X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

കാമസൂത്ര മുതല്‍ ഫയര്‍ വരെ; സെന്‍സര്‍ ബോര്‍ഡ് ബാന്‍ ചെയ്ത 11 ഇന്ത്യന്‍ സിനിമകള്‍

Author Administrator | Updated: Wednesday, June 29, 2022, 06:00 PM [IST]

ക്വാഷിക് മുഖര്‍ജിയുടെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ ഗണ്ടു ഭാരതീയ മൂല്യങ്ങളെ വെല്ലുവിളിക്കുന്നു എന്ന കാരണത്താല്‍ സെന്‍സര്‍ ബോര്‍ഡ് ബാന്‍ ചെയ്യുകയായിരുന്നു. അമിതമായ നഗ്നതാ പ്രദര്‍ശനം, രാഷ്ട്രീയ പ്രശ്‌നങ്ങള്‍, ലഹരി ഉപയോഗം എന്നിവയുള്ളതിനാല്‍ ഗണ്ടു പോലെ നിരവധി സിനിമകള്‍ സെന്‍സര്‍ ബോര്‍ഡ് ബാന്‍ ചെയ്തിട്ടുണ്ട്. അത്തരത്തില്‍ പലവിധ കാരണങ്ങളാല്‍ സെന്‍സര്‍ ബോര്‍ഡ് ബാന്‍ ചെയ്ത 11 പ്രധാനപ്പെട്ട ഇന്ത്യന്‍ സിനിമകളിതാ.


cover image
സിന്‍സ് (2005)
1

ഒരു ക്രിസ്ത്യന്‍ പുരാഹിതന്‍ ഒരു യുവതിയില്‍ ആകൃഷ്ടനാവുന്ന കഥ പറഞ്ഞ ചിത്രമായിരുന്നു സിന്‍സ്. ചിത്രത്തിന് സെന്‍സര്‍ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റായിരുന്നു നല്‍കിയത്‌.

അണ്‍ഫ്രീഡം (2014)
2

2014ല്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രമായിരുന്നു അണ്‍ഫ്രീഡം.2015ല്‍ ചിത്രം നോര്‍ത്ത് അമേരിക്കയിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ചിത്രം ബാന്‍ ചെയ്യുകയായിരുന്നു.

ഇന്‍ഷാള്ള ഫുട്‌ബോള്‍
3

ഒരു ഫുട്‌ബോള്‍ താരമാകാന്‍ ശ്രമിക്കുന്ന കാശ്മീരി ബാലന്റെ ജീവിതകഥ പറഞ്ഞ ഡോക്യുമെന്ററി ചിത്രമായിരുന്നു ഇന്‍ഷാള്ള ഫുട്‌ബോള്‍. എന്നാല്‍ പ്രകോപനപരമായ വിഷയം എന്നാരോപിച്ച് സെന്‍സര്‍ ബോര്‍ഡ് ചിത്രം ബാന്‍ ചെയ്യുകയായിരുന്നു.

 

ഫയര്‍ (1996)
4

സ്വവര്‍ഗാനുഗാരം പ്രമേയമാക്കി ദീപ മെഹ്ത സംവിധാനം ചെയ്ത ചിത്രമായിരുന്നു ഫയര്‍. ശബാന ഹാഷ്മി, നന്ദിത ദാസ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

കാമസൂത്ര (1996)
5

പതിനാറാം നൂറ്റാണ്ടിലെ രാജഭരണത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു കാമസൂത്ര. എന്നാല്‍ അമിതമായ നഗ്നതാ പ്രദര്‍ശനം കാരണം ചിത്രം സെന്‍സര്‍ ബോര്‍ഡ് ബാന്‍ ചെയ്യുകയായിരുന്നു.

ഡേസ്ട് ഇന്‍ ഡൂണ്‍ (2010)
6

പ്രശസ്തമായ ഡൂണ്‍ സ്‌ക്കൂളിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രമായിരുന്നു ഡേസ്ട് ഇന്‍ ഡൂണ്‍. എന്നാല്‍ സ്‌ക്കൂളിന്റെ പേര് അപകീര്‍ത്തിപ്പെടുത്തുന്നു എന്നാരോപിച്ച് ഡൂണ്‍ സ്‌ക്കൂള്‍ അധികൃതര്‍ രംഗത്തു വരികയായിരുന്നു. തുടര്‍ന്ന് ചിത്രം സെന്‍സര്‍ബോര്‍ഡ് ബാനന്‍ ചെയ്യുകയായിരുന്നു.

ഫിറാക് (2008)
7

ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രമായിരുന്നനു ഫിറാക്. എന്നാല്‍ ഈ ചിത്രം സെന്‍സര്‍ ബോര്‍ഡ് ബാന്‍ ചെയ്യുകയായിരുന്നു. എന്നാല്‍ പിന്നീട് ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചിരുന്നു.

ദി പിങ്ക് മിറര്‍ (2003)
8

ഹിജഡ വിഭാഗത്തിന്റെ പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമായിരുന്നു ദി പിങ്ക് മിറര്‍. എന്നാല്‍ ചില കാരണങ്ങളാല്‍ ചിത്രം ബാന്‍ ചെയ്യുകയായിരുന്നു. ഇന്നും ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചിട്ടില്ല.

വാട്ടര്‍ (2005)
9

അനുരാഗ് കശ്യപിന്റെ തിരക്കഥയില്‍ ദീപ മെഹ്ത സംവിധാനം നിര്‍വ്വഹിച്ച ചിത്രമായിരുന്നു വാട്ടര്‍. കാശി ആശ്രമത്തില്‍ ജീവിക്കുന്ന ഒരു വിധവയുടെ ജീവിതമാണ് ചിത്രം അവതരിപ്പിച്ചത്‌.

ഗണ്ടു (2010)
10

ക്വാഷിക് മുഖര്‍ജി സംവിധാനം ചെയ്ത ചിത്രമാണ് ഗണ്ടു. ബംഗാളി ഭാഷയില്‍ പുറത്തിറങ്ങിയ ചിത്രം ഭാരതീയ മൂല്യങ്ങളെ വെല്ലുവിളിക്കുന്നു എന്നാരോപിച്ച് സെന്‍സര്‍ ബോര്‍ഡ് ചിത്രം ബാന്‍ ചെയ്യുകയായിരുന്നു.

ബന്‍ഡിറ്റ് ക്വീന്‍ (1994)
11

ഫൂലന്‍ ദേവിയുടെ ജീവിതകഥ ആസ്പദമാക്കി ഒരുക്കിയ ചിത്രമായിരുന്നു ബന്‍ഡിറ്റ് ക്വീന്‍. സെന്‍സര്‍ ബോര്‍ഡ് ആദ്യം ബാന്‍ ചെയ്ത ചിത്രത്തിന് പിന്നീട് പ്രദര്‍ശനാനുമതി ലഭിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+