മലയാള സിനിമകള്‍ മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണ്. ഹിന്ദിയിലും, തെലുങ്കിലും, തമിഴിലും മലയാള സിനിമകള്‍ റീമേക്ക് ചെയ്യുന്നതും അവിടുത്തെ പ്രേക്ഷകര്‍ ചിത്രങ്ങള്‍ ആഘോഷമാക്കുകയും ചെയ്യുമ്പോള്‍ മലയാള സിനിമയ്ക്ക് അത് അഭിമാന നിമിഷം തന്നെയാണ്. എന്നാല്‍ മറ്റു ഭാഷകളില്‍ നിന്നും മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്ന സിനിമകളുടെ അവസ്ഥയെന്താണ്. പല ചിത്രങ്ങളും ആദ്യ ദിനം തിയേറ്ററുകളില്‍ വീണു പോവുകയാണ് ചെയ്യുന്നത്. അത്തരത്തില്‍ തെലുങ്കില്‍ നിന്നും റീമേക്ക് ചെയ്ത ചില മലയാള ചിത്രങ്ങളുടെ കൂടുതല്‍ വിശേഷങ്ങളിതാ