മംഗലശ്ശേരി നീലകണ്ഠനെയും കണിമംഗലം കോവിലകത്തെ ജഗനാഥനെയും മലയാളികള്‍ അന്നും ഇന്നും ഹൃദയത്തോടാണ് ചേര്‍ത്തുവെച്ചത്. കാലങ്ങള്‍ എത്രകഴിഞ്ഞാലും ഈ കഥാപാത്രങ്ങളൊക്കെയും മനസ്സില്‍ മായാതെ നില്‍ക്കും. മോഹന്‍ലാല്‍ എന്ന നടന്റെ കഥാപാത്രങ്ങള്‍ പോലെ തന്നെയാണ് അദ്ധേഹത്തിന്റെ സിനിമാഡയലോഗുകളും. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അത്തരം പഞ്ച് ഡയലോഗുകളൊക്കെയും മലയാളികള്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുകയാണ്. അത്തരത്തില്‍ മലയാളികളെ ആവേശം കൊള്ളിച്ച മോഹന്‍ലാലിന്റെ ഹിറ്റ് ഡയലോഗുകളിതാ.