»   » 12 കോടി നിവിന്‍ പോളി കട്ടെടുക്കുമോ...??

12 കോടി നിവിന്‍ പോളി കട്ടെടുക്കുമോ...??

Posted By: Rohini
Subscribe to Filmibeat Malayalam

ചരിത്രനായകന്മാര്‍ അരങ്ങുവാണിരുന്ന കാലത്ത് മലയാളികളുടെ മനസ്സുകീഴടക്കിയ ജനപ്രിയ കള്ളനായിരുന്നു കായംകുളം കൊച്ചുണ്ണി. 1966 ല്‍ പിഎ തോമസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തില്‍ സത്യനായിരുന്നു നായകന്‍.

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കായംകുളം കൊച്ചുണ്ണിയെന്ന നന്മനിറഞ്ഞ കള്ളന്റെ കഥ വീണ്ടും സിനിമയാകുന്നു. നിവിന്‍ പോളിയാണ് ഇത്തവണ കള്ളന്റെ വേഷത്തിലെത്തുന്നത്.

ബോബി സഞ്ജയ് ടീം തിരക്കഥ എഴുതി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം നിവിന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായിരിക്കും. 12 കോടി മുതല്‍ മുടക്കില്‍ നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങളറിയാം

എന്തുകൊണ്ട് കൊച്ചുണ്ണിയായി നിവിന്‍ പോളി

കൊച്ചുണ്ണിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളും പ്രണയവുമെല്ലാം ഈ സിനിമയിലുണ്ട്. പുതു തലമുറയില്‍ ഏത് റോളിലേക്കും ശരീരഭാഷ വഴങ്ങുന്ന നടനായതുകൊണ്ടാണ് നിവിന്‍ പോളിയെ കൊച്ചുണ്ണിയായി തീരുമാനിച്ചത് എന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു

നിവിനൊപ്പം ഒരേ സമയം രണ്ട് ചിത്രങ്ങള്‍

ബോബി - സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ താന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലും നിവിന്‍ തന്നെയാണ് നായകന്‍ എന്ന് റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. രണ്ട് സിനിമയുടെ കഥയും ഒരുമിച്ചാണ് പറഞ്ഞത്. അത് കേട്ട് ത്രില്ലടിച്ച നിവിന്‍ രണ്ട് ചിത്രത്തിലും അഭിനയിക്കാം എന്ന് പറയുകയായിരുന്നു.

ഈ കാലത്ത് കൊച്ചുണ്ണിയുടെ പ്രസക്തി

കൊച്ചുണ്ണിയുടെ കഥയില്‍ പലയിടത്തും അതെങ്ങനെ എന്തുകൊണ്ട് സംഭവിച്ചു എന്ന ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്. അതിനുള്ള ഉത്തരം തേടലാണ് ഈ സിനിമ. വളരെ ത്രില്ലിങായി പറയുന്ന ചിത്രത്തിന്റെ ടാഗ് ലൈന്‍ Most dangerous man എന്നാണ്. കൊച്ചുണ്ണിയുടെ പ്രണയവും വിവാഹവുമെല്ലാം സിനിമയില്‍ ഉണ്ടാവും.

പത്ത് മുതല്‍ 12 കോടിവരെ ചെലവ്

പുതിയ സിനിമയില്‍ കായങ്കുളം ആകുന്നത് ശ്രീലങ്കന്‍ ഗ്രാമമാണ്. ശ്രീ ഗോകുലം മൂവീസ് നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം ശ്രീലങ്കയില്‍ ആരംഭിയ്ക്കും. കുറച്ച് ഭാഗം കായങ്കുളത്തും ഷൂട്ട് ചെയ്യും. 10 മുതല്‍ 12 കോടി രൂപ വരെയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്.

English summary
Nivin Pauly, the charming actor is all set to essay a historical character. Reportedly, Nivin Pauly is playing the famed robber who lived in Kayamkulam of Travancore state, in the 19th century.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam