ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിലെ പോലീസ് കോണ്‍സ്റ്റബിള്‍ സഹദേവനെ പ്രേക്ഷകര്‍ മറന്നുകാണില്ല.ഹാസ്യകഥാപാത്രങ്ങളില്‍ നിന്നുംമാറി സഹദേവനായി കലാഭവന്‍ ഷാജോണ്‍ പ്രേക്ഷകരെ ഞെട്ടിക്കുകയായിരുന്നു ചിത്രത്തിലൂടെ.പിന്നീട് മികവറ്റ ഒരുപിടി കഥാപാത്രങ്ങളിലൂടെ ഷാജോണ്‍ പ്രേക്ഷരുടെ ഹൃദയത്തില്‍ ഇടം നേടി.മോഹന്‍ലാലിനൊപ്പം മാത്രമല്ല മമ്മൂട്ടിക്കൊപ്പവും ഷാജോണ്‍ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.അതില്‍ പല ചിത്രങ്ങളും ബോക്‌സോഫീസ് ഹിറ്റുകളുമായിരുന്നു.