സിനിമാ ലോകം
റിലീസ് ദിനം മുതല്‍ ട്രോളന്മാര്‍ ആഘോഷിച്ച ചിത്രമായിരുന്നു 2022ല്‍ പുറത്തിറങ്ങിയ ആറാട്ട്. നെയ്യാറ്റിന്‍കര ഗോപനായി മോഹന്‍ലാലിന്റെ മാസ് ആക്ഷന്‍ കാണാന്‍ പോയ പ്രേക്ഷകര്‍ക്ക് തീര്‍ത്തും നിരാശയായിരുന്നു ചിത്രം നല്‍കിയത്. പിന്നാലെയായിരുന്നു ട്രോള്‍ പേജുകളില്‍ ചിത്രം നിറഞ്ഞു നിന്നത്. പ്രഖ്യാപനം മുതല്‍ വന്‍ഹൈപ്പില്‍ പ്രമോഷനുകള്‍ നല്‍കിയ ചിത്രം പോയ വര്‍ഷത്തെ പരാജയ ചിത്രം കൂടിയാണ്. മോഹന്‍ലാലിന്റെ ആറാട്ട് പോലെ 2022ല്‍ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയ ചിത്രങ്ങളിതാ.