X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

2021 പടിയിറങ്ങുമ്പോള്‍ മനസിലിവർ; പോയ വർഷത്തെ മികച്ച കഥാപാത്രങ്ങള്‍

Author: Administrator | Updated: Friday, December 31, 2021, 02:05 PM [IST]

ചില സിനിമകള്‍ കണ്ടു കഴിഞ്ഞാലും ദിവസങ്ങളോളം അതിലെ കഥാപാത്രങ്ങള്‍ നമ്മളില്‍ തന്നെയുണ്ടാവാറുണ്ട്. അതു ചിലപ്പോള്‍ വില്ലനാകാം, നായകനാകാം, നായകന്റെയോ നായികയുടെയോ സുഹൃത്താവാം. അത്തരത്തില്‍ പ്രധാന കഥാപാത്രങ്ങളേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന കഥാപാത്രമായിരുന്നു മിന്നല്‍ മുരളിയിലെ ഷിബു. സിനിമ കണ്ടിറങ്ങിയ മിക്കവരും ഗുരു സോമസുന്ദരത്തിന്റെ അഭിനയത്തെക്കുറിച്ചായിരുന്നു ചര്‍ച്ച ചെയ്തിരുന്നത്. അത്രത്തോളം ഗംഭീരമായിരുന്നു മിന്നല്‍ മുരളിയിലെ ഷിബു. ഗുരു സോമസുന്ദരത്തെ പോലെ റിലീസിനുശേഷം പ്രേക്ഷകര്‍ ഏറ്റെടുത്ത 2021ലെ ചില പ്രധാന കഥാപാത്രങ്ങളിതാ.

Share:
cover image
ഇന്ദ്രന്‍സ് - ഹോം
1

2021ല്‍ പ്രേക്ഷകര്‍ ഒരുപോലെ ഇഷ്ടപ്പെട്ട ചിത്രമായിരുന്നു ഹോം. ചിത്രത്തില്‍ ഇന്ദ്രന്‍സ് അവതരിപ്പിച്ച ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രത്തിിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്. ഇന്ദ്രന്‍സ് എന്ന മഹാനടന്റെ പ്രകടനം തന്നെയായിരുന്നു ഹോം എന്ന ചിത്രത്തിന്റെ വിജയരഹസ്യവും.


ഫഹദ് ഫാസില്‍ - ജോജി
2

ഫഹദിന്റെ അസാമാന്യ പ്രകടനം കൊണ്ട് ചര്‍ച്ചയായ ചിത്രമായിരുന്നു 2021ല്‍ പുറത്തിറങ്ങിയ ജോജി. സിനിമാറ്റിക് റിയലിസത്തിലൂടെ കഥ പറഞ്ഞ ചിത്രത്തില്‍ സമ്പന്ന കുടുംബത്തിലെ ഇളയമകനും എന്‍ജിനീയറിങ്ങ് പാതിവഴിയില്‍ ഉപേക്ഷിച്ചയാളുമായി ജോജി എന്ന കഥാപാത്രത്തെയായിരുന്നനു ഫഹദ് അവതരിപ്പിച്ചത്.

സുമേഷ് മൂര്‍ - കള
3

മലയാള സിനിമിയില്‍ കാലങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുന്ന സ്റ്റീരീയോടൈപ്പ് നായക സങ്കല്‍പ്പത്തെ മാറ്റി നിര്‍ത്തിയ ചിത്രമായിരുന്നു രോഹിത് വി എസ് സംവിധാനം ചെയ്ത കള. സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും ടൊവീനോ എന്ന നടനെക്കാളും ഏറെ സംസാരിച്ചത് മൂര്‍ എന്ന കഥാപാത്രത്തെക്കുറിച്ചായിരുന്നു. പതിനെട്ടാം പടി എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നെങ്കിലും സുമേഷ് മൂറിനെ പ്രേക്ഷര്‍ ഏറ്റെടുത്തത് കളയിലെ കഥാപാത്രത്തിലൂടെയായിരുന്നു.


ഷൈന്‍ ടോം ചാക്കോ - കുറുപ്പ്
4

ഭാസിപ്പിള്ള എന്ന കഥാപാത്രമായി ഷൈന്‍ ടോം നിറഞ്ഞാടിയ ചിത്രമായിരുന്നു കുറുപ്പ്. ദുല്‍ഖര്‍ അവതരിപ്പിച്ച കുറുപ്പ് എന്ന കഥാപാത്രത്തേക്കള്‍ കൂടുതല്‍ പ്രേക്ഷകര്‍ സംസാരിച്ചതും ചര്‍ച്ച ചെയ്തതും ഷൈന്‍ അവതരിപ്പിച്ച ഭാസി പിള്ള എന്ന കഥാപാത്രത്തെ കുറിച്ചുതന്നെയായിരുന്നു.

ഫഹദ് ഫാസില്‍  - മാലിക്
5

ഫഹദിന്റെ പ്രകടനം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു മാലിക്. അന്‍പത്തിയഞ്ചുകാരന്‍ സുലൈമാന്‍ മാലിക് ആയിട്ടാണ് ചിത്രത്തില്‍ ഫഹദ് എത്തിയത്. ഇരുപത് വയസ്സുമുതല്‍ 55 വയസ്സുവരെയുള്ള സുലൈമാന്റെയും അയാളുടെ തുറയുടെയും ജീവിതം പറഞ്ഞ ചിത്രം ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം കൂടിയാണിത്.


ടൊവീനോ തോമസ് - മിന്നല്‍ മുരളി
6

പ്രഖ്യാപനം മുതല്‍ക്കുതന്നെ മലയാള സിനിമാലോകം പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രത്തില്‍ ജയ്‌സണ്‍ എന്ന കഥാപാത്രത്തെയായിരുന്നു ടൊവീനോ അവതരിപ്പിച്ചത്. ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് ജയ്സൺ സൂപ്പർ ഹീറോ ആയി മാറുന്നതായിരുന്നു ചിത്രത്തിന്റെ കഥ.    

ഗുരു സോമസുന്ദരം - മിന്നല്‍ മുരളി
7

2021ല്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം ഏറ്റെടുത്ത കഥാപാത്രമായിരുന്നു മിന്നല്‍ മുരളിയിലെ ഷിബു. തമിഴ് താരം ഗുരു സോമസുന്ദരമായിരുന്നു ഷിബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. 2013ല്‍ പുറത്തിറങ്ങിയ 5 സുന്ദരികളായിരുന്നു ഗുരു സോമസുന്ദരത്തിന്റെ ആദ്യ മലയാളചിത്രം.


Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+