>

  സായ് കുമാര്‍ മുതൽ ദിലീപ് വരെ; മലയാളത്തിൽ പുനർവിവാഹിതരായ 10 താരങ്ങൾ ഇവരാണ്

  ചലച്ചിത്ര താരങ്ങളുടെ വിവാഹവും, വിവാഹമോചനവും എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ സ്വകാര്യ ജീവിതം എത്തരത്തിലാണ് എന്നറിയാന്‍ എല്ലാകാലത്തും ആരാധകര്‍ക്ക് താല്‍പര്യമാണ്. അതുകൊണ്ടുതന്നെയാണ് വിവാഹവും വിവാഹമോചനങ്ങള്‍ക്കും മാധ്യമങ്ങള്‍ അത്രയേറെ പ്രധാന്യം നല്‍കുന്നതും.
  മലയാള ചലച്ചിത്രരംഗത്ത്‌ ഏറെ ചര്‍ച്ചയായ വിവാഹമായിരുന്നു മഞ്ജുവാര്യരുടെയും ദിലീപിന്റെയും. 1998ലായിരുന്നു ഇരുവരുടെയും വിവാഹം. പിന്നീട് സിനിമയില്‍ നിന്നും മഞ്ജു വാര്യര്‍ പൂര്‍ണമായി വിട്ടുനിന്നു. എന്നാല്‍ 2013ല്‍ ഇരുവരും തമ്മില്‍ വേര്‍പിരിയുകയാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ വരാന്‍ തുടങ്ങി. ഒടുവില്‍ 2014ല്‍ ഇരുവരും വിവാഹമോചനത്തിന് അപേക്ഷ നല്‍കി. തുടര്‍ന്ന് 2015ല്‍ നിയപരമായി ഇരുവരും വിവാഹമോചനം നേടി.  പിന്നീട് ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്യുകയായിരുന്നു.  
  Complete: Dileep Biography
  ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷമായിരുന്നു 2000ത്തില്‍ മനോജ് കെ ജയനും ഉര്‍വശിയും വിവാഹിതരായത്. വിവാഹശേഷം ഉര്‍വ്വശി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് 2007ല്‍ ഇരുവരും വേര്‍പിരിഞ്ഞു. തുടര്‍ന്ന്‌ 2011ല്‍ മനോജ് കെ ജയന്‍ ആശ എന്ന സ്ത്രീയെ വിവാഹം ചെയ്യുകയായിരുന്നു.
  മലയാളത്തിന്റെ പ്രിയതാരം കാവ്യമാധവന്‍ 2009ലായിരുന്നു വിവാഹിതയായത്. പിന്നീട് ഭര്‍ത്താവ് നിഷാന്‍ ചന്ദ്രയ്‌ക്കൊപ്പം കുവൈറ്റിലേക്ക് പോവുകയും ചെയ്തു. എന്നാല്‍ വെറും നാല് മാസത്തെ ജീവിതത്തിനുശേഷം കാവ്യ നാട്ടിലേക്ക് തിരികെ വന്നു. നിഷാലും വീട്ടുകാരുമായും തനിക്ക് ഒത്തുപോവാന്‍ കഴിയില്ലെന്നായിരുന്നു കാവ്യ പറഞ്ഞത്. ഒടുവില്‍ 2011ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് ദിലീപും കാവ്യയും 2017ല്‍ വിവാഹം ചെയ്തു.  
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X