സിനിമാ ലോകം
ഐശ്വര്യ ലക്ഷ്മി പ്രധാന കഥാപാത്രമായി എത്തിയ ഫാന്റസി ത്രില്ലര്‍ ചിത്രം 'കുമാരി'ക്ക് ആദ്യദിനം മുതല്‍ മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. പണ്ടെന്നോ കേട്ടു മറന്ന മുത്തശ്ശിക്കഥപോലെ ഫാന്റസിയുടെ അത്ഭുതലോകം കാണിച്ചുതന്ന 'കുമാരി' ഇല്ലിമല ചാത്തന്റെ ശാപം കിട്ടിയ നാടിന്റെ കഥയായിരുന്നു അവതരിപ്പിച്ചത്. ഒരു കെട്ടുകഥയെ അതിമനോഹരമായി അവതരിപ്പിച്ച ചിത്രം ഐശ്വര്യയുടെ മികച്ച സിനിമകളിലൊന്നു കൂടിയാണ്. കുമാരി പോലെ കെട്ടുക്കഥകളെ അടിസ്ഥാനമാക്കി കഥ പറഞ്ഞ മലയാളത്തിലെ പ്രധാന ഫാന്റസി സിനിമകളിതാ.