twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    നിങ്ങളൊരു മോഹന്‍ലാല്‍ ആരാധകനാണോ ? എങ്കില്‍ ഇതൊക്കെ കണ്ട് തീർക്കാണ്ട് എങ്ങനാ.. !!

    Author Administrator | Updated: Saturday, June 27, 2020, 04:26 PM [IST]

    മലയാളികള്‍ സ്വപ്‌നം കണ്ടു നടന്ന കാമുകനും, വില്ലനും,ഭര്‍ത്താവുമായി കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് മോഹന്‍ലാല്‍ എന്ന നടന്‍. ഓരോ സിനിമ കഴിയുമ്പോഴും ആ നടനോടുള്ള ആരാധന കൂടിവരികയാണ്. ഒരു കട്ട മോഹന്‍ലാല്‍ ആരാധകനാണ് നിങ്ങളെങ്കില്‍ ഈ സിനിമകള്‍ കണ്ടേ മതിയാവൂ !!

    cover image
    Kireedam

    കിരീടം

    1

    മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ മുന്‍പന്തിയില്‍ തന്നെയുണ്ടാവും കിരീടം. സേതുമാധവനായി മോഹന്‍ലാലും കോണ്‍സ്റ്റബ്യള്‍ അച്യുതന്‍നായരായി തിലകനും മത്സരിച്ചഭിനയിച്ച ചിത്രം ഇരുവരുടെയും മികച്ച കഥാപാത്രങ്ങളിലൊന്നു കൂടിയാണ്. സിബി മലയില്‍ സംവിധാനം ചെയ്ത ഈ ചിത്രം 250 ദിവസത്തിലധികം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രത്തിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് മോഹന്‍ലാല്‍ അര്‍ഹനാവുകയുണ്ടായി. ചിത്രം തുടര്‍ന്ന് തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട എന്നീ ഭാഷകളിലേക്കും റീമേക്ക് ചെയ്തിരുന്നു.  

    Chithram

    ചിത്രം

    2

    പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ റിലീസ് ചെയ്ത ചിത്രം 366 ദിവസമാണ് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നു കൂടിയായിരുന്നു ചിത്രത്തിലെ വിഷ്ണു എന്ന കഥാപാത്രം. ചിത്രം ചോരി ചോരി എന്ന പേരിലാണ് ഹിന്ദിയില്‍ റീമേക്ക് ചെയ്തിട്ടുള്ളത്.

    Kilukkam

    കിലുക്കം

    3

    മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ്‌ മോഹന്‍ലാല്‍,രേവതി,തിലകന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ കിലുക്കം. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 1991ല്‍ പുറത്തിറങ്ങിയ ഈ ചിത്രം 300 ദിവസത്തിലധികം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഹിന്ദിയില്‍ മുസ്‌കുരാഹട് എന്ന പേരിലാണ് ചിത്രം റീമേക്ക് ചെയ്തിരിക്കുന്നത്.

    Thoovanathumbikal

    തൂവാനത്തുമ്പികൾ

    4

    1987-ൽ പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് തൂവാനത്തുമ്പികൾ. അദ്ദേഹത്തിന്റെ തന്നെ നോവൽ ആയ ഉദകപ്പോളയെ ആസ്പദമാക്കിയാണ് ഇത് രചിച്ചിരിക്കുന്നത്. ഉദകപ്പോള, ചലച്ചിത്രത്തെ അപേക്ഷിച്ച് കൂടുതൽ ഇരുണ്ടതാണെന്നു പറയാം. ഉദകപ്പോളയിൽ അവതരിപ്പിക്കുന്ന രണ്ടു വ്യത്യസ്ത കഥാപാത്രങ്ങളെ ജയകൃഷ്ണൻ എന്ന ഒറ്റ കഥാപാത്രമായി ഇതിൽ പത്മരാജൻ സംയോജിപ്പിച്ചിരിക്കുന്നു. 

    Spadikam

    സ്ഫടികം

    5

    ആടുതോമയും ചാക്കോ മാഷും, ഒരു പക്ഷേ മലയാളികളുടെ ഹൃദയത്തില്‍ ഇത്ര ആഴത്തില്‍ പതിഞ്ഞ മറ്റൊരു അച്ഛന്‍-മകന്‍ കോംബോ ഇല്ലെന്നു തന്നെ പറയേണ്ടി വരും. ഭദ്രന്റെ മാസ്റ്റര്‍ പീസ് എന്നു തന്നെ പറയാവുന്ന സ്ഫടികം മലയാളികള്‍ക്ക്‌ സമ്മാനിച്ചത് അന്നുവരെ കാണാത്ത മോഹന്‍ലാലിനെയും തിലകനെയുമായിരുന്നു. ആടുതോമയായി മോഹന്‍ലാലും ചാക്കോ മാഷായി തിലകനും മത്സരിച്ചഭിനയച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിച്ചത് എക്കാലത്തെയും മികച്ച ക്ലാസിക്ക് ചിത്രങ്ങളിലൊന്നുകൂടിയായിരുന്നു. 

    Bhramaram

    ഭ്രമരം

    6

    ബ്ലെസ്സി സം‌വിധാനം ചെയ്ത് 2009 ജൂൺ 25-ന്‌ തിയേറ്ററുകളിൽ എത്തിയ ഒരു മലയാളചലച്ചിത്രമാണ്‌ ഭ്രമരം. മോഹൻലാൽ പ്രധാന കഥാപാത്രമായ ശിവൻ കുട്ടിയെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത് ബ്ലെസ്സി തന്നെയാണ്‌.

    Bharatham

    ഭരതം

    7

    ലോഹിതദാസിന്റെ രചനയിൽ സിബി മലയിൽ സംവിധാനം ചെയ്തു 1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 'ഭരതം'. പ്രണവം ആർട്സ്ന്റെ ബാനറിൽ മോഹൻലാലാണ് ഈ ചിത്രം നിർമ്മിച്ചത്. മോഹൻലാൽ, നെടുമുടി വേണു, ഉർവ്വശി, ലക്ഷ്മി, മുരളി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

    Irupatham Noottandu

    ഇരുപതാം നൂറ്റാണ്ട്

    8

    മലയാളത്തിലെ എക്കാലത്തെയും മികച്ച ക്രൈം ത്രില്ലര്‍ ചിത്രങ്ങിലൊന്നാണ് ഇരുപതാം നൂറ്റാണ്ട്. മോഹന്‍ലാല്‍ എന്ന നടന്റെ കരയിറിലെ എറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നുകൂടിയായിരുന്നു ചിത്രത്തില്‍ അവതരിപ്പിച്ച സാഗര്‍ എലിയാസ് ജാക്കി. തിയേറ്ററുകളില്‍ നിന്നും നാലരക്കോടിയാണ് ചിത്രം നേടിയത്.

    Namukku Parkkan Munthiri Thoppukal

    നമുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍

    9

    പി പത്മരാജൻ തിരക്കഥയയെഴുതി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ. സൂക്ഷ്മമായ തിരക്കഥ, ഛായാഗ്രാഹണം, മനോഹരമായ സംഗീതം എന്നിവ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം 1986-ലാണ് പുറത്തിറങ്ങിയത്. കെ കെ സുധാകരൻ രചിച്ച നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർ‌ക്കാം എന്ന നോവലിനെ ആസ്പദമാക്കിയാണ്‌ തിരക്കഥ രചിച്ചിരിക്കുന്നത്‌. 

    Thanmatra

    തന്മാത്ര

    10

    തന്മാത്ര എന്ന ചിത്രവും അതില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച രമേശന്‍ എന്ന കഥാപാത്രത്തെയും സിനിമ കണ്ടവരാരും മറന്നുകാണില്ല. അൽഷീമേഴ്സ് രോഗം ബാധിച്ച രമേശന്‍ എന്ന കഥാപാത്രത്തിന്റെ പിന്നീടങ്ങോട്ടുള്ള ജീവിതമായിരുന്നു ചിത്രം അവതരിപ്പിച്ചത്.

    Aaram Thamburan

    ആറാം തമ്പുരാൻ

    11

    ഷാജി കൈലാസിന്റെ സംവിധാനത്തിൽ മോഹൻലാൽ, ഒടുവിൽ ഉണ്ണികൃഷ്ണൻ, നരേന്ദ്രപ്രസാദ്, മഞ്ജു വാര്യർ, പ്രിയാരാമൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് 'ആറാം തമ്പുരാൻ'. രഞ്ജിത്ത് ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്. രേവതി കലാമന്ദിറിന്റെ ബാനറിൽ സുരേഷ് കുമാർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സ്വർഗ്ഗചിത്ര ആണ്.

    Devasuram

    ദേവാസുരം

    12

    മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠന്‍. ഐ വി ശശി സംവിധാനം ചെയ്ത് 1993 ആഗസ്റ്റ് 29-ന് പ്രദര്‍ശനത്തിനെത്തിയ ഈ ചിത്രം മലയാളസിനിമാചരിത്രത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായിരുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X