സിനിമാ ലോകം
ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിനായി കാത്തിരിക്കുകയാണ് മലയാളികള്‍. ഓരോ സീസണ്‍ കഴിയുമ്പോഴും ജനപ്രീതി കൂടി വരുന്ന ബിഗ് ബോസില്‍ ഇത്തവണ മത്സരിക്കാന്‍ ആരൊക്കെയാവും എത്തുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ജിഷിന്‍ മോഹന്‍, ഒമര്‍ ലുലു തുടങ്ങിയവരുടെ പേരുകളാണ് മത്സാര്‍ത്ഥികളുടെ സാധ്യത പട്ടികയില്‍ ഇതുവരെയായി ഉയര്‍ന്നുവന്നിട്ടുള്ളത്. എന്നാല്‍ സീസണ്‍ അഞ്ച് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ മത്സരാര്‍ത്ഥികളുടെ സാധ്യത പട്ടികയില്‍ വീണ്ടും പുതിയ പേരുകള്‍ ഉയര്‍ന്നുവരുന്നുണ്ട്. അഞ്ജന മോഹന്‍, നാദിഖ മെഹ്‌റിന്‍ തുടങ്ങി സീസണ്‍ അഞ്ചില്‍ മത്സാര്‍ത്ഥികളായി എത്തുമെന്ന് സോഷ്യല്‍മീഡിയ പറയുന്ന താരങ്ങള്‍ ഇവരാണ്.