»   » റോഷന്‍ ആന്‍ഡ്രൂസിന്റെ ബിഗ് ബജറ്റ് ചിത്രം നിവിന്‍ ഉപേക്ഷിച്ചോ.. കായംകുളം കൊച്ചുണ്ണിയ്ക്ക് സംഭവിച്ചത്?

റോഷന്‍ ആന്‍ഡ്രൂസിന്റെ ബിഗ് ബജറ്റ് ചിത്രം നിവിന്‍ ഉപേക്ഷിച്ചോ.. കായംകുളം കൊച്ചുണ്ണിയ്ക്ക് സംഭവിച്ചത്?

By: Rohini
Subscribe to Filmibeat Malayalam

ബോബി - സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥ, റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനം.. 12 കോടി ബജറ്റ്.. ചരിത്രത്തിലെ കള്ളനായ ഹീറോ കായംകുളം കൊച്ചുണ്ണിയുടെ കഥ.. നിവിന്‍ പോളി നായകന്‍.. എന്നൊക്കെ കേട്ടപ്പോള്‍ പ്രേക്ഷകര്‍ ഒരുപാട് പ്രതീക്ഷകളുമായി കാത്തിരിയ്ക്കുകയായിരുന്നു.

പുലിമുരുകനെ മലര്‍ത്തിയടിക്കാന്‍ ഇനി ആര്; അണിയറയില്‍ തയ്യാറെടുക്കുന്ന അഞ്ച് 'ബിഗ്' ചിത്രങ്ങള്‍

എന്നാല്‍ 2016 ആഗസ്റ്റില്‍ ചിത്രം പ്രഖ്യാപിച്ചതല്ലാതെ, പിന്നീട് ഒരു വിവരവും കായംകുളം കൊച്ചുണ്ണിയെ കുറിച്ചില്ല. നിവിന്‍ പോളി ചിത്രം ഉപേക്ഷിച്ചു എന്നും മറ്റും കേള്‍ക്കുന്നു. കായംകുളം കൊച്ചുണ്ണിയ്ക്ക് എന്ത് സംഭവിച്ചു?

നിവിന്‍ ഉപേക്ഷിച്ചോ?

കായംകുളം കൊച്ചുണ്ണി എന്ന ചിത്രം നിവിന്‍ പോളി ഉപേക്ഷിച്ചു എന്നാണ് കേള്‍ക്കുന്നത്. നിലവില്‍ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്‍, ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഹേ ജൂഡ് തുടങ്ങിയ ചിത്രങ്ങളുടെ തയ്യാറെടുപ്പിലാണ് നിവിന്‍. അതിന് പുറമെ ചില തമിഴ് ചിത്രങ്ങളും നിവിന്‍ കരാറൊപ്പ് വച്ചിട്ടുണ്ട്.

റോഷന്‍ മിണ്ടുന്നില്ല

പ്രഖ്യാപിച്ചതിന് ശേഷം റോഷന്‍ ആന്‍ഡ്രൂസും ചിത്രത്തെ കുറിച്ച് പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. തിരക്കഥാകൃത്തുക്കളായ ബോബിയും സഞ്ജയും മൗനം പാലിക്കുന്നു. ചിത്രം ഉപേക്ഷിക്കപ്പെട്ടു എന്നാണ് ഇതെല്ലാം സൂചിപ്പിയ്ക്കുന്നത്.

നിര്‍മാണം ഗോഗുലം ഗോപാലന്‍

ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ചിത്രം നിര്‍മിയ്ക്കുന്നു എന്നാണ് കേട്ടിരുന്നത്. 12 കോടി ചെലവില്‍ ഒരുങ്ങുന്ന ഈ ചിത്രം നിവിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന പ്രത്യേകതയും ഉണ്ടായിരുന്നു.

വലിയ പേരുകള്‍

കബാലി എന്ന രജനികാന്ത് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിച്ച സന്തോഷ് നാരായണനായിരിക്കും കായംകുളം കൊച്ചുണ്ണിയ്ക്കും സംഗീതമൊരുക്കുന്നത് എന്ന് പറഞ്ഞിരുന്നു. ബാഹുബലിയുടെ സൗണ്ട് ഡിസൈനറും ചിത്രത്തിന്റെ അണിയറയില്‍ ഉണ്ടാകും എന്നറിഞ്ഞു.

എന്തൊക്കെയായിരുന്നു

ചിരിത്രത്തിലെ നന്മനിറഞ്ഞ കള്ളന്റെ ജീവിതം അവതരിപ്പിയ്ക്കാന്‍ വേണ്ടി നിവിന്‍ കളരിപ്പയറ്റ് പഠിയ്ക്കുന്നു എന്നും, തിരുവിതാംകൂര്‍ ഭാഷ പഠിയ്ക്കുന്നു എന്നൊക്കെ തുടക്കത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അതൊന്നും നടത്തുന്നില്ല എന്നതാണ് വാസ്തവം.

English summary
What is the current status of Kayamkulam Kochunni, the upcoming Nivin Pauly starring epic drama directed by Roshan Andrews?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam