twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    കേരളപ്പെരുമ ബോളിവുഡിലും എത്തിച്ചവർ; ബോളിവുഡ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത മലയാള സംവിധായകര്‍

    Author Administrator | Updated: Friday, August 14, 2020, 02:17 PM [IST]

    മലയാള സിനിമയ്ക്ക് മറക്കാനാവാത്ത ഹിറ്റ് ചിത്രങ്ങള്‍ നല്‍കിയ നിരവധി സംവിധായകര്‍ നമുക്കുണ്ട്. അവരൊക്കെയും തന്റെ സംവിധാന മികവ് മലയാളത്തില്‍ മാത്രമല്ലെന്ന് തെളിയിക്കുകയും ചെയ്തവരാണ്. ഹിന്ദി, തമിഴ് എന്നീ ഭാഷകളിലായി നിരവധി ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത പ്രിയദര്‍ശനും ഐ വി ശശിയും സംഗീത് ശിവനൊക്കെയും മലയാളത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയ ചലച്ചിത്ര സംവിധായകരാണ്.

    cover image
    Priyadarshan

    പ്രിയദർശൻ

    1

    1993ല്‍ പുറത്തിറങ്ങിയ മുസ്‌കരാഹട് എന്ന ചിത്രത്തിലൂടെയായിരുന്നു പ്രിയദര്‍ശന്റെ ബോളിവുഡ് അരങ്ങേറ്റം. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ കിലുക്കത്തിന്റെ റീമേക്കായിരുന്ന ഈ ചിത്രം പക്ഷേ ബോളിവുഡില്‍ പരാജയപ്പെട്ടു. ഈ ചിത്രത്തിനുശേഷം നിരവധി ഹിന്ദി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഹേരാ ഫേരി, ഹല്‍ചല്‍, ഗരം മസാല, ചുപ് ചുപ് കേ എന്നിവ സംവിധാനം ചെയ്ത ഹിന്ദി ചിത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ്.  

    Siddique

    സിദ്ദിഖ് (സംവിധായകൻ)

    2

    റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ 21 കോടിയുടെ റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കിയ ബോഡി ഗാര്‍ഡ് ആണ് സിദ്ധിഖിന്റെ ആദ്യ ഹിന്ദി ചിത്രം. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം ബോഡി ഗാര്‍ഡിന്റെ റീമേക്കായിരുന്നു ഈ ചിത്രം. സല്‍മാന്‍ ഖാന്‍, കരീന കപൂര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.  

    Sangeeth Sivan

    സംഗീത് ശിവൻ

    3

    സണ്ണി ഡിയോളിനെ നായകനാക്കി സംവിധാനം ചെയ്ത സോര്‍ ആണ് സംഗീത് ശിവന്റെ ആദ്യ ഹിന്ദി ചിത്രം. തുടര്‍ന്ന് എട്ടോളം ഹിന്ദി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 1989ല്‍ പുറത്തിറങ്ങിയ രാഖ്‌ ആണ് ഒടുവിലായി സംവിധാനം ചെയ്ത ഹിന്ദി ചിത്രം.  

    I V Sasi

    ഐ വി ശശി

    4

    മലയാള സിനിമയ്ക്ക് നിരവധി ഹിറ്റ് ചിത്രങ്ങള്‍ നല്‍കിയ ചലച്ചിത്ര സംവിധായകനാണ് ഐ വി ശശി. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും അദ്ധേഹം ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മന്‍ കാ ആംഗന്‍, പട്ടിഡ,കരിഷ്മ, അനോക രിഷ്ത എന്നിവയാണ് സംവിധാനം ചെയ്ത ഹിന്ദി ചിത്രങ്ങള്‍. കാണാമറയത്ത് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കായ അനോക രിഷ്തയ്ക്ക് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്.  

    T K Rajeev Kumar

    ടി കെ രാജീവ് കുമാർ

    5

    പവിത്രം, ചാണക്യന്‍, കണ്ണെഴുതി പൊട്ടും തൊട്ട്, ശേഷം തുടങ്ങി ഒരുപിടി മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ചലച്ചിത്ര സംവിധായകനാണ് ടി കെ രാജീവ് കുമാര്‍. മലയാളത്തിനു പുറമെ ബോളിവുഡ് ചിത്രങ്ങളും അദ്ധേഹം സംവിധാനം ചെയ്തിട്ടുണ്ട്. 2008ല്‍ പുറത്തിറങ്ങിയ ഫ്രീകിക്ക്, 2009ല്‍ പുറത്തിറങ്ങിയ ചല്‍ ചലാ ചല്‍ എന്നിവയാണ് സംവിധാനം ചെയ്ത ഹിന്ദി ചിത്രങ്ങള്‍.  

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X