X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

ഇനിയൊരു തിരിച്ചുവരവുണ്ടാകുമോ? മലയാളി ഇപ്പോഴും മറക്കാത്ത നായികമാർ

Author Administrator | Updated: Wednesday, March 22, 2023, 10:59 AM [IST]

ബാലതാരമായി സിനിമയിലെത്തിയ കാവ്യ മാധവന്‍ വളരെ പെട്ടന്നായിരുന്നു മലയാളികളുടെ മനസില്‍ ഇടം നേടിയത്. പിന്നീട് 1999ല്‍ ചന്ദ്രനുദിക്കുന്നിലെ ദിക്കിലെ രാധയിലൂടെ മലയാളത്തിലെ മുന്‍നിര നായികമാരിലൊരാളായി കാവ്യ മാറി. നീളന്‍ മുടിയും വിടര്‍ന്ന കണ്ണുകളുമുള്ള മലയാളത്തനിമയുള്ള കാവ്യ പിന്നീട് മലയാളികളുടെ സ്വന്തമായി മാറുകയായിരുന്നു. എന്നാല്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു കാവ്യയുടെ ആദ്യ വിവാഹവും വേര്‍പിരിയലുമെല്ലാം. അപ്പോഴും തന്റെ കരിയര്‍ കൈവിടാതെ കാവ്യ സിനിമയില്‍ തന്നെ സജീവമായി നിന്നിരുന്നു. എന്നാല്‍ 2016ല്‍ ദിലീപുമായുള്ള രണ്ടാംവിവാഹത്തിനുശേഷം സിനിമയില്‍ നിന്നും സോഷ്യല്‍മീഡിയയില്‍ നിന്നുമെല്ലാം വിട്ടുനില്‍ക്കുകയാണ് താരം. സിനിമയിലില്ലെങ്കിലും കാവ്യയോടുള്ള മലയാളികളുടെ സ്‌നേഹത്തിന് അന്നും ഇന്നും ഒരു കുറവുമില്ല. എന്നെങ്കിലും കാവ്യ മാധവന്‍ മലയാള സിനിമയിലേക്ക് തിരിച്ചു വരുമെന്നു തന്നെയാണ് പ്രേക്ഷകര്‍ പറയുന്നത്. കാവ്യ മാധവനെപ്പോലെ അപ്രതീക്ഷിതമായി സിനിമയില്‍ നിന്നും വിട്ടുനിന്ന മലയാളത്തിലെ പ്രശസ്ത നടിമാര്‍ ഇവരാണ്.


cover image
ജ്യോതിർമയി
1

ടെലിവിഷന്‍ സീരിയലുകളിലൂടെയായിരുന്നു ജ്യോതിര്‍മയിയുടെ കരിയര്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് 2000ത്തില്‍ പൈലറ്റ്‌സ് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തി. ദിലീപ് ചിത്രം മീശമാധവനിലൂടെയാണ് ജ്യോതിര്‍മയി ശ്രദ്ധിക്കപ്പെടുന്നത്. പിന്നാലെ കല്യാണരാമന്‍, എന്‌റെ വീട് അപ്പൂന്റേം, പട്ടാളം തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ നിഷാന്തുമായുള്ള ജ്യോതിര്‍മയിയുടെ വിവാഹം. എന്നാല്‍ 2011ല്‍ ഇരുവരും വേര്‍പിരിഞ്ഞു. തുടര്‍ന്നായിരുന്നു അമല്‍ നീരദുമായുള്ള രണ്ടാം വിവാഹം. ഇതിനിടയില്‍ തന്നെ സിനിമയില്‍ നിന്നും ജ്യോതിര്‍മയി വിട്ടുനിന്നിരുന്നു. 2013ല്‍ പുറത്തിറങ്ങിയ ഉര്‍വര ആണ് ജ്യോതിര്‍മയി ഏറ്റവുമൊടുവിലായി അഭിനയിച്ച ചിത്രം. അതിനുശേഷം സിനിമകളിലോ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലോ താരം സജീവമല്ല.  

കാവ്യ മാധവൻ
2

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവന്‍. ബാലതാരമായി സിനിമയിലെത്തിയ കാവ്യ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി തിളങ്ങുന്നത്. പിന്നീട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികമാരിലൊരാളായി കാവ്യ മാറി. കൈനിറയെ സിനിമകളുമായി മുന്നേറുന്നതിനിടയിലായിരുന്നു നിഷാല്‍ ചന്ദ്രയുമായുള്ള കാവ്യയുടെ ആദ്യ വിവാഹം. വിവാഹശേഷവും കാവ്യ മലയാള സിനിമയില്‍ സജീവമായിരുന്നു. നിഷാലുമായി വേര്‍പിരിഞ്ഞശേഷവും സിനിമയില്‍ നിന്നും ബ്രേക്ക് എടുക്കാന്‍ കാവ്യ തയ്യാറായില്ല. എന്നാല്‍ ദിലീപുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ് താരം. 2016ല്‍ പുറത്തിറങ്ങിയ പിന്നെയും ആണ് കാവ്യയുടേതായി ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ ചിത്രം.  

ലിസി
3

വിവാഹത്തോടെ അഭിനയം നിര്‍ത്തിയ മുന്‍നിര നായികമാരിലൊരാളാണ് ലിസി. പ്രിയദര്‍ശനുമായുള്ള വിവാഹത്തോടൊയായിരുന്നു ലിസി മലയാള സിനിമയില്‍ നിന്നും ബ്രേക്ക് എടുത്ത് മാറിനിന്നത്. പിന്നീട് ബിസിനസിന്റെ തിരക്കിലായിരുന്നു താരം. എന്നാല്‍ 2016ല്‍ പ്രിയദര്‍ശനുമായി വേര്‍പിരിഞ്ഞതോടെ ലിസി സിനിമയിലേക്ക് തിരിച്ചുവരുന്നു എന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. എണ്‍പതുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ലിസിയുടെ ഗംഭീര തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് മലയാളികള്‍ ഒന്നടങ്കം.  

ദിവ്യ ഉണ്ണി
4

ഒരുകാലത്ത് മലയാളത്തിലെ മുന്‍നിര നായികമാരിലൊരാളായിരുന്നു ദിവ്യ ഉണ്ണി. എന്നാല്‍ 2010ല്‍ പുറത്തിറങ്ങിയ ഉപദേശിയുടെ മകന്‍ എന്ന ചിത്രത്തിനുശേഷം താരം സിനിമയില്‍ നിന്നും വിട്ടുനിന്നിരുന്നു. പിന്നീട് 2013ല്‍ പുറത്തിറങ്ങിയ മുസാഫിര്‍ എന്ന ചിത്രത്തിലെ അതിഥി വേഷത്തിലൂടെ തിരിച്ചുവരവ് നടത്തിയെങ്കിലും ചിത്രം ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. പിന്നാലെ വീണ്ടു മലയാള സിനിമയില്‍ നിന്നും ദിവ്യ ഉണ്ണി മാറി നില്‍ക്കുകയായിരുന്നു. എങ്കിലും മികച്ച വേഷങ്ങള്‍ ലഭിച്ചാല്‍ ദിവ്യ ഉണ്ണി വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചു വരുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.  

സംയുക്ത വർമ്മ
5

വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും സംയുക്ത വര്‍മയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് മലയാള സിനിമ ഒന്നടങ്കം. വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ സംയുക്ത ഏതാണ്ട് ഇരുപതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 2002ല്‍ നടന്‍ ബിജു മേനോനുമായുള്ള വിവാഹത്തോടെയായിരുന്നു സംയുക്ത സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തത്.  

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+