മലയാള സിനിമയ്ക്ക് ഭാഗ്യമില്ലാതെ പോയ വര്‍ഷമാണ് 2020. അപ്രതീക്ഷിതമായി എത്തിയ മരണങ്ങളും ഭൂരിഭാഗം സിനിമകളുടെ റിലീസ് മാറ്റിവെച്ചതുമടക്കം 2020ലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ നഷ്ടങ്ങളാണ് കൂടുതല്‍. അതുകൊണ്ടുതന്നെയും 2021നെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികള്‍ നോക്കികാണുന്നത്. ബിലാല്‍, കുറുപ്പ്, മാലിക്ക് തുടങ്ങി പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ക്ഷമയോടെ കാത്തിരിക്കുന്ന നിരവധി ചിത്രങ്ങളാണ് അടുത്തവര്‍ഷമാദ്യം തിയേറ്ററകളിലേക്കെത്തുന്നത്. 2020ല്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെ നില്‍ക്കുന്ന ചിത്രങ്ങള്‍ ഇവയാണ്.
2021ല്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാല്‍. അമല്‍ നീരദിന്റെ സംവിധാനത്തില്‍ 2007ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ബിഗ് ബിക്ക് സമ്മിശ്ര പ്രതികരണമായിരുന്നു തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. എന്നാല്‍ പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം ടോറന്റിലും മറ്റു ഹിറ്റായ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ടചിത്രങ്ങളിലൊന്നാണ്. ബിലാലിലൂടെ മമ്മൂട്ടിയുടെ സ്‌റ്റെലിഷ് കഥാപാത്രമായ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ വീണ്ടുമെത്തുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍.
കൂടുതല്‍ കാണാം
2021ല്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന കുറുപ്പ്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം പ്രമേയമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. വന്‍ മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം മൂന്ന് ഷെഡ്യൂളുകളായിട്ടാണ് ചിത്രീകരിച്ചത്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.
കൂടുതല്‍ കാണാം
സിനിമാപ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ദൃശ്യം 2. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിവസമായിരുന്നു ദൃശ്യത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2 വരുന്നുവെന്ന പ്രഖ്യാപനമുണ്ടായത്. ജീത്തു ജോസഫ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചത്. മീന, ആശ ശരത്, സിദ്ധിഖ്, അന്‍സിബ ഹസ്സന്‍, എസ്തര്‍ അനില്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കൂടുതല്‍ കാണാം
പ്രേക്ഷകര്‍ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം. കൊറോണ ഭീതിയെ തുടര്‍ന്ന് മാര്‍ച്ച് 26ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ പുതിയ റിലീസ് ഡേറ്റിനായി എല്ലാവരും കാത്തിരിക്കുകയാണ്. കാലാപാനി എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ് ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചത്. ഐ വി ശശിയുടെ മകന്‍ അനിയാണ് ചരിത്രത്തിനൊപ്പം ഫിക്ഷനും ചേര്‍ത്ത് തയ്യാറാക്കിയ ചിത്രത്തിന്റെ സഹതിരകഥാകൃത്ത്. കോണ്‍ഫിഡന്റെ് ഗ്രൂപ്പും മൂണ്‍ഹട്ട് എന്റര്‍ടെയ്ന്‍മെന്റുമാണ് 100 കോടി ചെലവില്‍ ഒരുക്കിയ ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍.
കൂടുതല്‍ കാണാം
അമല്‍ നീരദിന്റെ ബിലാലിനെപ്പോലെ തന്നെ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു മമ്മൂട്ടി ചിത്രമാണ് ജോഫിന്‍ ടി സംവിധാനം ചെയ്ത ദി പ്രീസ്റ്റ്. മഞ്ജു വാര്യറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വ്യത്യസ്തമായ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. മഞ്ജു വാര്യയര്‍ ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ജോഫിന്റെ കഥയ്ക്ക് ദീപു പ്രദീപും ശ്യം മേനോനുമാണ് തിരക്കഥ എഴുതിയത്.
കൂടുതല്‍ കാണാം
2021ല്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് പൃഥ്വിരാജ് നായകനായി എത്തുന്ന കോള്‍ഡ് കേസ്. തനു ബാലക് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ എസിപി സത്യജിത്തായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. ലോക്ക്ഡൗണിന് ശേഷം പൃഥ്വി അഭിനയിച്ച രണ്ടാമത്തെ ചിത്രമാണിത്. അദിതി ബാലനാണ് ചിത്രത്തിലെ നായിക.
കൂടുതല്‍ കാണാം
2021ല്‍ പ്രേക്ഷര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് പൃഥ്വിരാജ് നായകനായി എത്തുന്ന കടുവ. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. നിരവധി വിവാദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കുമൊടുവില്‍ എത്തുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, പൃഥ്വിരാജ് സുകുമാരന്‍, സുപ്രിയ മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്.
കൂടുതല്‍ കാണാം
പൃഥിരാജിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്ത ആടുജീവിതം ആണ് 2021ല്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണ സാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് നോവൽ വിവരിക്കുന്നത്. ബ്ലസി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിദേശ ടെക്‌നീഷ്യന്മാരുടെ സഹായത്തോടെ ഒരുക്കിയ ചിത്രം ജിഎ ഫിലിം കമ്പനിയാണ് നിര്‍മ്മിച്ചത്.
കൂടുതല്‍ കാണാം
നിഥിന്‍ രഞ്ജി പണിക്കരുടെ സംവിധാനത്തില്‍ സുരേഷ് ഗോപി നായകനായി എത്തുന്ന കാവല്‍ ആണ് 2021ല്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. സുരേഷ് ഗോപിക്കൊപ്പം ലാലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സയ ഡേവിഡ്,സുജിത്ത് ശങ്കര്‍,ഐ എം വിജയന്‍,അലന്‍സിയര്‍, കണ്ണന്‍ രാജന്‍ പി ദേവ്, മുത്തുമണി എന്നിവരാണ് മറ്റു അഭിനേതാക്കള്‍.
കൂടുതല്‍ കാണാം
2021ല്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് മാലിക്. മഹേഷ് നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസില്‍ , ബിജു മേനോന്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, അപ്പാനി ശരത്, ഇന്ദ്രന്‍സ്, നിമിഷ സജയന്‍ തുടങ്ങി വന്‍താരനിരയാണ് ഉള്ളത്. ഇവര്‍ക്കൊപ്പം പഴയ സൂപ്പര്‍ സ്റ്റാര്‍ നായിക ജലജ തിരിച്ചു വരുന്ന ചിത്രം കൂടിയാണിത്. അന്‍പത്തിയഞ്ചുകാരന്‍ സുലൈമാന്‍ മാലിക് ആയിട്ടാണ് ചിത്രത്തില്‍ ഫഹദ് എത്തുന്നത്. ഇരുപത് വയസ്സുമുതല്‍ 55 വയസ്സുവരെയുള്ള സുലൈമാന്റെയും അയാളുടെ തുറയുടെയും ജീവിതമാണ് ചിത്രം പറയുന്നത്. ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം കൂടിയാണിത്.
കൂടുതല്‍ കാണാം
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.