മിന്നല്‍ മുരളി
ടൊവീനോയുടെ കിടിലന്‍ മാസ് രംഗങ്ങളും സൂപ്പര്‍ പവറും കാണിച്ച മിന്നല്‍ മുരളിയുടെ ട്രെയിലറിന് ലഭിച്ച പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു. നെറ്റ്ഫ്‌ളിക്‌സിന്റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ട്രെയിലര്‍ ആദ്യ മണിക്കൂറില്‍ തന്നെ ട്രെന്‍ഡിങ്ങില്‍ വരുകയും ചെയ്തിരുന്നു. പത്ത് മില്യണ്‍ വ്യൂസാണ് ഏറ്റവുമൊടുവിലായി ട്രെയിലറിന് ലഭിച്ചത്.
കൂടുതല്‍ കാണാം
ട്രെയിലർ ആവേശം വിതറി, മില്യൺ കടന്ന് കാഴ്ചക്കാർ ; 2021 ലെ വൈറൽ ട്രെയിലറുകൾ-മിന്നല്‍ മുരളി
/top-listing/most-viewed-malayalam-movie-trailers-in2021-4-1126.html#minnal-murali
ഓപ്പറേഷന്‍ ജാവ
2021ല്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ട മറ്റൊരു ട്രെയിലറായിരുന്നു ഓപ്പറേഷന്‍ ജാവയുടേത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കിയ ചിത്രത്തിന് റിലീസായ ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്.
കൂടുതല്‍ കാണാം
ട്രെയിലർ ആവേശം വിതറി, മില്യൺ കടന്ന് കാഴ്ചക്കാർ ; 2021 ലെ വൈറൽ ട്രെയിലറുകൾ-ഓപ്പറേഷന്‍ ജാവ
/top-listing/most-viewed-malayalam-movie-trailers-in2021-4-1126.html#operation-java
ദൃശ്യം 2
പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ആവേശമുണ്ടാക്കിയ ട്രെയിലറായിരുന്നു ദൃശ്യം 2വിന്റേത്. പ്രഖ്യാപനം മുതല്‍ക്കു തന്നെ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം ഫെബ്രുവരി 19നായിരുന്നു ആമസോണിലൂടെ റിലീസ് ചെയ്തത്. 2021ലെ മികച്ച ചിത്രങ്ങളിലൊന്നു കൂടിയാണ് ദൃശ്യം 2.
കൂടുതല്‍ കാണാം
ട്രെയിലർ ആവേശം വിതറി, മില്യൺ കടന്ന് കാഴ്ചക്കാർ ; 2021 ലെ വൈറൽ ട്രെയിലറുകൾ-ദൃശ്യം 2
/top-listing/most-viewed-malayalam-movie-trailers-in2021-4-1126.html#drishyam-2
ജോജി
ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിച്ച ജോജിയുടെ ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആമസോണ്‍ പ്രൈമിലൂടെ പുറത്തിറക്കിയ ട്രെയിലര്‍ ഏതാണ്ട് പത്ത് മില്യണ്‍ ആളുകളാണ് കണ്ടത്. ജോജി എന്ന കഥാപാത്രത്തെയും അവന്റെയും ലോകത്തെയും കാണിച്ചായിരുന്നു ട്രെയിലര്‍ ഒരുക്കിയത്.
കൂടുതല്‍ കാണാം
ട്രെയിലർ ആവേശം വിതറി, മില്യൺ കടന്ന് കാഴ്ചക്കാർ ; 2021 ലെ വൈറൽ ട്രെയിലറുകൾ-ജോജി
/top-listing/most-viewed-malayalam-movie-trailers-in2021-4-1126.html#joji
മാലിക്
ഫഹദ് ഫാസില്‍ നായകനായി എത്തിയ മാലിക്ക് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പതിനാലു മില്യണ്‍ ആളുകളാണ് ഇതുവരെയായി കണ്ടത്. വേഷപകര്‍ച്ചയില്‍ ഫഹദ് നിറഞ്ഞാടിയ മാലിക് 2021ലെ മികച്ച സിനിമകളൊന്നു കൂടിയാണ്. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ സംവിധായകന്‍
കൂടുതല്‍ കാണാം
ട്രെയിലർ ആവേശം വിതറി, മില്യൺ കടന്ന് കാഴ്ചക്കാർ ; 2021 ലെ വൈറൽ ട്രെയിലറുകൾ-മാലിക്
/top-listing/most-viewed-malayalam-movie-trailers-in2021-4-1126.html#malik
ഹോം
2021ല്‍ മികച്ച അഭിപ്രായങ്ങള്‍ നേടിയ ചിത്രമായിരുന്നു ഇന്ദ്രന്‍സ് പ്രധാന കഥാപാത്രമായി എത്തിയ ഹോം. ഫീല്‍ഗുഡ് മൂവിയായി ഒരുക്കിയ ചിത്രത്തിന്റെ ട്രെയിലറിനും ഏറെ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു.
കൂടുതല്‍ കാണാം
ട്രെയിലർ ആവേശം വിതറി, മില്യൺ കടന്ന് കാഴ്ചക്കാർ ; 2021 ലെ വൈറൽ ട്രെയിലറുകൾ-ഹോം
/top-listing/most-viewed-malayalam-movie-trailers-in2021-4-1126.html#home
കുറുപ്പ്
ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ച ആദ്യ മലയാള സിനിമയുടെ ട്രെയിലറായിരുന്നു ദുല്‍ഖര്‍ നായകനായി എത്തിയ കുറുപ്പിന്റേത്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്.
കൂടുതല്‍ കാണാം
ട്രെയിലർ ആവേശം വിതറി, മില്യൺ കടന്ന് കാഴ്ചക്കാർ ; 2021 ലെ വൈറൽ ട്രെയിലറുകൾ-കുറുപ്പ്
/top-listing/most-viewed-malayalam-movie-trailers-in2021-4-1126.html#kurup
കനകം കാമിനി കലഹം
പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട മറ്റൊരു ട്രെയിലറായിരുന്നു നിവിന്‍ പോളി നായകനായി എത്തിയ കനകം കാമിനി കലഹത്തിന്റേത്. ഡിസ്‍നിയുടെ ആദ്യ മലയാളം ഡയറക്റ്റ് റിലീസ് കൂടിയായ ചിത്രം 'വേൾഡ് ഡിസ്‌നി ഡേ' ആയ നവംബർ 12നായിരുന്നു റിലീസായത്.
കൂടുതല്‍ കാണാം
ട്രെയിലർ ആവേശം വിതറി, മില്യൺ കടന്ന് കാഴ്ചക്കാർ ; 2021 ലെ വൈറൽ ട്രെയിലറുകൾ-കനകം കാമിനി കലഹം
/top-listing/most-viewed-malayalam-movie-trailers-in2021-4-1126.html#kanakam-kaamini-kalaham
ചുരുളി
2021ല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചുരുളി. നിഗൂഢതകള്‍ ഒളിപ്പിച്ചുവെച്ച ചിത്രത്തിന്റെ ട്രെയിലറിനും മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. വിവിധ രാജ്യാന്തര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച് നിരൂപകപ്രശംസ നേടിയ ചിത്രം സയൻസ് ഫിക്‌ഷൻ വിഭാഗത്തില്‍പ്പെടുന്നതാണ്.
കൂടുതല്‍ കാണാം
ട്രെയിലർ ആവേശം വിതറി, മില്യൺ കടന്ന് കാഴ്ചക്കാർ ; 2021 ലെ വൈറൽ ട്രെയിലറുകൾ-ചുരുളി
/top-listing/most-viewed-malayalam-movie-trailers-in2021-4-1126.html#churuli
കാവല്‍
സുരേഷ് ഗോപിയുടെ ആക്ഷന്‍ രംഗങ്ങള്‍ ഹൈലൈറ്റ് ചെയ്ത കാവലിന്റെ ട്രെയിലറും പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമ്പാന്‍ എന്ന നായകകഥാപാത്രമായി മലയാളത്തിന്റെ ആക്ഷന്‍ കിംഗ് സുരേഷ് ഗോപി എത്തിയ ചിത്രത്തിന് പക്ഷേ സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.
കൂടുതല്‍ കാണാം
ട്രെയിലർ ആവേശം വിതറി, മില്യൺ കടന്ന് കാഴ്ചക്കാർ ; 2021 ലെ വൈറൽ ട്രെയിലറുകൾ-കാവല്‍
/top-listing/most-viewed-malayalam-movie-trailers-in2021-4-1126.html#kaaval
മരക്കാര്‍ അറബിക്കടലിന്റെ സിംഹം
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെ എത്തിയ മരക്കാറിന്റെ ട്രെയിലറിനും മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്. ഡിസംബര്‍ 2ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് പക്ഷേ സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.
കൂടുതല്‍ കാണാം
ട്രെയിലർ ആവേശം വിതറി, മില്യൺ കടന്ന് കാഴ്ചക്കാർ ; 2021 ലെ വൈറൽ ട്രെയിലറുകൾ-മരക്കാര്‍ അറബിക്കടലിന്റെ സിംഹം
/top-listing/most-viewed-malayalam-movie-trailers-in2021-4-1126.html#marakkar-arabikadalinte-simham
LOADING......