X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

കേരളം കടന്ന് കന്നഡ ലോകം കീഴടക്കിയ മലയാള നടിമാർ

Author Administrator | Updated: Monday, May 31, 2021, 11:48 AM [IST]

മലയാളത്തിനൊപ്പം തന്നെ മറ്റു ഭാഷകളിലും ഒരുപോലെ തിളങ്ങിയ നിരവധി നടികള്‍ മലയാള സിനിമയിലുണ്ട്. അത്തരത്തില്‍ കന്നഡ ചലച്ചിത്രങ്ങളിലും കഴിവ് തെളിയിച്ച മലയാള നടിമാരെക്കുറിച്ച് കൂടുതലറിയാം.


cover image
ഭാമ
1

2007ല്‍ പുറത്തിറങ്ങിയ നിവേദ്യത്തിലൂടെയാണ് ഭാമ മലയാള സിനിമയിലെത്തിയത്. തുടര്‍ന്ന് ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാളത്തില്‍ സജീവമായി. മലയാളത്തിനൊപ്പം തന്നെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഭാമ സജീവമായിരുന്നു. ഷൈലോ, ഔട്ടോ രാജ, ബര്‍ഫി തുടങ്ങി ഏഴോളം കന്നഡ ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്.   

ഭാവന
2

കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഭാവന വെള്ളിത്തിരയിലെത്തിയത്. തുടര്‍ന്ന് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ ഭാവന പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറി. മലയാളത്തിനൊപ്പം തന്നെ ഭാവന കന്നഡ ചലച്ചിത്രരംഗത്തും ഒരുപോലെ സജീവമായിരുന്നു. 2013ല്‍ പുറത്തിറങ്ങിയ ജാക്കിയാണ് ആദ്യ കന്നഡ ചിത്രം.  

മീര ജാസ്മിൻ
3

2004ല്‍ പുറത്തിറങ്ങിയ മയൂരയാണ് മീര ജാസ്മിന്റെ ആദ്യ കന്നഡ ചിത്രം. ചിത്രത്തില്‍ അലമേലു എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. തുടര്‍ന്നും നിരവധി കന്നഡ ചിത്രങ്ങളില്‍ മീര അഭിനയിച്ചു.  

നയൻതാര
4

2010ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ആണ് ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ആദ്യ കന്നഡ ചിത്രം. ചിത്രത്തില്‍ ഇന്ദിര എന്ന കഥാപാത്രത്തെയാണ് നയന്‍സ് അവതരിപ്പിച്ചത്.  

പ്രിയാമണി
5

മലയാളം, തെലുങ്ക്, കന്നഡ, തമിഴ് എന്നീ ഭാഷകളിലെല്ലാം ഒരുപോലെ സജീവമായ പ്രിയാമണിയുടെ ആദ്യ കന്നഡ ചിത്രം റാം ആണ്. 2009ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ പൂജ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.  

ഉർവ്വശി
6

മലയാളീ പ്രേക്ഷകരുടെ പ്രിയതാരം ഉര്‍വശിയുടെ ആദ്യ കന്നഡ ചിത്രം 1980ല്‍ പുറത്തിറങ്ങിയ ന്യായ നീതി ധര്‍മയാണ്. പിന്നീട് ഏതാണ്ട് നാല്‍പ്പതോളം കന്നഡ ചിത്രങ്ങളില്‍ താരം അഭിനയിച്ചിരുന്നു.  

അമല പോൾ
7

നീലത്താമരയിലൂടെ വെള്ളത്തിരയിലെത്തിയ അമല പോള്‍ പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും സജീവമായിരുന്നു. 2017ല്‍ പുറത്തിറങ്ങിയ ഹെബുലിയാണ് അമലയുടെ ആദ്യ കന്നഡ ചിത്രം. സുദീപ് ആണ് ചിത്രത്തില്‍ നായകനായി എത്തിയത്.  

കാര്‍ത്തിക നായര്‍ (മലയാളം)
8

2013ല്‍ പുറത്തിറങ്ങിയ ബൃന്ദാവനയാണ് കാര്‍ത്തികയുടെ ആദ്യ കന്നഡ ചിത്രം. ഭൂമി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.    

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+