X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

രഞ്ജിനി ജോസ് മുതല്‍ വൈക്കം വിജയലക്ഷ്മി വരെ; വിവാഹമോചിതരായ പ്രശസ്ത ഗായികമാര്‍

Author Administrator | Updated: Sunday, May 22, 2022, 09:44 PM [IST]

പ്രേക്ഷകര്‍ ഒന്നടങ്കം ആഘോഷിച്ച ഒന്നായിരുന്നു പശസ്ത ഗായിക വൈക്കം വിജയലക്ഷ്മിയും മിമിക്രി കലാകാരന്‍ അനൂപുമായുള്ള വിവാഹം. എന്നാല്‍ ഏറെ നാള്‍ കഴിയുന്നതിനുമുന്‍പു തന്നെ ഇവര്‍ വേര്‍പിരിയുകയായിരുന്നു. അത്തരത്തില്‍ വിവാഹമോചനം നേടിയ മലയാളത്തിലെ പ്രിയ ഗായികമാരെക്കുറിച്ച് കൂടുതലറിയാം.


cover image
റിമി ടോമി
1

2008ലായിരുന്നു റോയ്‌സ് കിഴക്കൂടനുമായുള്ള റിമി ടോമിയുടെ വിവാഹം. എന്നാല്‍ 2019 ഏപ്രില്‍ 16ന് ഇരുവരും കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കുകയും പിന്നീട് പിരിയുകയും ചെയ്തു. 11 വര്‍ഷത്തെ വിവാഹജീവിതത്തിനുശേഷമായിരുന്നു ഇരുവരുടെയും വിവാഹമോചനം.  

രഞ്ജിനി ജോസ്‌
2

2003ലായിരുന്നു എറണാകുളം സ്വദേശിയും ഡിജെയും സൗണ്ട് എഞ്ചിനീയറുമായ റാം നായരുമായുള്ള രഞ്ജിനിയുടെ വിവാഹം. എന്നാല്‍ 2018ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു.  

മംമ്താ മോഹന്‍ദാസ്
3

2011 നവംബറിലായിരുന്നു മംമ്താ മോഹന്‍ദാസും ബിസിനസ്സുകാരനായ പ്രജിത്ത് കര്‍ത്തയും തമ്മിലുള്ള വിവാഹം. എന്നാല്‍ വിവാഹശേഷം പൊരുത്തകേടുകള്‍ ഉണ്ടായതിനെതുടര്‍ന്ന് 2012 ഡിസംബറില്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. തനിക്ക് സംഭവിച്ച ഏറ്റവും വലിയ തെറ്റായിരുന്നു തന്റെ വിവാഹമെന്നായിരുന്നു ഇതേക്കുറിച്ച് മംമ്ത പിന്നീട് പറഞ്ഞത്.

അമൃത സുരേഷ്
4

2010ലായിരുന്നു നടന്‍ ബാലയുമായുള്ള അമൃത സുരേഷിന്റെ വിവാഹം. മ്യൂസിക് റിയാലിറ്റി ഷോയിലൂടെയായിരുന്നു ഇരുവരും പ്രണയത്തിലാവുന്നത്. എന്നാല്‍ 2016ല്‍ ഇരുവരും വേര്‍പിരിഞ്ഞു. അവന്തികയാണ് ഏകമകള്‍.  

വൈക്കം വിജയലക്ഷ്മി
5

2018 ഒക്ടോബര്‍ 22നായിരുന്നു മിമിക്രി കലാകാരനായ അനൂപുമായുള്ള ഗായിക വൈക്കം വിജയലക്ഷ്മിയുുടെ വിവാഹം. എന്നാല്‍ പ്രശ്‌നങ്ങളെ തുടര്‍ന്ന് 2021ല്‍ ഇരുവരും വിവാഹമോചിതരായി.  

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+