X
ഹോം » താരങ്ങള്‍ » സഞ്ജയ് ദത്ത്
സഞ്ജയ് ദത്ത്

സഞ്ജയ് ദത്ത്

Actor
ജീവചരിത്രം:  പ്രശസ്ത ബോളിവുഡ് ചലച്ചിത്ര നടനാണ് സഞ്ജയ് ദത്ത്. ഹിന്ദിയിലെ മികച്ച നടനായിരുന്ന സുനില്‍ ദത്തിന്റെയും നര്‍ഗിസിന്റെയും മകനാണ്. ഹിമാചല്‍ പ്രദേശിലുള്ള കസോളി എന്ന സ്ഥലത്തെ ലോറന്‍സ് സ്‌ക്കൂളിലായിരുന്നു പഠനം. 12ാമത്തെ വയസ്സിലാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. പിതാവ് സുനില്‍ ദത്ത് അഭിനയിച്ച രേഷ്മ ഓര്‍ ഷേര എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ബോളിവുഡിലെ വിവാദ താരം കൂടിയായിരുന്നു സഞ്ജയ് ദത്ത്. 1990കളില്‍ സഞ്ജയ് ദത്ത് -മാധുരി ദീക്ഷിത് പ്രണയം ഏറെ ചര്‍ച്ച ചെയ്യപെട്ടിരുന്നു. ഒട്ടനവധി ചിത്രങ്ങളില്‍ ഇരുവരും ജോഡികളായി അഭിനയിച്ചിരുന്നു. ആങ്ങനെ അവര്‍ക്കിടയില്‍ പ്രണയം വളര്‍ന്നെന്നും വിവാഹിതനായ സഞ്ജയ് ദത്തിന്റെ ദാമ്പത്യത്തില്‍ അത് പ്രശ്‌നങ്ങളുണ്ടാക്കിയെന്നും പ്രമുഖ പത്രപ്രവര്‍ത്തകന്‍ യാസെര്‍ ഉസ്മാന്‍ എഴുതിയ സഞ്ജയ് ദത്ത് ദ ക്രേസി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് ബോളിവുഡ്‌സ് ബാഡ് ബോയ് എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. എന്നാല്‍ പുസ്തകത്തിലെ വെളിപെടുത്തലുകള്‍ക്കെതിരെ താരം രംഗത്തുവന്നിരുന്നു. ആത്മകഥ എഴുതാന്‍ ആരെയും ചുമതലപെടുത്തിയിരുന്നില്ല എന്നും ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും താരം പറഞ്ഞത്. 1993ലെ മുംബൈ സ്‌ഫോടനകേസുമായി ബന്ധപെട്ട് താരം 6വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. തീവ്രവാദ ബന്ധവും ആയുധം കൈവശം വക്കുന്നതിനും കുറ്റം ചുമത്തി ജയില്‍ ശിക്ഷ ലഭിച്ച ഇദ്ധേഹത്തിന് പിന്നീട് 2007 ഓഗസ്ത് 20ന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. രണ്ട് തവണ ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 25 വര്‍ഷങ്ങള്‍ക്കും ശേഷം കരണ്‍ ജോഹറിന്റെ കളങ്ക് എന്ന ചിത്രത്തിലൂടെ മാധുരി ദീക്ഷിതും സഞ്ജയ് ദത്തും വീണ്ടും ജോഡികളായി അഭിനയിച്ചു. അഭിഷേക് വര്‍മ്മന്‍ സംവിധാനം ചെയ്യത ചിത്രത്തില്‍ ആലിയ ഭട്ട്, സൊനാക്ഷി സിന്‍ഹ, വരുണ്‍ ധവാന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
കൂടുതൽ വായിക്കുക

സഞ്ജയ് ദത്ത് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
അഭിഷേക് വര്‍മന്‍ 2019

സഞ്ജയ് ദത്ത്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് സഞ്ജയ് ദത്ത്

പേര് സഞ്ജയ് ദത്ത്
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

സഞ്ജയ് ദത്ത് ആസ്തി

ആസ്തി

സഞ്ജയ് ദത്ത് ഫോട്ടോകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+