മോഹന്‍ലാല്‍-വൈശാഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പുലിമുരുകന്‍ ആയിരുന്നു 100 കോടി ക്ലബില്‍ എത്തിയ ആദ്യ മലയാള സിനിമ.മലയാളത്തില്‍ ആദ്യ 50,100,150 കോടി കളക്ഷനുകള്‍ നേടിയ ആദ്യസിനിമകളും മോഹന്‍ലാലിന്റെതാണ്.ഒരുകാലത്ത് മലയാള സിനിമ പ്രേക്ഷകര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത ബജറ്റിലാണ് പല സിനിമകളും ഇന്ന് ഒരുങ്ങുന്നത്.മാമാങ്കം, മരക്കാര്‍-അറബിക്കടലിന്റെ സിംഹം തുടങ്ങി വന്‍ ബജറ്റിലൊരുങ്ങിയ നിരവധി ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്.മാറുന്ന വിപണി സാധ്യതകള്‍ക്കൊപ്പം മലയാള സിനിമയും മാറികൊണ്ടിരിക്കുകയാണ്.