twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    രാജ്യം എന്ന വികാരം ; ദേശസ്‌നേഹം പറഞ്ഞ സിനിമകള്‍

    Author Administrator | Updated: Wednesday, January 25, 2023, 10:09 PM [IST]

    1989ലായിരുന്നു മമ്മൂട്ടി ചിത്രം നായര്‍സാബ് തീയേറ്ററുകളിലെത്തിയത്. കാശ്മീരിലെ ആര്‍മി ട്രെയിനിങ്ങ് സെന്ററിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രം ആ വര്‍ഷത്തെ സൂപ്പര്‍ഹിറ്റു ചിത്രങ്ങളിലൊന്നായിരുന്നു. തുടര്‍ന്ന് ആര്‍മി പശ്ചാത്തലത്തില്‍ കഥ പറഞ്ഞ നിരവധി ചിത്രങ്ങളില്‍ മമ്മൂട്ടി അഭിനയിച്ചു. മമ്മൂട്ടി മാത്രമല്ല മോഹന്‍ലാലും ഇത്തരത്തില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

    cover image
    Keerthichakra

    കീർത്തിചക്ര

    1

    മേജർ രവിയുടെ സംവിധാനത്തിൽ 2006-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു കീര്‍ത്തിചക്ര. നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ തലവവനായ മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ജമ്മു കാശ്മീരിലെ തീവ്രവാദികളുമായി ഇന്ത്യൻ സൈന്യം നടത്തുന്ന പോരാട്ടങ്ങളാണ്  ചിത്രത്തിന്റെ പ്രമേയം.  

    Karmayodha

    കർമ്മയോദ്ധാ

    2

    മേജര്‍ രവിയുടെ സംവിധാനത്തില്‍ 2012ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കര്‍മ്മയോദ്ധ. മുംബൈ പോലീസിലെ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റായയ മാഡ് മാഡിയെന്ന പേരില്‍ അറിയപ്പെടുന്ന മാധവന്‍ നായര്‍ എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്.  

    Dada Sahib

    ദാദാസാഹിബ്

    3

    മമ്മൂട്ടിയെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ദാദാസാഹിബ്. ദേശസ്‌നേഹം വിഷയമാക്കിയ ചിത്രത്തില്‍ ദാദാസാഹിബ്, അബൂബക്കര്‍ എന്നീ രണ്ട് കഥാപാത്രങ്ങളെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രം  ആ വര്‍ഷത്തെ ബോക്‌സോഫീസ് ഹിറ്റ് കൂടിയായിരുന്നു.

    1971 Beyond Borders

    1971 ബിയോണ്ട് ബോര്‍ഡേഴ്സ്

    4

    കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും മേജര്‍ രവിയും വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു 1971 ബിയോണ്ട് ബോര്‍ഡേഴ്സ്. 1971ലെ ഇന്ത്യ-പാക് യുദ്ധത്തെ ആസ്പദമാക്കിയാണ് ചിത്രം. ഈ ചിത്രത്തിലും മേജര്‍ മഹാദേവന്‍ എന്നുതന്നെയായിരുന്നു മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്.  

    Sainyam

    സൈന്യം

    5

    എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് സൈന്യം. മമ്മൂട്ടി,വിക്രം,ദിലീപ്, മുകേഷ്, മോഹിനി, പ്രിയ രാമന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഗ്രൂപ്പ് ക്യാപ്റ്റന്‍ എ ജെ ഈശ്വര്‍ എന്ന സൈനികഓഫീസറായി മമ്മൂട്ടി തിളങ്ങിയ ചിത്രം ആ വര്‍ഷത്തെ ഹിറ്റു ചിത്രം കൂടിയായിരുന്നു.

    Kandahar

    കാണ്ഡഹാര്‍

    6

    മേജര്‍ രവിയുടെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കാണ്ഡഹാര്‍. 1999ല്‍ നടന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനറാഞ്ചലുമായി ബന്ധപ്പെട്ടാണ് ചിത്രം കഥ പറയുന്നത്. അമിതാഭ് ബച്ചന്‍ ആദ്യമായി അഭിനയിച്ച മലയാള ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. റഷ്യ, ഊട്ടി, ഡല്‍ഹി എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

    Kurukshetra

    കുരുക്ഷേത്ര

    7

    മേജർ രവിയുടെ സംവിധാനത്തിൽ 2008ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കുരുക്ഷേത്ര. ചിത്രത്തില്‍ കേണല്‍ മഹാദേവന്‍ എന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ബിജു മേനോന്‍, സിദ്ദിഖ്, കൊച്ചിന്‍ ഹനീഫ, മണിക്കുട്ടന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌.      

    kaalaapaani

    കാലാപാനി

    8

    പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി 1996-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് കാലാപാനി. 3 ദേശീയ പുരസ്കാരങ്ങളും, 6 സംസ്ഥാന പുരസ്കാരങ്ങളും ഈ ചിത്രം സ്വന്തമാക്കി. മലയാളത്തിലെ ആദ്യ "ഡോൾബി സ്ടീരിയോ" ചിത്രം കൂടിയാണ് കാലാപാനി. 

    Mission 90 Days

    മിഷന്‍ 90 ഡെയ്‌സ്

    9

    മമ്മൂട്ടിയെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത ചിത്രമാണ് മിഷന്‍ 90 ഡെയ്‌സ്. 1991 മേയ് 21ലെ രാജീവ് ഗാന്ധി വധത്തെ തുടർന്ന് നടന്ന അന്വേഷണത്തിലെ യഥാർത്ഥ സംഭവങ്ങളുടെ കഥയാണ് ഈ സിനിമ പറയുന്നത്. ലാലു അലക്‌സ്, ഇന്നസെന്റ്, ബാബുരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

    Nair Saab

    നായർസാബ്

    10

    ജോഷിയുടെ സംവിധാനത്തില്‍ 1989ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നായര്‍സാബ്. സൈനിക പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രത്തില്‍ നായര്‍ സാബ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. വന്‍ വിജയം നേടിയ ന്യൂഡല്‍ഹി എന്ന ചിത്രത്തിനു പിന്നാലെ എത്തിയ ചിത്രം ഇരുനൂറോളം ദിവസം പ്രധാന തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X