X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

ആരാധകരുടെ കാര്യത്തില്‍ താരങ്ങളെ പോലും ഇവര്‍ പിന്നിലാക്കും; മലയാളത്തിലെ ഹിറ്റ് അവതാരകര്‍

Author: Administrator | Updated: Monday, February 27, 2023, 08:38 PM [IST]

സ്റ്റാര്‍ സിംഗര്‍ എന്ന ഒരൊറ്റ ടെലിവിഷന്‍ പരിപാടിയിലൂടെ ലക്ഷക്കണക്കിന് ആരാധകരെ ഉണ്ടാക്കിയ അവതാരകയാണ് രഞ്ജിനി ഹരിദാസ്. മലയാളവും ഇംഗ്ലീഷും കലര്‍ന്ന രഞ്ജിനിയുടെ അവതരണത്തിന് അന്നും ഇന്നും ആരാധകര്‍ ഏറെയാണ്. സ്റ്റാര്‍ സിംഗറിന്റെ ആദ്യ എപ്പിസോഡ് മുതല്‍ ഏതാണ്ട് ആറോളം സീസണുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ചത് രഞ്ജിനിയായിരുന്നു. പിന്നീട് മറ്റു ചാനലകളിലേക്ക് മാറിയ രഞ്ജിനി പതിയെ സിനിമകളിലും അഭിനയിച്ചിരുന്നു. നിലവില്‍ യുട്യൂബ് ചാനലുമായി തിരക്കിലാണ് താരം. രഞ്ജിനി ഹരിദാസിനെപ്പോലെ ഒരൊറ്റ പരിപാടിയിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ മലയാളത്തിലെ അഞ്ച്‌ ടെലിവിഷന്‍ അവതാരകരിതാ.

Share:
cover image
ലക്ഷ്മി നക്ഷത്ര
1

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്ത സ്റ്റാര്‍ മാജിക്ക് എന്ന ജനപ്രിയ പരിപാടിയിലൂടെയാണ് ലക്ഷ്മി മിനിസ്‌ക്രീനില്‍ ശ്രദ്ധിക്കപ്പെട്ടത്. റെഡ് എഫ് എമ്മില്‍ റേഡിയോ ജോക്കിയായി കരിയര്‍ തുടങ്ങിയ ലക്ഷ്മി ചുരുങ്ങിയ സമയത്തിനുള്ളില്‍ ടെലിവിഷന്‍ മേഖലയിലേക്ക് മാറുകയായിരുന്നു. ജീവന്‍, ഏഷ്യാനെറ്റ്, അമൃത, കൈരളി, ഫ്‌ളവേഴ്‌സ് തുടങ്ങി മലയാളത്തിലെ മുന്‍നിര ചാനലുകളിലെല്ലാം അവതാരകയായി ലക്ഷ്മി തിളങ്ങിയിട്ടുണ്ട്. 2019ല്‍ മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലും ലക്ഷ്മി തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട് കൂടുതല്‍ കാണാം


മിഥുന്‍ രമേഷ്
2

മഴവില്‍ മനോരമയില്‍ സംപ്രേഷണം കോമഡി ഉത്സവം എന്ന പരിപാടിയിലൂടെയായിരുന്നു മിഥുന്‍ രമേഷ് ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടത്. ടെലിഫിലിമുകളിലൂടെ അഭിനയരംഗത്തെത്തിയ മിഥുന്‍ 2000ത്തില്‍ പുറത്തിറങ്ങിയ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു വെള്ളിത്തിരയിലെത്തിയത്. സിനിമയില്‍ സജീവമായി നില്‍ക്കുന്ന സമയത്തായിരുന്നു ദുബായിലേക്ക് താമസം മാറിയതും തുടര്‍ന്ന് ദുബായ് ഹിറ്റ് എമ്മിലൂടെ അവതാരകനായി കരിയര്‍ ആരംഭിച്ചതും. കൂടുതല്‍ കാണാം

രഞ്ജിനി ഹരിദാസ്
3

ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഷോയുടെ തുടക്കം മുതല്‍ അഞ്ച് സീസണുകളോളം രഞ്ജിനി തന്നെയായിരുന്നു അവതാരകയായി എത്തിയത്. മികച്ച അവതാരയ്ക്കുള്ള നിരവധി അവാര്‍ഡുകള്‍ നേടിയ താരം സിനിമയിലും അഭിനയിച്ചിട്ടുണ്ട്‌. 2011ല്‍ പുറത്തിറങ്ങിയ ചൈന ടൗണ്‍ ആണ് അഭിനയിച്ച ആദ്യ ചിത്രം. തുടര്‍ന്ന് തത്സമയം ഒരു പെണ്‍കുട്ടി, എന്‍ട്രി, മേരാ നാം ഷാജി അഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ഇതിനെല്ലാം പുറമെ ബിഗ് ബോസ് മലയാളം സീസണ്‍ വണ്ണിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു.   കൂടുതല്‍ കാണാം


ധന്യ വര്‍മ
4

കപ്പ ടിവിയിലെ ഹാപ്പിനസ് പ്രൊജക്ട്  എന്ന ഒരൊറ്റ പരിപാടിയിലൂടെ ലക്ഷക്കണക്കിന് ആരാധകരെ ഉണ്ടാക്കിയെടുത്ത അവതാരകയാണ് ധന്യ വര്‍മ. മലയാളത്തിലെ തന്നെ മികച്ച പരിപാടികളിലൊന്നായ ഹാപ്പിനസ് പ്രൊജക്ട്ടിന്റെ ജനപ്രീതിക്ക് പിന്നില്‍ ധന്യയുടെ മികച്ച അവതരണരീതിയാണ്. എല്ലാ വിഭാഗം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ധന്യ മലയാളത്തിലെ മികച്ച അവതാരകയാണ്.   കൂടുതല്‍ കാണാം

രേഖ മേനോന്‍
5

എഫ് ടി ക്യു എന്ന പരിപാടിയിലൂടെ ടെലിവിഷന്‍രംഗത്ത് ശ്രദ്ധിക്കപ്പെട്ട അവതാരകയാണ് രേഖ മേനോന്‍. കോളേജ് പഠനത്തിനുശേഷമായിരുന്നു മിനിസ്‌ക്രീനിലേക്കുള്ള രേഖയുടെ അരങ്ങേറ്റം. ഏഷ്യാനെറ്റിലൂടെ അവതാരകയായി കരിയര്‍ ആരംഭിച്ച രേഖ ഇന്ന് മലയാളത്തിലെ മികച്ച അവതാരകരിലൊരാളാണ്. മികവുറ്റ ചോദ്യങ്ങളും മികച്ച അവതരണവുമാണ് രേഖയുടെ ജനപ്രീതിക്ക് പിന്നില്‍.  


Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+