twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലരിന് ഓര്‍മ തിരികെ ലഭിച്ചതോ ജോര്‍ജിനെ ഒഴിവാക്കിയതോ? ഒടുവില്‍ വെളിപ്പെടുത്തി അല്‍ഫോണ്‍സ്

    |

    നിവിന്‍ പോളി എന്ന നടന്റെ കരിയറിനെ തന്നെ മാറ്റി മറിച്ച സിനിമയാണ് പ്രേമം. നിവിന്‍ പോളിയെ മലയാള സിനിമയിലെ സൂപ്പര്‍താര നിരയിലേക്ക് എത്തിച്ച ചിത്രമായിരുന്നു പ്രേമം. മലയാള സിനിമയേയും പ്രേമം മാറ്റി മറിച്ചു. അതുവരെ കണ്ട ആഖ്യാന ശൈലിയായിരുന്നില്ല പ്രേമത്തിന്. യാതൊരു പുതുമയുമില്ലെന്ന് അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞുവെങ്കിലും അടിമുടി പുതുമയായിരുന്നു മലയാളിയ്ക്ക് പ്രേമം. അതുകൊണ്ടാണ് പ്രേമം പുറത്തിറങ്ങി ആറ് വര്‍ഷം പിന്നിടുമ്പോഴും ഇന്നും ആ സിനിമ മലയാളികള്‍ നെഞ്ചോട് ചേര്‍ത്തുവെക്കുന്നത്.

    Recommended Video

    ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം കഥയില്‍ രണ്ട് വമ്പന്‍ ട്വിസ്റ്റുകളുമായി അല്‍ഫോണ്‍സ് പുത്രന്‍

    തിരക്കുള്ള റോഡില്‍ സൈക്കിള്‍ സവാരിയുമായി സോണല്‍; ചിത്രങ്ങള്‍

    നിവിന്‍ പോളി അവതരിപ്പിച്ച ജോര്‍ജിന്റേയും കൂട്ടുകാരുടേയും ജീവിതവും ജോര്‍ജിന്റെ മൂന്ന് പ്രണയങ്ങളെ കുറിച്ചുമായിരുന്നു പ്രേമം സംസാരിച്ചത്. സിനിമയുടെ ആരാധകരെല്ലാം ആഘോഷമാക്കിയതായിരുന്നു ജോര്‍ജിന്റേയും മലരിന്റേയും പ്രണയം. അതേസമയം മലരിന്റെ ഓര്‍മ്മ നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട് ധാരാളം ചോദ്യങ്ങളും ആരാധകര്‍ക്കിടിയിലുണ്ടായിരുന്നു. ഇപ്പോഴിതാ ആരാധകരുടെ എല്ലാ സംശയങ്ങള്‍ക്കും അല്‍ഫോണ്‍സ് പുത്രന്‍ മറുപടി നല്‍കിയിരിക്കുകയാണ്.

    അല്‍ഫോണ്‍സ് നല്‍കിയ മറുപടി

    കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് അല്‍ഫോണ്‍സ് മറുപടി നല്‍കിയിരുന്നു. ഇതിനിടെയായിരുന്നു പ്രേമത്തെ കുറിച്ച് ആരാധകര്‍ ചോദിച്ചത്. ചിത്രത്തിന്റെ അവസാനത്തില്‍ ജോര്‍ജിനോട് ഒന്നും സംസാരിക്കേണ്ട എന്ന് പറയുന്നുണ്ട്. എന്താണ് ഇതിന് അര്‍ത്ഥം? മലരിന് ഓര്‍മ്മ നഷ്ടപ്പെട്ടിട്ടില്ല എന്നാണോ അതോ വേണ്ടെന്ന് കരുതി അവോയ്ഡ് ചെയ്തതാണോ? എന്നായിരുന്നു ചോദ്യം. ഇതിന് അല്‍ഫോണ്‍സ് നല്‍കിയ മറുപടി വൈറലായി മാറിയിരിക്കുകയാണ്.

    വാക്കുകളിലൂടെയല്ല


    അവര്‍ക്ക് ഓര്‍മ്മ നഷ്ടപ്പെട്ടു. പിന്നീട് ഓര്‍മ്മ തിരികെ വന്നപ്പോള്‍ അറിവഴകനോട് സംസാരിച്ചു കാണണം. പിന്നീട് അവിടെ എത്തിയപ്പോള്‍ കാണുന്നത് സെലിനൊപ്പം സന്തോഷത്തോടെ ജീവിക്കുന്ന ജോര്‍ജിനെയാണ്. പക്ഷെ മലരിന് ഓര്‍മ തിരികെ വന്നുവെന്ന് ജോര്‍ജിന് മനസിലാകുന്നുണ്ട്. ഇത് വാക്കുകളിലൂടെയല്ല കാണിച്ചു തന്നിരിക്കുന്നത്. ആക്ഷനിലൂടെയും സംഗീതത്തിലൂടെയുമാണ്. നിങ്ങളുടെ സംശയം തീര്‍ന്നെന്നു കരുതുന്നു. അവള്‍ക്ക് ഓര്‍മ്മ തിരികെ ലഭിച്ചു. എന്നായിരുന്നു അല്‍ഫോണ്‍സിന്റെ മറുപടി.

    മേരിയും സെലിനും

    അതേസമയം മറ്റൊരാളുടെ സംശയം മേരിയും സെലിനും തമ്മിലുള്ള ബന്ധത്തെ കുറിച്ചായിരുന്നു. ഇതിനും അല്‍ഫോണ്‍സ് മറുപടി നല്‍കുന്നുണ്ട്. മേരിയുടെ അനിയത്തിയല്ല സെലിന്‍ എന്നാണ് അല്‍ഫോണ്‍സ് പറയുന്നത്. ചേച്ചി എന്നതിന്റെ ഇംഗ്ലീഷിന്റെ കിട്ടാത്തത് കൊണ്ട് സബ് ടൈറ്റില്‍ ചെയ്തയാള്‍ ചുറ്റിപ്പോയതാണെന്നാണ് അല്‍ഫോണ്‍സ് പറയുന്നത്. മേരി സിസ്റ്റര്‍ എന്നൊക്കെയാണ് സബ് ടൈറ്റിലില്‍. മേരിയുടെ സഹോദരിയാണെങ്കില്‍ മേരിയുടെ വീട്ടില്‍ സെലിന്‍ ഇരിക്കുന്നത് കാണിച്ചു തരുമായിരുന്നില്ലേയെന്നും അല്‍ഫോണ്‍സ് ചോദിക്കുന്നുണ്ട്.

    പുത്രന്റെ മൂന്നാമത്തെ സിനിമ

    സംവിധായകന്റെ മറുപടികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. കാലങ്ങളായിരുന്ന സംശയങ്ങള്‍ക്കും തകര്‍ക്കങ്ങള്‍ക്കുമാണ് ഇതോടെ അവസാനമായിരിക്കുന്നത്. അതേസമയം അല്‍ഫോണ്‍സ് പുത്രന്റെ മൂന്നാമത്തെ സിനിമയ്ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. പാട്ട് എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ഫഹദ് ഫാസിലും നയന്‍താരയുമാണ് പ്രധാന വേഷത്തിലെത്തുന്നത്. സംഗീതവുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രത്തിനായി അല്‍ഫോണ്‍സ് സംഗീതം പഠിക്കുക വരെ ചെയ്തിരുന്നു. ലോക സിനിമാ ചരിത്രത്തില്‍ യാതൊരു പുതുമയുമില്ലാത്ത മൂന്നാമത്തെ സിനിമ എന്നാണ് ചിത്രത്തെ കുറിച്ച് അല്‍ഫോണ്‍സ് പറയുന്നത്.

    English summary
    Director Alphonse Puthren Gives Reply To Questions About Premam And Malar, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X