twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    ക്യാമറയ്ക്ക് പിന്നിലെ പെണ്‍കരുത്ത്; ‌മലയാള സിനിമയിലെ സ്ത്രീ സംവിധായകര്‍

    Author Administrator | Updated: Tuesday, March 8, 2022, 05:33 AM [IST]

    ഓരോ വര്‍ഷവും നൂറിലധികം പുതുമുഖ സംവിധായകര്‍ കടന്നുവരുന്ന മലയാള സിനിമയില്‍ ഇതുവരെയായി ആകെ 12 സ്ത്രീ സംവിധായകരാണ് വന്നിട്ടുള്ളത്. നടിയായി വന്ന് സംവിധായികമാരായ രേവതി, സുഹാസിനി, നന്ദിത ദാസ്, ഗീതു മോഹന്‍ദാസ് തുടങ്ങി സിനിമ പഠിച്ച് സംവിധാനം ചെയ്ത അഞ്ജലി മേനോന്‍ വരെ ഈ പട്ടികയില്‍ പെടുന്നു.

    cover image
    Revathi

    രേവതി

    1

    2002ല്‍ പുറത്തിറങ്ങിയ പുറത്തിറങ്ങിയ മിറ്റര്‍, മൈ ഫ്രണ്ട് ആണ് രേവതിയുടെ ആദ്യ സംവിധാന ചിത്രം. ശോഭന, നസീര്‍ അബ്ദുള്ള എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തുടര്‍ന്ന് ഫിര്‍ മിലേഗ എന്ന ചിത്രം സംവിധാനം ചെയ്തു. 2009ല്‍ പുറത്തിറങ്ങിയ കേരള കഫേ എന്ന ചിത്രത്തിലെ മകള്‍ ആണ് സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രം.  

    Roshni dinaker

    റോഷ്‌നി ദിനകര്‍

    2

    പ്രശസ്ത കോസ്റ്റിയൂം ഡിസൈനറായ റോഷ്‌നി ദിനകര്‍ 2018ലാണ് സംവിധാനരംഗത്തേക്ക് കടന്നുവരുന്നത്. പാര്‍വതി തിരുവോത്ത്, പൃഥ്വിരാജ് സുകുമാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ മൈ സ്‌റ്റോറിയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.

    Geethu Mohandas

    ഗീതു മോഹൻദാസ്

    3

    2009ല്‍ പുറത്തിറങ്ങിയ കേള്‍ക്കുന്നുണ്ടോ എന്ന ഷോര്‍ട്ട് ഫിലിമിലൂടെയാണ് ഗീതു മോഹന്‍ദാസ് സംവിധാന രംഗത്തേക്ക് കടക്കുന്നത്. തുടര്‍ന്ന് ഹിന്ദിയില്‍ ലയേഴ്‌സ് ഡൈസ് എന്ന ഹിന്ദി ചിത്രം സംവിധാനം ചെയ്തു. നിവിന്‍ പോളി നായകനായി എത്തിയ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ മൂത്തോന്‍ ആണ് സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രം. ചിത്രം 21ാംമത് മുംബൈ ചലച്ചിത്രമേളയുടെ ഉദ്ഘാടനചിത്രമായിരുന്നു.

    Soumya Sadanandan

    സൗമ്യ സദാനന്ദന്‍

    4

    ഫിലിം ലോഞ്ച് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട സൗമ്യ സദാനന്ദന്റെ ആദ്യ സംവിധാന ചിത്രമാണ് 2018ല്‍ പുറത്തിറങ്ങിയ മാംഗല്യം തന്തുനാനേന. കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.  

    Anjali Menon

    അഞ്ജലി മേനോൻ

    5

    2012-ൽ പുറത്തിറങ്ങിയ മഞ്ചാടിക്കുരു ആണ് അഞ്ജലി സംവിധാനം ചെയ്ത ആദ്യ മുഴുനീള ചലച്ചിത്രം. പൃഥ്വിരാജ് നായകനായി എത്തിയ ചിത്രത്തിന് 2008-ലെ കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച മലയാള ചലച്ചിത്രത്തിനുള്ള ഫിപ്രെസി പുരസ്കാരം ലഭിച്ചിരുന്നു. തുടര്‍ന്ന് 2014ല്‍ ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രം സംവിധാനം ചെയ്തു. 2018ല്‍ പുറത്തിറങ്ങിയ കൂടെയാണ് ഒടുവിലായി സംവിധാനം ചെയ്ത മലയാള ചിത്രം.  

    Vidhu Vincent

    വിധു വിന്‍സെന്റ്

    6

    2016ല്‍ പുത്തിറങ്ങിയ മാന്‍ഹോള്‍ ആണ് വിധു വിന്‍സെന്റ് സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രം. ദ കാസ്റ്റ് ഓഫ് ക്ലിന്‍ലിനെസ് എന്ന പേരില്‍ 2014ല്‍ അവതരിപ്പിച്ച ഡോക്യുമെന്ററിയുടെ തുടര്‍ച്ചയായി സംവിധാനം ചെയ്ത ചിത്രത്തിന്‌ നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. മലയാള ചലച്ചിത്രസംവിധാനത്തിന് സംസ്ഥാന പുരസ്‌ക്കാരം നേടുന്ന ആദ്യ വനിതയാണ് വിധു വിന്‍സെന്റ്. 2019ല്‍ പുറത്തിറങ്ങിയ സ്റ്റാന്‍ഡ് അപ്പ് ആണ് സംവിധാനം ചെയ്ത മറ്റൊരു മലയാള ചിത്രം.

    Preethi Panikkar

    പ്രീതി പണിക്കര്‍

    7

    2015ല്‍ പുറത്തിറങ്ങിയ തിലോത്തമയാണ് സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രം. രചന നാരായണന്‍കുട്ടി, സിദ്ധിഖ്, മനോജ് കെ ജയന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.  

    Sreebala K Menon

    ശ്രീബാല കെ മേനോന്‍

    8

    രസതന്ത്രം, വിനോദയാത്ര, പുതിയ തീരങ്ങള്‍, ഭാഗ്യദേവത, കഥ തുടരുന്നു, സ്‌നേഹവീട് തുടങ്ങി നിരവധി ചിത്രങ്ങളുടെ സഹസംവിധായികയാണ്‌ ശ്രീബാല കെ മേനോന്‍. 2015ല്‍ പുറത്തിറങ്ങിയ ലവ് 24x7 ആണ് ആദ്യ സംവിധാന ചിത്രം. ദിലീപ്, നിഖില വിമല്‍, സുഹാസിനി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

    Shalini Usha Nair

    ശാലിനി ഉഷ നായര്‍

    9

    ബോളിവുഡ് സംവിധായകരുടെ കീഴില്‍ അസിസ്റ്റന്റ് ആയി ജോലി ചെയ്തതിനുശേഷമാണ് ശാലിനി ഉഷ നായര്‍ സ്വതന്ത്രസംവിധായികയാവുന്നത്. 2004ലെ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയില്‍ ,ജൂറി ചെയര്‍മാനായിരുന്ന പ്രശസ്ത മെക്‌സിക്കന്‍ സംവിധായകന്‍ പോള്‍ ലെ ദ്യൂക്കിന്റെ സെക്രട്ടറിയായും ജോലി ചെയ്തിട്ടുണ്ട്. മലയാറ്റൂര്‍ രാമകൃഷ്ണന്റെ യക്ഷി എന്ന നോവലിനെ അടിസ്ഥാനമാക്കി ചെയ്ത അകം ആണ് ആദ്യ സംവിധാന ചിത്രം.

    B R Vijayalakshmi

    ബി ആര്‍ വിജയലക്ഷ്മി

    10

    സംവിധായകനായ സഹോദരന്‍ ബി ആര്‍ രവശങ്കറില്‍നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് ബി ആര്‍ വിജയലക്ഷ്മി സിനിമയിലേക്ക് പ്രവേശിക്കുന്നത്. പിന്നീട് ഛായാഗ്രഹണത്തില്‍ താല്‍പര്യം തോന്നി. ഛായാഗ്രഹണം ചെയ്യുന്ന ഏഷ്യയിലെ പ്രഥമവനിതയാണ് ബി ആര്‍ വിജയലക്ഷ്മി. 2018ല്‍ അഭിയുടെ കഥ അനുവിന്റെയും എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് മലയാള ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നു.  

    Nayana Surya

    നയന സൂര്യന്‍

    11

    അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായിക ആയിരുന്നു നയന സൂര്യ. 2011ല്‍ പുറത്തിറങ്ങിയ മകരമഞ്ഞിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. 2017ല്‍ 'ക്രോസ്‌റോഡ്' എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായികയായി.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X