കൊവിഡ് പ്രശ്‌നങ്ങളെല്ലാം മാറി മലയാള സിനിമ വീണ്ടും സജീവമായ വര്‍ഷമായിരുന്നു 2022. റോഷാക്ക്, ജയ ജയ ജയ ജയ ഹേ, ന്നാ, താന്‍ കേസ് കൊട് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളാണ് കഴിഞ്ഞ വര്‍ഷം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. 2023ലും മലയാള സിനിമ ഇതുപോലെ സജീവമാകുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. അത്രത്തോളം വ്യത്യസ്തങ്ങളായ സിനിമകളാണ് പ്രേക്ഷകരെ കാത്ത് ഈ കൊല്ലം അണിയറയില്‍ ഒരുങ്ങുന്നത്. 2022ന്റെ വിജയതുടര്‍ച്ചയില്‍ 2023 ജനുവരി മാസം പ്രേക്ഷകരിലേക്കെത്തുന്ന പ്രധാനപ്പെട്ട സിനിമകളിതാ.