twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    കണ്ടിരിക്കണം രാജ്യാന്തര അവാര്‍ഡുകള്‍ നേടിയ മലയാള ചിത്രങ്ങള്‍

    Author Administrator | Updated: Saturday, June 27, 2020, 05:21 PM [IST]

    ഷാജി എൻ കരുണിന്റെ സംവിധാനത്തിൽ 1999-ൽ പുറത്തിറങ്ങിയ ‌ 'വാനപ്രസ്ഥം' മോഹൻലാൽ എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ്. 1999-ലെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കപ്പെട്ട ഈ ചിത്രം നിരവധി ദേശീയ അന്തർദേശീയ പുരസ്ക്കാരങ്ങൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. ഈ ചിത്രം മാത്രമല്ല, രാജ്യാന്തര അവാര്‍ഡുകള്‍ നേടിയ നിരവധി ചിത്രങ്ങള്‍ മലയാളത്തിലുണ്ട്‌.

    cover image
    Ottaal

    ഒറ്റാൽ

    1

    ജയരാജിന്റെ സംവിധാനത്തില്‍ 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഒറ്റാല്‍. ആന്റൺ ചെക്കോവിന്റെ വാങ്ക എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്കാരമാണു  ചിത്രം. 2014-ലെ ദേശീയ ചലച്ചിത്രപുരസ്കാരങ്ങളിൽ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്കാരവും, മികച്ച അവലംബിത തിരക്കഥക്കുള്ള പുരസ്കാരവും ഈ ചിത്രത്തിനു ലഭിച്ചു. വിനോദ് വിജയൻ, സെവൻ ആർട്സ് മോഹൻ എന്നിവർ ചേർന്നാണു  ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

    Vaanaprastham

    വാനപ്രസ്ഥം

    2

    ഷാജി എൻ കരുണിന്റെ സംവിധാനത്തിൽ 1999-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്‌ 'വാനപ്രസ്ഥം'. ഒരു ഇൻഡോ-ഫ്രൻഞ്ച്-ജർമ്മൻ നിർമ്മാണ സംരംഭമായിരുന്നു ഈ ചിത്രം. 1999-ലെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം നിരവധി ദേശീയ അന്തർദേശീയ പുരസ്ക്കാരങ്ങൾ സ്വന്തമാക്കുകയും ചെയ്തു. ആ വർഷത്തെ മികച്ച അഭിനേതാവിനുള്ള ദേശീയ സംസ്ഥാന പുരസ്ക്കാരങ്ങൾ നേടിയ ചിത്രം മോഹൻലാൽ എന്ന നടന്റെ ഏറ്റവും മികച്ച വേഷമായി വിലയിരുത്തപ്പെടുന്നു.

    Swaham

    സ്വം

    3

    ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത് 1994ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സ്വം. കലാമണ്ഡലം ഹരിദാസ്, അശ്വിനി, വെണ്‍മണി വിഷ്ണു എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.1994-ലെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം ഏറ്റവും മികച്ച ചിത്രത്തിനുള്ള Palme d'Or (ഗോൾഡൻ പാം) പുരസ്ക്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. കാൻസ് ചലച്ചിത്രമേളയുടെ മൽസര വിഭാഗത്തിലേക്ക് പരിഗണിക്കപ്പെട്ടിട്ടുള്ള ഏക മലയാളചലച്ചിത്രമാണ് സ്വം. മികച്ച ഛായാഗ്രഹണത്തിന് ഉൾപ്പെടെ ആ വർഷത്തെ മൂന്ന് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങളും ചിത്രം നേടുകയുണ്ടായി.

    Elippathayam

    എലിപ്പത്തായം

    4

    അടൂര്‍ ഗോപാലകൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് 1981ല്‍ പുറത്തിറങ്ങിയ ചിത്രമാണ് എലിപ്പത്തായം. നിരവധി ദേശീയ അന്തർദേശീയപുരസ്കാരങ്ങൾ ചിത്രം കരസ്ഥമാക്കിയിട്ടുണ്ട്. 1982-ലെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ Un Certain Regard വിഭാഗത്തിൽ എലിപ്പത്തായം പ്രദർശിപ്പിച്ചിരുന്നു.

    Mathilukal

    മതിലുകൾ

    5

    വൈക്കം മുഹമ്മദ് ബഷീറിന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ 1989-ൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് മതിലുകൾ. മമ്മൂട്ടി, മുരളി, കെ പി എ സി ലളിത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 1990-ലെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച് ശ്രദ്ധനേടിയ ചിത്രം മികച്ച അഭിനയം, സംവിധാനം എന്നിവക്ക് ഉൾപ്പെടെ ആ വർഷത്തെ നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്ക് അർഹമായി. 

    Vidheyan

    വിധേയൻ

    6

    സക്കറിയയുടെ 'ഭാസ്കരപ്പട്ടേലരും എന്റെ ജീവിതവും' എന്ന നോവലിനെ അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് വിധേയൻ. മമ്മൂട്ടി പ്രധാന വേഷത്തിലഭിനയിച്ച ഈ ചലച്ചിത്രം 1993-ലെ കേരള സർക്കാരിന്റെ മികച്ച നടനും, ചിത്രത്തിനും, സംവിധായകനും ഉൾപ്പെടെ അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്ക് അർഹമായി. ചിത്രത്തിലെ അഭിനയത്തിനു നടൻ മമ്മൂട്ടി 1994-ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിനും അർഹനായി. 

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X