X
പ്രേമം

പ്രേമം

Romance | 29 May 2015 |
Malayalam

2.5 /5 Users

3 /5 Filmibeat

പ്രേമം കഥ

നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച മലയാള ചലച്ചിത്രമാണ് പ്രേമം. അൻവർ റഷീദ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ അനുപമ പരമേശ്വരൻ, സായി പല്ലവി, മഡോണ സെബാസ്റ്റ്യൻ എന്നിവരാണു നായികമാർ. മണിയൻപിള്ള രാജു, രഞ്ജി പണിക്കർ, വിനയ് ഫോർട്ട് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2015 മെയ് 29 നു തിയറ്ററുകളിലെത്തിയ ഈ ചിത്രം മികച്ച പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും നേടി. പ്രദർശനത്തിനെത്തി രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ 2015ൽ പുറത്തിറങ്ങിയതിൽ ഏറ്റവും വലിയ വിജയചിത്രമായി പ്രേമം മാറി.
Read More

പ്രേമം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

പ്രേമം ക്രൂ വിവരങ്ങൾ

സംവിധായകന്‍ അല്‍ഫോണ്‍സ്‌ പുത്രന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം രാജേഷ് മുരുകേശൻ
നിര്‍മ്മാതാവ്‌ അൻവർ റഷീദ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

പ്രേമം വിമർശകരുടെ അവലോകനം

malayalam.filmibeat.com
കഥയില്‍ പുതുമകള്‍ ഒന്നും തന്നെയില്ലാതെ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ മികച്ച ചിത്രങ്ങളില്‍ ഒന്നില്‍ ഇടം നേടന്ന രണ്ടാമത്തെ ചിത്രമായിരിക്കും പ്രേമം. പറഞ്ഞത് ആവര്‍ത്തിയ്ക്കാം, പ്രേമത്തില്‍ വ്യത്യസ്തമായത് എന്ന് പറയാന്‍ കാര്യമായി ഒന്നുമില്ല. എന്ന് പറയുമ്പോഴും പുതുമകളില്ലാതെ തന്നെ ആസ്വദിച്ചിരിക്കാന്‍ കഴിയുന്നു ഒരു പുതിയ അനുഭവമായിരിക്കും അല്‍ഫോണ്‍സ്- നിവിന്‍ പോളി കൂട്ടുകെട്ടില്‍ പിറന്ന പ്രേമം. ജോര്‍ജ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലെ മൂന്ന ഘട്ടങ്ങള്‍ അയാളുടെ പ്രണയത്തിലൂടെ പറയുകയാണ് പ്രേമം. അടുത്ത രംഗത്ത് എന്തോ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് കഥ പോകുന്നത്. എന്നാല്‍ അവിടെ ഒന്നും ഉണ്ടായിരിക്കില്ല. അതേ സമയം പ്രതീക്ഷിക്കാത്ത സ്ഥലങ്ങളില്‍ പലതും വരും. അത്രമാത്രമേ ഇപ്പോള്‍ ചിത്രത്തെ കുറിച്ച് പറയാന്‍ നിര്‍വ്വാഹമുള്ളൂ. കഥയിലേക്ക് കടക്കാതെ കഥാപാത്രങ്ങളിലേക്കും സാങ്കേതിക പ്രവര്‍ത്തകരിലേക്കും വരാം. നിവിന്‍ പോളി തന്നെയാണ് കഥയിലെ മുഖ്യാകര്‍ഷണം, ജോര്‍ജ് എന്ന ചെരുപ്പക്കാരന്റെ മൂന്ന് വ്യത്യസ്ത ഘട്ടങ്ങള്‍ നടന്റെ അഭിനയത്തില്‍ സുരക്ഷിതം. ജൂഡ് ആന്റണി ജോസഫ് പറഞ്ഞതുപോലെ നിവിന്‍ പോളി എന്ന സൂപ്പര്‍സ്റ്റാര്‍ ജനിച്ചു കഴിഞ്ഞു. ഇനി നടന്റെ വളര്‍ച്ചയാണ്. ടോട്ടല്‍ ഒരു രാജമാണിക്യം സ്‌റ്റൈലായിരുന്നു നിവിന്‍ പോളിയ്ക്ക്.

പ്രേമം വാർത്തകൾ

പ്രേമം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

പ്രേമം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+