X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

കരിയറില്‍ പച്ചപിടിക്കാന്‍ പേരില്‍ മാറ്റം വരുത്തിയ മലയാള താരങ്ങള്‍

Author Administrator | Updated: Thursday, September 15, 2022, 07:50 PM [IST]

ഭാഗ്യ പരീക്ഷണത്തിന്റെ ഭാഗമായി പേരില്‍ മാറ്റം വരുത്തുന്നത് സിനിമാ മേഖലയില്‍ പതിവാണ്. ജോഷി, ലെന തുടങ്ങി ന്യൂമറോളജി പ്രകാരം പേരില്‍ മാറ്റം വരുത്തിയ മലയാളത്തിലെ പ്രശസ്തരിതാ.


cover image
ദിലീപ്
1

ന്യൂമറോളജി പ്രകാരം പേരില്‍ മാറ്റം വരുത്തിയ നടനാണ് ദിലീപ്. നാദിര്‍ഷയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ Dileep എന്നതിനു പകരം Dilieep എന്നായിരുന്നു എഴുതിയത്.   

റോമ
2

ന്യൂമറോളജി പ്രകാരം പേരില്‍ മാറ്റം വരുത്തിയ നടിയാണ് റോമ. Roma  എന്ന പേരിനൊപ്പം അവസാനം Romah എന്നാണ് താരം മാറ്റം വരുത്തിയത്. സംഖ്യാ ശാസ്ത്ര പഠനത്തില്‍ താല്‍പര്യം തോന്നിയ റോമ ജ്യോതിഷം, വാസ്തു എന്നിവ പഠന വിഷയമാക്കിയിരുന്നു. തുടര്‍ന്നായിരുന്നു പേരിലെ മാറ്റം.  

സുരേഷ്‌ ഗോപി
3

മലയാളത്തിന്റെ ആക്ഷന്‍ കിംഗ് സുരേഷ് ഗോപി ഈ അടുത്തിടെയായിരുന്നു പേരില്‍ മാറ്റം വരുത്തിയത്. സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലെ പേരിലാണ് താരം മാറ്റം വരുത്തിയത്. Suresh Gopi എന്നതിനൊപ്പം ഒരു എസ് (s) കൂടിയാണ് ന്യൂമറോളജി പ്രകാരം സുരേഷ് ഗോപി മാറ്റം വരുത്തിയത്.  

ജോഷി
4

താരങ്ങളെപ്പോലെ ഭാഗ്യ പരീക്ഷണത്തിനായി ചലച്ചിത്ര സംവിധായകന്‍ ജോഷിയും പേരില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പേരിനൊപ്പം അവസാനം ഒരു y കൂടി കൂട്ടിച്ചേര്‍ത്താണ് ജോഷി മാറ്റം വരുത്തിയത്.  

ലെന
5

ഭാഗ്യ പരീക്ഷണത്തിന്റെ ഭാഗമായി പേരില്‍ മാറ്റം വരുത്തിയ നടിയാണ് ലെന. Lena എന്ന പേരിനൊപ്പം ഒരു A ( Lenaa) കൂടി കൂട്ടിച്ചേര്‍ത്താണ് നടി പേരില്‍ മാറ്റം വരുത്തിയത്. ന്യൂമറോളജി പ്രകാരമാണ് താന്‍ പേര് മാറ്റിയതെന്ന് ലെന തുറന്നു പറഞ്ഞിരുന്നു.  

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+