സിനിമാ ലോകം
മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുക്കെട്ടിലെത്തുന്ന നന്‍പകല്‍ നേരത്ത് മയക്കത്തിനായി സിനിമാപ്രമേികള്‍ കാത്തിരിക്കുകയാണ്. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച ചിത്രം 2022ലെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മേളയിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പലര്‍ക്കും സിനിമ കാണാന്‍ പറ്റിയിരുന്നില്ല. തുടര്‍ന്ന് വലിയ രീതിയിലുള്ള പ്രതിഷേധവും മേളയില്‍ നടന്നിരുന്നു. അത്രത്തോളം പ്രതീക്ഷയാണ് ചിത്രത്തെക്കുറിച്ച് സിനിമാപ്രേമികള്‍ക്കുള്ളത്. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇടം പിടിച്ചേക്കാവുന്ന ചിത്രം ഏറ്റവുമൊടുവിലായി ജനുവരി 19ന് റിലീസ് ചെയ്യുകയാണ്. നന്‍പകല്‍ നേരത്ത് മയക്കം പോലെ 2023ല്‍ സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന താരരാജക്കന്മമാരുടെ പ്രധാനപ്പെട്ട ചില സിനിമകളിതാ.