1980-87 കാലഘട്ടത്തില്‍ മലയാളത്തിലെ മുന്‍നിര നായികമാരിലൊരാളായിരുന്നു മേനക സുരേഷ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും ആരാധകരെ ഉണ്ടാക്കിയ മേനക നിലവില്‍ സിനിമയില്‍ അത്ര സജീവമല്ല. എന്നാല്‍ മേനകയുടെ മകള്‍ കീര്‍ത്തി സുരേഷ് തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായി മാറിയിരിക്കുകയാണ്. ബാലതാരമായി സിനിമയിലെത്തിയ കീര്‍ത്തി മലയാളത്തില്‍ സജീവമല്ലെങ്കിലും തമിഴിലെ സൂപ്പര്‍ നായികമാരിലൊരാളാണ്. കീര്‍ത്തി സുരേഷിനെപ്പോലെ അമ്മയുടെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ പ്രശസ്ത നടിമാരിതാ.