twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    സല്‍മാന്‍ ഖാന്‍ മുതല്‍ ജോണ്‍ എബ്രഹാം വരെ; ജയിലില്‍ കിടന്ന ബോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍

    Author Administrator | Updated: Friday, April 29, 2022, 10:27 AM [IST]

    മുംബൈ സ്‌ഫോടന പരമ്പര, കൃഷ്‍ണമൃഗത്തെ വേട്ടയാടല്‍ തുടങ്ങി വിവിധ കേസുകളുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്യുകയും ജയിലില്‍ കിടക്കുകയും ചെയ്ത ബോളിവുഡിലെ സൂപ്പര്‍ താരങ്ങളെക്കുറിച്ച് കൂടുതലറിയാം.

    cover image
    Salman Khan

    സല്‍മാന്‍ ഖാന്‍

    1

    നിരവധി തവണ കോടതി കയറിയ ബോളിവുഡ് നടനാണ് സല്‍മാന്‍ ഖാന്‍. കൃഷ്‍ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍‌ സല്‍‌മാൻ ഖാന്‍ മൂന്ന് തവണയായി 18 ദിവസം ജയിലില്‍ കഴഞ്ഞിരുന്നു. കൂടാതെ 2002ല്‍ സല്‍മാൻ ഖാന്റെ കാര്‍ അഞ്ചുപേര്‍‌ക്ക് നേരെ പാഞ്ഞുകയറി ഒരാള്‍ കൊല്ലപ്പെട്ടതിനും കേസെടുത്തിരുന്നു.

    Sanjay Dutt

    സഞ്ജയ് ദത്ത്

    2

    1993ലെ മുംബൈ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട ആയുധം കൈവശം വച്ച കേസിൽ ആറു വർഷമാണു സഞ്ജയ് ദത്തിനു വിചാരണക്കോടതി ജയിൽശിക്ഷ വിധിച്ചിരുന്നത്. 2013ല്‍ കീഴടങ്ങിയ താരത്തെ ശിക്ഷാകാലാവധി അവസാനിക്കുന്നതിന് എട്ടു മാസം മുൻപ് 2016 ഫെബ്രുവരിയിൽ ‘നല്ല നടപ്പിനെ’ത്തുടർന്നു വിട്ടയയ്ക്കുകയായിരുന്നു.

    Shahrukh Khan

    ഷാരൂഖ് ഖാന്‍

    3

    മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്ത കേസിലായിരുന്നു ഷാരൂഖ് ഖാന്‍ ജയിലില്‍ കിടന്നത്. പിന്നീട് നാനാ പടേക്കര്‍ ആണ് ഷാരൂഖ് ഖാനെ ജാമ്യത്തിലിറക്കിയത്. തനിക്കെതിരെ ഗോസിപ്പ് എഴുതിയതിനായിരുന്നു ഷാരൂഖ് മാധ്യമപ്രവര്‍ത്തകനെ തല്ലിയത്.  

    Saif Ali Khan

    സെയ്ഫ് അലി ഖാന്‍

    4

    1992ല്‍ പുറത്തിറങ്ങിയ പരമ്പര എന്ന ചിത്രത്തിലൂടെയായിരുന്നു സെയ്ഫ് അലി ഖാന്‍ സിനിമയിലെത്തുന്നത്. പാര്‍ട്ടിയില്‍ വെച്ച് തല്ലുണ്ടാക്കിയതിനായിരുന്നു നടന്‍ ജയിലില്‍ കിടന്നത്.  

    John Abraham

    ജോണ്‍ എബ്രഹാം

    5

    മോഡലിംഗ് രംഗത്തു നിന്നും സിനിമയിലെത്തിയ ജോണ്‍ ഏബ്രഹാം ഇന്ന് ബോളിവുഡിലെ സൂപ്പര്‍താരമാണ്. എന്നാല്‍ അമിതവേഗതയില്‍ വാഹമനോടിച്ചതിന് താരത്തിനെതിരെ കേസുണ്ട്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X