തെ മികച്ച സിനിമകൾ-കള/top-listing/quarterly-report-best-malayalam-movies2021-4-1092.html#kala
6
2021ല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു പ്രശസ്ത ഛായാഗ്രാഹകന്‍ സനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത ആര്‍ക്കറിയാം. പാര്‍വതി തിരുവോത്ത്, ബിജു മേനോന്‍, ഷറഫുദ്ദീന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രത്തിൽ ഒരു വയോധികൻ്റെ ഗെറ്റപ്പിലായിരുന്നു ബിജു മേനോന്‍ എത്തിയത്.
കൂടുതല്‍ കാണാം
കഥ ഇതുവരെ; ഈ വർഷത്തെ മികച്ച സിനിമകൾ-ആര്‍ക്കറിയാം/top-listing/quarterly-report-best-malayalam-movies2021-4-1092.html#aarkkariyaam
7
2021ല്‍ മികച്ച നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജി. സമ്പന്ന കുടുംബത്തിലെ ഇളയമകനും എന്‍ജിനീയറിങ്ങ് പാതിവഴിയില്‍ ഉപേക്ഷിച്ചയാളുമായി ജോജി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ.
കൂടുതല്‍ കാണാം
കഥ ഇതുവരെ; ഈ വർഷത്തെ മികച്ച സിനിമകൾ-ജോജി/top-listing/quarterly-report-best-malayalam-movies2021-4-1092.html#joji
8
ചാര്‍ളിക്കു ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ടിനും മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്. കുഞ്ചോക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
കൂടുതല്‍ കാണാം
കഥ ഇതുവരെ; ഈ വർഷത്തെ മികച്ച സിനിമകൾ-നായാട്ട്/top-listing/quarterly-report-best-malayalam-movies2021-4-1092.html#nayattu
9
2021ല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു ചിത്രമായിരുന്നു അന്ന ബെന്‍ നായികയായി എത്തിയ സാറാസ്. വളരെ പ്രധാനപ്പെട്ട വിഷയം ചര്‍ച്ച ചെയ്ത ചിത്രം ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസായത്. ജൂഡ് ആന്റണി ജോസഫാണ് ചിത്രത്തിന്റെ സംവിധായകന്‍.
കൂടുതല്‍ കാണാം
കഥ ഇതുവരെ; ഈ വർഷത്തെ മികച്ച സിനിമകൾ-സാറാസ്/top-listing/quarterly-report-best-malayalam-movies2021-4-1092.html#saras
10
മികച്ച നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്. അന്‍പത്തിയഞ്ചുകാരന്‍ സുലൈമാന്‍ മാലിക് ആയിട്ടാണ് ചിത്രത്തില്‍ ഫഹദ് എത്തുന്നത്. ഇരുപത് വയസ്സുമുതല്‍ 55 വയസ്സുവരെയുള്ള സുലൈമാന്റെയും അയാളുടെ തുറയുടെയും ജീവിതമാണ് ചിത്രം പറയുന്നത്.
കൂടുതല്‍ കാണാം
കഥ ഇതുവരെ; ഈ വർഷത്തെ മികച്ച സിനിമകൾ-മാലിക്/top-listing/quarterly-report-best-malayalam-movies2021-4-1092.html#malik
11
റിമ കല്ലിങ്കല്‍, ജിതിന്‍ പുത്തഞ്ചേരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ചിത്രമാണ് സന്തോഷത്തിന്റെ ഒന്നാം രഹസ്യം. 85 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ഒറ്റ ഷോട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു കാറിനുള്ളിലാണ് സിനിമയിലെ മുഴുവന്‍ സംഭവങ്ങളും നടക്കുന്നത്.
കൂടുതല്‍ കാണാം
കഥ ഇതുവരെ; ഈ വർഷത്തെ മികച്ച സിനിമകൾ-സന്തോഷത്തിന്റെ ഒന്നാം രഹസ്യം/top-listing/quarterly-report-best-malayalam-movies2021-4-1092.html#santhoshathinte-onnam-rahasyam
12
ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കി റോജിന്‍ തോമസ് സംവിധാനം ഹോമിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ആമസോണ്‍ പ്രൈമിലൂടെ റിലീസായ ചിത്രത്തില്‍ ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, കൈനകരി തങ്കച്ചന്‍, നസ്ലിന്‍ എന്നിവരായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കൂടുതല്‍ കാണാം
കഥ ഇതുവരെ; ഈ വർഷത്തെ മികച്ച സിനിമകൾ-ഹോം/top-listing/quarterly-report-best-malayalam-movies2021-4-1092.html#home
13
സെന്ന ഹെഗ്ഡയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തിങ്കളാഴ്ച നിശ്ചയം 2021ലെ മികച്ച സിനിമകളിലൊന്നു കൂടിയാണ്. ഒരു വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട് രണ്ട് ദിവസങ്ങളില്‍ നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്.
കൂടുതല്‍ കാണാം
കഥ ഇതുവരെ; ഈ വർഷത്തെ മികച്ച സിനിമകൾ-തിങ്കളാഴ്ച നിശ്ചയം/top-listing/quarterly-report-best-malayalam-movies2021-4-1092.html#thinkalazhcha-nishchayam
14
ആദ്യാവസാനം വരെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ചിത്രമായിരുന്നു രതീഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത കനകം കാമിനി കലഹം. നിവിന്‍ പോളി, ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട്, സുധീര്‍ പറവൂര്‍, രാജേഷ് മാധവന്‍സ ശിവദാസന്‍ കണ്ണൂര്‍, വിന്‍സി അലോഷ്യസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയാണ് റിലീസായത്.
കൂടുതല്‍ കാണാം
കഥ ഇതുവരെ; ഈ വർഷത്തെ മികച്ച സിനിമകൾ-കനകം കാമിനി കലഹം/top-listing/quarterly-report-best-malayalam-movies2021-4-1092.html#kanakam-kaamini-kalaham
15
പ്രേക്ഷകര്‍ ഒന്നടങ്കം ആഘോഷമാക്കിയ സിനിമയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ കുറുപ്പ്. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രം ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുക്കിയ സിനിമ കൂടിയാണ്.
കൂടുതല്‍ കാണാം
കഥ ഇതുവരെ; ഈ വർഷത്തെ മികച്ച സിനിമകൾ-കുറുപ്പ്/top-listing/quarterly-report-best-malayalam-movies2021-4-1092.html#kurup
16
2021ല്‍ സോഷ്യല്‍മീഡിയ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത ചിത്രമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി. 19 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് എസ്. ഹരീഷാണ്.
കൂടുതല്‍ കാണാം
കഥ ഇതുവരെ; ഈ വർഷത്തെ മികച്ച സിനിമകൾ-ചുരുളി/top-listing/quarterly-report-best-malayalam-movies2021-4-1092.html#churuli
17
ചെമ്പന്‍ വിനോദ് ജോസ് തിരക്കഥ എഴുതി അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത ചിത്രമാണ് ഭീമന്റെ വഴി. കുഞ്ചാക്കോ ബോബന്‍, ചിന്നു ചാന്ദിനി, ചെമ്പന്‍ വിനോദ് ജോസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനോക്കള്‍.
കൂടുതല്‍ കാണാം
കഥ ഇതുവരെ; ഈ വർഷത്തെ മികച്ച സിനിമകൾ-ഭീമന്റെ വഴി/top-listing/quarterly-report-best-malayalam-movies2021-4-1092.html#bheemante-vazhi
Disclaimer
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.