മലയാളക്കര ഒന്നടങ്കം ആഘോഷമാക്കിയ ചിത്രമായിരുന്നു അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സ്. അജു, ദിവ്യ, കുട്ടന്‍ എന്നീ മൂന്ന് പേരുടെ ശക്തമായ സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രം 2014ലെ ബോക്‌സോഫീസ് ഹിറ്റുകളിലൊന്നു കൂടിയായിരുന്നു. ബാംഗ്ലൂര്‍ ഡെയ്‌സ് പോലെ ശക്തമായ സൗഹൃദത്തിന്റെ കഥ പറഞ്ഞ മലയാളത്തിലെ പ്രധാനപ്പെട്ട ചിത്രങ്ങളിതാ.
നടന്‍ സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പറവ. പ്രാവുകളെ ജീവനേക്കാള്‍ ഏറെ സ്‌നേഹിക്കുന്ന ഇര്‍ഷാദ്, ഹസീബ് എന്നീ സുഹൃത്തുക്കളെ ചുറ്റിപറ്റി മട്ടേഞ്ചേരിയിലെ നിരവധി ജീവിതങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
കൂടുതല്‍ കാണാം
മലയാളക്കര ഒന്നടങ്കം ആഘോഷമാക്കിയ ചിത്രമായിരുന്നു അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സ്. അജു, ദിവ്യ, കുട്ടന്‍ എന്നീ മൂന്ന് പേരുടെ ശക്തമായ സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രം 2014ലെ ബോക്‌സോഫീസ് ഹിറ്റുകളിലൊന്നു കൂടിയായിരുന്നു.
കൂടുതല്‍ കാണാം
സൗബിന്‍ ഷാഹിറിനെ നായകനാക്കി സക്കറിയ സംവിധാനം ചെയ്ത ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. മലപ്പുറത്തുകാരുടെ കാല്‍പ്പന്തുകളി പ്രണയത്തെക്കുറിച്ചും, ശക്തമായ സൗഹൃദത്തിന്റെ കഥയും പറഞ്ഞ സിനിമയ്ക്ക് തുടക്കത്തിലേ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.
കൂടുതല്‍ കാണാം
ബിജു മേനോനെ നായകനാക്കി രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത ചിത്രമാണ് രക്ഷാധികാരി ബൈജു ഒപ്പ്. കുമ്പളം ബൈജു എന്ന കഥാപാത്രവും സുഹൃത്തുക്കളും ചേര്‍ന്ന് രൂപികരിച്ച കുമ്പളം ബ്രദേഴ്‌സ് ക്ലബും അതിനെ ചുറ്റിപറ്റി നില്‍ക്കുന്നവരുടെയും രസകരമായ കഥ പറഞ്ഞ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്.
കൂടുതല്‍ കാണാം
വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ്. നിവിന്‍ പോളി, അജു വര്‍ഗീസ്, ഭഗത് മാനുവല്‍, ദീപക് പറമ്പോല്‍ തുടങ്ങിയവരുടെ അരങ്ങേറ്റ ചിത്രം കൂടിയായ മലര്‍വാടി ആര്‍ട്‌സ് ക്ലബ് 2010ലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നു കൂടിയാണ്.
കൂടുതല്‍ കാണാം
ഫ്രണ്ട്സ് മുതല്‍ സുഡാനി ഫ്രം നൈജീരിയ വരെ; വെള്ളിത്തിരയിലെ സുഹൃത്തുക്കള്‍-മലർവാടി ആർട്സ് ക്ലബ്/top-listing/international-friendship-day-10-must-watch-friendship-malayalam-movies-sudani-from-nigeria-parava-bangalore-days-and-7-others-4-1546.html#malarvadi-arts-club
6
ലാൽ ജോസിന്റെ സംവിധാനത്തില്‍ 2006ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ക്ലാസ്മേറ്റ്സ്. 90-കളുടെ ആരംഭത്തിലെ കാമ്പസിന്റെ പശ്ചാത്തലത്തിലുള്ള കഥ പറഞ്ഞ ചിത്രം മലയാളത്തിലെ ഹിറ്റു ചിത്രങ്ങളിലൊന്നു കൂടിയാണ്.
കൂടുതല്‍ കാണാം
കമലിന്റെ സംവിധാനത്തില്‍ 2003ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'സ്വപ്നക്കൂട്'. പൃഥ്വിരാജ് സുകുമാരന്‍, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, മീര ജാസ്മിൻ, ഭാവന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കൂടുതല്‍ കാണാം
ബോക്‌സോഫീസ് റെക്കാര്‍ഡുകളെല്ലം തകര്‍ത്ത് സിനിമാ പ്രേമികളുടെ ഹൃദയത്തില്‍ ഇടം നേടിയ നിവിന്‍ പോളി ചിത്രമായിരുന്നു പ്രേമം. ജോര്‍ജ്ജ് എന്ന ചെറുപ്പക്കാരന്റെ മൂന്ന് കാലഘട്ടങ്ങളുടെ കഥ പറഞ്ഞ ചിത്രം നിവിന്‍ പോളിയുടെ കരിയറിലെ വഴിത്തിരിവായ ചിത്രം കൂടിയാണ്.
കൂടുതല്‍ കാണാം
ജോണ്‍ വര്‍ഗീസിന്റെ സംവിധാനത്തില്‍ 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അടി കപ്യാരേ കൂട്ടമണി. മുകേഷ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, നീരജ് മാധവ്, നമിത പ്രമോദ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെഅവതരിപ്പിച്ചത്.
കൂടുതല്‍ കാണാം
സിദ്ധിഖിന്റെ സംവിധാനത്തില്‍ 199ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഫ്രണ്ട്‌സ്. ജയറാം, ശ്രീനിവാസന്‍, മുകേഷ് എന്നിവരുടെ ശക്തമായ സൗഹൃദ കഥ പറഞ്ഞ ചിത്രം സിനിമാപ്രേമികളുടെ പ്രിയപ്പെട്ട ചിത്രം കൂടിയാണ്.
കൂടുതല്‍ കാണാം
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.