»   » ദുല്‍ഖറിന് ഇഷ്ടമായി! ബോബി സഞ്ജയുടെ തിരക്കഥ, സത്യന്‍ അന്തിക്കാടിന്റെ മകന്‍ സംവിധാനം!

ദുല്‍ഖറിന് ഇഷ്ടമായി! ബോബി സഞ്ജയുടെ തിരക്കഥ, സത്യന്‍ അന്തിക്കാടിന്റെ മകന്‍ സംവിധാനം!

Posted By:
Subscribe to Filmibeat Malayalam

പ്രശസ്ത സംവിധായകന്‍ കമലിന്റെ മകന്‍ ജാനൂസ് മുഹമ്മദ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത് ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി 100 ഡെയ്‌സ് ഓഫ് ലവ് എന്ന ചിത്രം ഒരുക്കിക്കൊണ്ടാണ്. മറ്റൊരു സംവിധായകന്റെ മകന്‍ കൂടെ ദുല്‍ഖറിനെ നായകനാക്കി സംവിധാന രംഗത്ത് അരങ്ങേറ്റം കുറിയ്ക്കുകയാണ്.

മറ്റാരുമല്ല, സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍. ഇതിനോടകം മലയാളി സിനിമാ പ്രേമികളുടെ വിശ്വാസം പിടിച്ചുപറ്റിയ ബോബി - സഞ്ജയ് ടീമാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത. കഥ ദുല്‍ഖറിന് ഒരുപാട് ഇഷ്ടമായി എന്നാണ് കേള്‍ക്കുന്നത്.

ദുല്‍ഖറിന് ഇഷ്ടമായി! ബോബി സഞ്ജയുടെ തിരക്കഥ, സത്യന്‍ അന്തിക്കാടിന്റെ മകന്‍ സംവിധാനം!

പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകനും അച്ഛന്റെ പാത പിന്തുടരുകയാണ്. സംവിധാനമാണ് തന്റെ വഴി എന്ന തിരിച്ചറിഞ്ഞ അനൂപ് സോഫ്റ്റ് വെയര്‍ എന്‍ജിനിയറിങ് ഭാവി ഉപേക്ഷിച്ചാണ് സിനിമയിലേക്ക് കടക്കുന്നത്. ഒത്തിരി ഡോക്യുമെന്റുകളും ഷോര്‍ട്ട്ഫിലിമുകളും പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്ത പരിചയവുമായാണ് സിനിമയിലേക്ക് കടക്കുന്നത്

ദുല്‍ഖറിന് ഇഷ്ടമായി! ബോബി സഞ്ജയുടെ തിരക്കഥ, സത്യന്‍ അന്തിക്കാടിന്റെ മകന്‍ സംവിധാനം!

മലയാളത്തിന്റെ ഹിറ്റ് തിരക്കഥാ കൂട്ടുകെട്ടാണ് ഇപ്പോള്‍ ബോബി സഞ്ജയ് സഹോദരങ്ങള്‍. ഇവര്‍ എഴുതിയ ഒരു സിനിമ പോലും പരാജയപ്പെട്ടില്ല എന്നത് ഒരു നഗ്ന സത്യം. പൃഥ്വിരാജിനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രവും നിവിന്‍ പോളിയെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രവും ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്

ദുല്‍ഖറിന് ഇഷ്ടമായി! ബോബി സഞ്ജയുടെ തിരക്കഥ, സത്യന്‍ അന്തിക്കാടിന്റെ മകന്‍ സംവിധാനം!

പ്രകാശ് മൂവി ടോണിന്റെ ബാനറില്‍ ബോബിയുടെയും സഞ്ജയ് യുടെയും അച്ഛന്‍ പ്രേം പ്രകാശാണ് ചിത്രം നിര്‍മിയ്ക്കുന്നത്. പെരുവഴിയമ്പലം, കൂടെവിടെ, ആകാശ ദൂദ്, ജോണി വാക്കര്‍, എന്റെ വീട് അപ്പൂന്റെയും, അയാളും ഞാനും തമ്മില്‍ തുടങ്ങിയ വിജയ ചിത്രങ്ങള്‍ നിര്‍മിച്ച പാരമ്പര്യം പ്രകാശ് മൂവിടോണിനുണ്ട്

ദുല്‍ഖറിന് ഇഷ്ടമായി! ബോബി സഞ്ജയുടെ തിരക്കഥ, സത്യന്‍ അന്തിക്കാടിന്റെ മകന്‍ സംവിധാനം!

ദുല്‍ഖറാണ് ചിത്രത്തിലെ നായകന്‍. കഥ കേട്ടപ്പോള്‍ തന്നെ ദുല്‍ഖറിന് ഇഷ്ടമാകുകയും ചെയ്യാമെന്നേല്‍ക്കുകയുമായിരുന്നത്രെ. ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. നിലവില്‍ സമീര്‍ താഹിറിന്റെയും അമല്‍ നീരദിന്റെയും ചിത്രം ചെയ്തുകൊണ്ടിരിക്കുകയാണ് ദുല്‍ഖര്‍. ചാര്‍ലിയാണ് ഉടന്‍ തിയേറ്ററിലെത്തുന്ന ദുല്‍ഖര്‍ ചിത്രം

English summary
Dulquer Salmaan, the charming actor of M'town will play the lead role in veteran film-maker Sathyan Anthikad's son Anoop Sathyan's directorial debut. The movie is penned by the popular scenarist duo Bobby-Sanjay.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam