twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    ബിഗ്ബജറ്റ് ചിത്രങ്ങളെ മലര്‍ത്തിയടിച്ച് ബോക്‌സോഫീസ് വിറപ്പിച്ച ചിത്രങ്ങള്‍

    Author Administrator | Updated: Saturday, April 11, 2020, 12:59 PM [IST]

    പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തത പുലര്‍ത്തി നിരവധി ചിത്രങ്ങളാണ്‌ ഓരോ വര്‍ഷവും മലയാളത്തില്‍ റിലീസ് ചെയ്യുന്നത്. ഇതില്‍ വന്‍ ഹൈപ്പിലെത്തി പരാജയപ്പെട്ട നിരവധി ബിഗ്ബജറ്റ് ചിത്രങ്ങളുമുണ്ട്. നായകനും നായികയും ആരാണ് എന്നു നോക്കി സിനിമ കാണാന്‍ പോയിരുന്ന പഴയ പ്രേക്ഷരല്ല ഇപ്പോള്‍ സിനിമയ്ക്ക് എത്തുന്നത്. ഛായാഗ്രഹണത്തെക്കുറിച്ചും, സംഗീതത്തെക്കുറിച്ചും എഡിറ്റിങ്ങിനെക്കുറിച്ചും വരെ ചര്‍ച്ച നടത്തിയാണ് പ്രേക്ഷകര്‍ ഓരോ സിനിമയും കാണാനായി തിയറ്ററുകളിലെത്തുന്നത്. ഇതിനിടയിലും ബോക്‌സോഫീസ് കളക്ഷനുകള്‍ സോഷ്യല്‍മീഡിയയില്‍ തള്ളിമറിച്ച് സിനിമ ഹിറ്റാണ് എന്നു പറയുന്ന പ്രേക്ഷകരും ഉണ്ട്. എന്നാല്‍ അമിതപ്രതീക്ഷയൊന്നുമില്ലാതെ കുറഞ്ഞ ചെലവില്‍ അണിയിച്ചൊരുക്കി ബോക്‌സോഫീസ് ഹിറ്റു നേടിയ നിരവധി സിനിമകള്‍ മലയാളത്തിലുണ്ട്‌.

    cover image
    Thondimuthalum Driksakshiyum

    തൊണ്ടിമുതലും ദൃക്സാക്ഷിയും

    1

    മികച്ച മലയാള ചിത്രം, മികച്ച തിരക്കഥാകൃത്ത്, മികച്ച സഹനടന്‍ തുടങ്ങി 3 ദേശീയഅവാര്‍ഡുകളും മികച്ച തിരക്കഥാകൃത്ത്, മികച്ച സ്വഭാവനടനുമുള്ള സംസ്ഥാന ചലച്ചിത്ര അവര്‍ഡും നേടിയ ചിത്രമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ഫഹദ് ഫാസില്‍, നിമഷ സജയന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും മത്സരിച്ചഭിനയിച്ച ചിത്രം 2017ലെ ബോക്‌സോഫീസ് ഹിറ്റുകളിലൊന്നുകൂടിയായിരുന്നു.  

    22 Female Kottayam

    22 ഫീമെയിൽ കോട്ടയം

    2

    റിമ കല്ലിങ്കല്‍, ഫഹദ് ഫാസില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക്ക് അബു സംവിധാനം ചെയ്ത ചിത്രായിരുന്നു 22 ഫീമെയില്‍ കോട്ടയം. തന്നെ ചതിക്കുകയും ആക്രമിക്കുകയും ചെയ്തവര്‍ക്കെതിരെയുള്ള ടെസ എന്ന യുവതിയുടെ പ്രതികാരകഥ പറഞ്ഞ ചിത്രം 2012ലെ ഹിറ്റുചിത്രങ്ങളിലൊന്നുകൂടിയാണ്.

    Neelathaamara

    നീലത്താമര

    3

    എം ടി വാസുദേവന്‍നായരുടെ തിരക്കഥയില്‍ ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു നീലത്താമര. 1979ല്‍ പുറത്തിറങ്ങിയ നീലത്താമരയുടെ തന്നെ റീമേക്കായ ചിത്രത്തില്‍ അര്‍ച്ചന കവി, കൈലാഷ്‌, റിമ കല്ലിങ്കല്‍ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.  

    Ordinary

    ഓർഡിനറി

    4

    2012ലെ ബോക്‌സോഫീസ് ഹിറ്റുകളിലൊന്നായിരുന്നു ഓര്‍ഡിനറി. സുഗീത് സംവിധാനം ചെയ്ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍,ബിജു മേനോന്‍, ആന്‍ അഗസ്റ്റിന്‍, ആസിഫ് അലി തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

    Amar Akbar Antony

    അമര്‍ അക്‌ബര്‍ ആന്‍റണി

    5

    2015ലെ ബോക്‌സോഫീസ് ഹിറ്റുകളിലൊന്നായിരുന്നു അമര്‍ അക്ബര്‍ ആന്റണി. നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രത്തില്‍ ജയസൂര്യ, ഇന്ദ്രജിത്ത് സുകുമാരന്‍, പൃഥ്വിരാജ് സുകുമാരന്‍ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്

    Premam

    പ്രേമം

    6

    മലയാള സിനിമയിലെ കലക്ഷന്‍ റെക്കോര്‍ഡുകളെല്ലാം മാറ്റിയെഴുതിയ ചിത്രമായിരുന്നു അല്‍ഫോണ്‍സ്‌ പുത്രന്‍ സംവിധാനം ചെയ്ത പ്രേമം. ഏകദേശം നാല് കോടി മുതല്‍ മുടക്കില്‍ അണിയിച്ചൊരുക്കിയ ചിത്രം അറുപത് കോടിയോളം രൂപയാണ് ബോക്‌സോഫീസില്‍ നിന്നും വാരിക്കൂട്ടിത്. 

    Thanneer Mathan Dhinangal

    തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍

    7

    2019ലെ ബോക്‌സോഫീസ് ഹിറ്റുകളിലൊന്നായിരുന്നു മാത്യു തോമസ്‌, വീനിത് ശ്രീനിവാസന്‍, അനശ്വര രാജന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. വലിയ അവകാശവാദങ്ങളൊന്നും തന്നെയില്ലാതെ തിയേറ്ററുകളിലേക്ക് എത്തിയ ചിത്രം ഇരുംകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

    Maheshinte Prathikaram

    മഹേഷിന്റെ പ്രതികാരം

    8

    2016-ലെ മികച്ച ജനപ്രിയചിത്രത്തിനുള്ള കേരളസംസ്ഥാനചലച്ചിത്ര പുരസ്കാരം നേടിയ ചിത്രമായിരുന്നു ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം. ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, അപര്‍ണ ബാലമുരളി, അലന്‍സിയര്‍ ലെ ലോപ്പസ്, അനുശ്രീ, കെ എല്‍ ആന്റണി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

    Kammatti Paadam

    കമ്മട്ടിപാടം

    9

    2016ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം. എറണാകുളത്ത്‌ വര്‍ഷങ്ങള്‍ക്കുമുമ്പ് ഉണ്ടായിരുന്ന കമ്മട്ടിപ്പാടത്തെയും അവിടുത്തെ മനുഷ്യരുടെയും പൊള്ളുന്ന ജീവിതം പറഞ്ഞ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ടചിത്രങ്ങളിലൊന്നാണ്.  നായകനായും പ്രതിനായകനായും തനിക്ക് ഇനിയും മലയാള സിനിമയില്‍ ഏറെ ദൂരം പോവാനുണ്ടെന്ന് വിനായകന്‍ ഒരിക്കല്‍ക്കൂടി തെളിയിക്കുകയായിരുന്നു ചിത്രത്തിലെ ഗംഗ എന്ന കഥാപാത്രത്തിലൂടെ.  

    Anuraga Karikkin Vellam

    അനുരാഗ കരിക്കിന്‍വെള്ളം

    10

    2016ലെ ബോക്‌സോഫീസ് ഹിറ്റുകളിലൊന്നായിരുന്നു ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അനുരാഗ കരിക്കിന്‍ വെള്ളം. ബിജു മേനോന്‍, ആസിഫ് അലി, രജിഷ വിജയന്‍ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.  

    Angamaly Diaries

    അങ്കമാലി ഡയറീസ്

    11

    എണ്‍പത്തിയാറ്  പുതുമുഖ താരങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. നടന്‍ ചെമ്പന്‍ വിനോദ് ജോസ് ആദ്യമായി തിരക്കഥയൊരുക്കിയ ചിത്രമെന്ന പ്രത്യേകതയും അങ്കമാലി ഡയറീസിനുണ്ട്. 2017ലെ ബോക്‌സോഫീസ് ഹിറ്റുകളിലൊന്നു കൂടിയാണ് ഈ ചിത്രം.   

    Kumbalangi Nights

    കുമ്പളങ്ങി നൈറ്റ്‌സ്

    12

    പ്രശസ്ത സംവിധായകന്‍ ദിലീഷ് പോത്തന്റെ അസോസിയേറ്റായിരുന്നു മധു സി നാരായണന്റെ ആദ്യ സംവിധാന ചിത്രമാണ്‌ കുമ്പളങ്ങി നൈറ്റ്‌സ്‌. ശ്യാം പുഷ്‌ക്കരനാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. 2019ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു ചിത്രം.

    Unda

    ഉണ്ട

    13

    മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉണ്ട.യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഹര്‍ഷാദ് ആണ്.ആക്ഷന്‍ എന്റര്‍ടെയിനര്‍ ചിത്രമായ ഉണ്ടയില്‍ ഇന്‍സ്‌പെക്ടര്‍ മണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. നോര്‍ത്ത് ഇന്ത്യയിലെ നക്‌സ്ലൈറ്റ് ഏരിയയില്‍ ഇലക്ഷന്‍ ഡ്യൂട്ടിയ്ക്ക് പോകുന്ന ഒരു പോലീസ് യൂണിറ്റിന്റെ കഥയാണ് ചിത്രം പറയുന്നത്.

    kettiyolanu ente malakha

    കെട്ട്യോളാണ് എന്റെ മാലാഖ

    14

    ആസിഫ് അലിയെ നായകനാക്കി നിസ്സാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ. ചിത്രത്തില്‍ ശ്ലീവാച്ചന്‍ എന്ന ടാപ്പിങ്ങ് തൊഴിലാളിയുടെ വേഷത്തിലാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. കൗതുകമുള്ള കുടുംബ കഥ പറയുന്ന ചിത്രത്തില്‍ വീണ നന്ദകുമാറാണ് നായിക.

    Helen

    ഹെലന്‍

    15

    2019ല്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സിനിമയായിരുന്നു ഹെലന്‍. കുമ്പളങ്ങി ഫെയിം അന്ന ബെന്നിനെ നായികയാക്കി നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ചിത്രം ഗംഭീര വിജയമാണ് തിയേറ്ററുകളില്‍ നിന്നും നേടിയത്.  

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X