ആഷിഖ് അബു ചിത്രം നീലവെളിച്ചത്തിനായി കാത്തിരിക്കുകയാണ് മലയാളികള്‍. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ ചെറുകഥ പുതിയ കാലത്ത് വീണ്ടും സിനിമയായി എത്തുന്നതിന്റെ ആകാംക്ഷയിലാണ് കൂടുതല്‍ പേരും. ഹൊറര്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറും ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പപെട്ടിട്ടുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം നീലവെളിച്ചം പ്രേക്ഷകരിലേക്ക് എത്തുകയാണ്. നീലവെളിച്ചം 2023ലെ മികച്ച ചിത്രമാകുമോ ? അതോ വന്‍ ഹൈപ്പിലെത്തി ബോക്‌സോഫീസില്‍ തകര്‍ന്ന് വീഴുമോ ? നീലവെളിച്ചത്തിന്റെ കൂടുതല്‍ വിശേഷങ്ങളിതാ.