twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    കൈയ്യെത്തും ദൂരെ കൈ വിട്ടത് ; സൂപ്പര്‍ താരങ്ങള്‍ നോ പറഞ്ഞ സൂപ്പര്‍ഹിറ്റുകള്‍

    Author Administrator | Updated: Saturday, June 6, 2020, 12:55 PM [IST]

    മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകന്‍. മോഹന്‍ലാലിനെ സൂപ്പര്‍താര പദവിയിലെത്തിച്ച ചിത്രത്തില്‍ ആദ്യം നായകനായി തീരുമാനിച്ചത് മമ്മൂട്ടിയെയായിരുന്നു. എന്നാല്‍ ഒരുപാട് നിര്‍ബന്ധിച്ചിട്ടും മമ്മൂട്ടി ആ ചിത്രത്തില്‍ അഭിനയിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ഇത്തരത്തില്‍ സൂപ്പര്‍സ്റ്റാറുകള്‍ ഒഴിവാക്കിയ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിലുണ്ട്‌.

    cover image
    Fahadh Faasil

    ഫഹദ് ഫാസില്‍

    1

    മികച്ച കഥാപാത്രങ്ങളിലൂടെ എന്നും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ചലച്ചിത്ര നടനാണ് ഫഹദ് ഫാസില്‍. ചുരുങ്ങിയ കാലംകൊണ്ട് മലയാള സിനിമയുടെ യുവനായക നിരയിലേക്ക് എത്തിയ ഫഹദും ചില സിനിമകള്‍ വേണ്ടെന്നുവച്ചിരുന്നു. 2014ല്‍ പുറത്തിറങ്ങിയ സ്പതമശ്രീ തസ്‌ക്കര, 2015ല്‍ പുറത്തിറങ്ങിയ ഡബിള്‍ ബാരല്‍, 2015ല്‍ പുറത്തിറങ്ങിയ ഇവിടെ തുടങ്ങിയവയാണ് ഫഹദ് നോ പറഞ്ഞ മലയാള ചിത്രങ്ങള്‍.  

    Kunchacko Boban

    കുഞ്ചാക്കോ ബോബൻ

    2

    ലാല്‍ ജോസ് ഒരുക്കിയ ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തില്‍ നരേന്‍ അവതരിപ്പിച്ച കഥാപാത്രത്തിന് വേണ്ടി ആദ്യം പരിഗണിച്ചത് കുഞ്ചാക്കോ ബോബനെ ആയിരുന്നു. എന്നാല്‍ സിനിമയില്‍ നിന്ന് ഇടവേള എടുക്കാന്‍ തീരുമാനിച്ച സമയത്തായിരുന്നു ലാല്‍ ജോസ് ക്ലാസ്‌മേറ്റ്‌സിലേക്ക് ചാക്കോച്ചനെ വിളിച്ചത്. ബിസിനസിന്റെ കാര്യം പറഞ്ഞ് കുഞ്ചാക്കോ ബോബന്‍ ഈ ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

    Mammootty

    മമ്മൂട്ടി

    3

    മോഹന്‍ലാലിനെ താര പദവിയിലേക്കുയര്‍ത്തിയ രാജാവിന്റെ മകന്‍,  സുരേഷ് ഗോപി നായകനായി എത്തിയ ഏകലവ്യന്‍, ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം, ദേവാസുരം, മെമ്മറീസ്, റണ്‍ ബേബി റണ്‍, മണിച്ചിത്രത്താഴ്, ഡ്രൈവിങ്ങ് ലൈസന്‍സ് തുടങ്ങിയ സിനിമകളൊക്കെയും മമ്മൂട്ടി അഭിനയിക്കാതെ ഒഴിവാക്കുകയായിരുന്നു.  

    Dulquer Salmaan

    4

    മമ്മൂട്ടിയുടെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രം സാമ്രാജ്യത്തിന്റെ രണ്ടാംഭാഗമായ സണ്‍ ഓഫ് അലക്‌സാണ്ടര്‍ ആണ് ദുല്‍ഖര്‍ സല്‍മാന്‍ ഒഴിവാക്കിയ ചിത്രം. പിന്നീട് ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ നായകനായി എത്തിയത്. പ്രശസ്ത തമിഴ് സംവിധായകനായ പേരരശ് ആണ് സാമ്രാജ്യം 2വിന്റെ സംവിധായകന്‍.    

    Mohanlal

    മോഹന്‍ലാല്‍

    5

    മമ്മൂട്ടിയുടെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ഒരു സി ബി ഐ ഡയറിക്കുറിപ്പ്. കെ മധു സംവിധാനം ചെയ്ത ഈ ചിത്രം മോഹന്‍ലാല്‍ അഭിനയിക്കാതെ ഒഴിവാക്കുകയായിരുന്നു.  

    Dileep

    ദിലീപ്

    6

    സുരാജ് വെഞ്ഞാറമൂടിന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത പേരറിയാത്തവര്‍, ജയസൂര്യ നായകനായി എത്തിയ ചതിക്കാത്ത ചന്തു എന്നിവയാണ് ജനപ്രിയനായകന്‍ ദിലീപ് അഭിനയിക്കാതെ ഒഴിവാക്കിയ മലയാള ചിത്രങ്ങള്‍.  

    Prithviraj Sukumaran

    പൃഥ്വിരാജ് സുകുമാരന്‍

    7

    ഫഹദ് ഫാസില്‍ നായകനായി എത്തിയ ഡയമണ്ട് നെക്ലേസ്, ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മല്ലൂസിങ് എന്നീ ചിത്രങ്ങള്‍ പൃഥ്വിരാജ് അഭിനയിക്കാതെ ഒഴിവാക്കുകയായിരുന്നു. മലയാള ചിത്രത്തിനൊപ്പം തന്നെ ബോളിവുഡ് ചിത്രമായ ഹാപ്പി ന്യൂ ഇയറിലെ പ്രധാനപ്പെട്ട ഒരു വേഷവും പൃഥ്വിരാജ് ഒഴിവാക്കിയിട്ടുണ്ട്.  

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X