X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

തിരശ്ശീലയ്ക്ക് തീപിടിപ്പിച്ച മാദക നടിമാർ ഇപ്പോഴെവിടെ? സൂപ്പർതാരങ്ങളെ പിന്നിലാക്കിയ താര പരിവേഷം!

Author: Administrator | Updated: Monday, March 13, 2023, 08:52 AM [IST]

1978ല്‍ സിനിമയിലെത്തിയ വിജയലക്ഷ്മി എന്ന സില്‍ക് വണ്ടിചക്രം എന്ന ചിത്രത്തിലെ സില്‍ക് എന്ന ബാര്‍ ഡാന്‍സറായി എത്തിയതോടെയായിരുന്നു സില്‍ക് സ്മിതയായി മാറിയത്. പിന്നീട് വശ്യമായ കണ്ണുകളിലൂടെ മലയാളികളെ മയക്കിയ സില്‍ക് 1996ല്‍ എല്ലാം അവസാനിപ്പിച്ച് ചെന്നൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ആത്മഹത്യ ചെയ്തപ്പോള്‍ മലയാളികള്‍ ഒന്നടങ്കം ഞെട്ടി. പിന്നീട് സില്‍ക്ക് സ്മിതയും, അവരുടെ സിനിമകളും മലയാളികള്‍ ആഘോഷമാക്കി മാറ്റുകയായിരുന്നു. സില്‍ക് സ്മിതയെപ്പോലെ ഗ്ലാമറസ് വേഷങ്ങളിലൂടെ ഒരു കാലത്ത് മലയാള സിനിമയിയില്‍ നിറഞ്ഞു നിന്ന നടിമാരിതാ.

Share:
cover image
ഷക്കീല
1

പതിനെട്ടാം വയസ്സില്‍ വെള്ളിത്തിരയിലെത്തിയ ഷക്കീല അന്നും ഇന്നും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. പ്ലേഗേള്‍സ് എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു ഷക്കീലയുടെ സിനിമാ എന്‍ട്രി. എന്നാല്‍ പിന്നീട് കിന്നാരത്തുമ്പികള്‍ പോലുള്ള സിനിമകളിലൂടെ ഒരുകാലത്ത് ബി ഗ്രേഡ്  സിനിമകളില്‍ മാത്രമായി ഒതുങ്ങി പോവുകയായിരുന്നു ഷക്കീല. എന്നാല്‍ ബി ഗ്രേഡ് സിനിമകള്‍ മലയാളത്തില്‍ കുറഞ്ഞതോടെ ഷക്കീലയുടെയും അവസരങ്ങള്‍ കുറയുകയായിരുന്നു. പിന്നീട് ഛോട്ടാ മുംബൈ പോലുള്ള സിനിമകളില്‍ ചെറിയ വേഷത്തില്‍ എത്തിയെങ്കിലും നിലവില്‍ മലയാള സിനിമയില്‍ സജീവമല്ല താരം. കൂടുതല്‍ കാണാം


സില്‍ക്ക് സ്മിത
2

വിടര്‍ന്ന കണ്ണുകളാല്‍ ഒരു കാലത്ത് മലയാളികളെ മയക്കിയ താരറാണിയായിരുന്നു സില്‍ക്ക് സ്മിത. 1979ല്‍ സിനിമയിലെത്തിയ സില്‍ക്കിനെ വണ്ടിചക്രം എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങിയത്. ചിത്രത്തില്‍ സില്‍ക് എന്ന ബാര്‍ ഡാന്‍സുകാരിയായി എത്തിയ താരം പിന്നീടങ്ങോട്ട് മലയാളികളുടെ പ്രിയപ്പെട്ട സില്‍ക് സ്മിതയായി മാറുകയായിരുന്നു. രജനീകന്ത്, ചിരഞ്ജീവി, ശിവാജി ഗണേഷന്‍ തുടങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രതിഭകളുടെ ചിത്രങ്ങളിലെല്ലാം ആടിപ്പാടിയ സില്‍ക്ക് അന്നത്തെ കാലത്ത് 50,000 രൂപയായിരുന്നു ഒരു പാട്ടുസീനിനായി വാങ്ങിയിരുന്നത്. എന്നാല്‍ ഇത്രത്തോളം സിനിമയില്‍ സജീവമായിട്ടും 1996ല്‍ സ്മിത ആത്മഹത്യ ചെയ്യുകയായിരുന്നു. കൂടുതല്‍ കാണാം

ശാന്ത കുമാരി
3

ഗ്ലാമറസ് വേഷങ്ങളിലൂടെ ഒരുകാലത്ത്  തിളങ്ങിയ നടിയാണ് ശാന്ത കുമാരി എന്ന ഡിസ്‌കോ ശാന്തി. 1985ല്‍ തമിഴ് സിനിമയിലൂടെ കരിയര്‍ ആരംഭിച്ച ശാന്തി പിന്നീട് മലയാളം, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിലായി ഏതാണ്ട് 900ത്തിലധികം സിനിമകളില്‍ അഭിനയിച്ചിരുന്നു. 1985ല്‍ തന്നെ പുറത്തിറങ്ങിയ ആ നേരം അല്‍പദൂരം എന്ന ചിത്രത്തിലൂടെയായിരുന്നു ശാന്തി മലയാളത്തിലെത്തുന്നത്. തുടര്‍ന്നും നിരവധി മലയാള ചിത്രങ്ങളില്‍ ശാന്തി അഭിനയിച്ചിരുന്നു. എന്നാല്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു തെലുങ്ക് നടന്‍ ശ്രീഹരിയുമായുള്ള ശാന്തിയുടെ വിവാഹം. പിന്നാലെ അഭിനയം നിര്‍ത്തിയ ശാന്തി നിലവില്‍ അക്ഷര ഫൗണ്ടേഷന്‍ എന്ന ജീവകാരുണ്യ സംഘടനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. കൂടുതല്‍ കാണാം


അഭിലാഷ
4

ഷക്കീലയ്ക്കും സില്‍ക്ക് സ്മിതയ്ക്കും മുമ്പ് മലയാളികള്‍ ആഘോഷമാക്കിയ ഗ്ലാമറസ് നടിയായിരുന്നു അഭിലാഷ. 1988ല്‍ പുറത്തിറങ്ങിയ ആദ്യപാപം എന്ന ചിത്രത്തിലൂടെയായിരുന്നു അഭിലാഷയുടെ കരിയര്‍ ആരംഭിക്കുന്നത്. ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ അത്തരം ഗ്ലാമറസ് വേഷങ്ങളില്‍ വീണ്ടും അഭിലാഷ തിളങ്ങുകയായിരുന്നു. എന്നാല്‍ സിനിമ-സംഗീത സംവിധായകന്‍ കബീര്‍ രാജുമായുള്ള വിവാഹത്തോടെ സിനിമ തന്നെ അഭിലാഷ ഉപേക്ഷിക്കുകയായിരുന്നു.  കൂടുതല്‍ കാണാം

വിജയശ്രീ
5

ഗ്ലാമറസ് വേഷങ്ങളിലൂടെ മലയാളികളെ മയക്കിയ മറ്റൊരു നടിയാണ് വിജയശ്രീ. 1974ല്‍ പുറത്തിറങ്ങിയ വണ്ടിക്കാരി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരം പിന്നീട് ഗ്ലാമറസ് വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമാകുകയായിരുന്നു. എന്നാല്‍ ഇടക്കാലത്ത് ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യാന്‍ വിജയശ്രീ താല്‍പര്യ കുറവ് കാണിച്ചിരുന്നു.   കൂടുതല്‍ കാണാം


Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+