കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും തിയേറ്റര്‍ അടച്ചുപൂട്ടലുമടക്കം 2020ലെ ആദ്യ പകുതിയില്‍ സിനിമാമേഖല നിശ്ചലമായപ്പോള്‍ താരങ്ങളെല്ലാം തന്നെ സോഷ്യല്‍മീഡിയയില്‍ കൂടുതല്‍ ആക്ടിവായിരുന്നു. തങ്ങളുടെ വീട്ടുവിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മിക്ക താരങ്ങളും നിരന്തരം പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. അതില്‍ മമ്മൂട്ടിയുടെ സെല്‍ഫിയും റിമിടോമിയുടെ മേക്ക്ഓവര്‍ ചിത്രങ്ങളും കണ്ട് പ്രേക്ഷകര്‍ ഞെട്ടുകയും ചെയ്തു. ഈ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. അത്തരത്തില്‍ 2020ല്‍ സോഷ്യല്‍മീഡിയ ഭരിച്ച 5 താരങ്ങള്‍ ഇവരാണ്.