>

  കലോത്സവത്തിലൂടെ സിനിമയിലെത്തിയ താരസുന്ദരിമാര്‍

  2001ല്‍ തൊടുപുഴയില്‍ വെച്ച് നടന്ന കലോത്സവത്തില്‍ കലാതിലകം പട്ടം നഷ്ടമായ നവ്യ നായര്‍ കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് സംസാരിക്കുന്ന രംഗം ആരും മറക്കാന്‍ സാധ്യതയില്ല.കലാതിലകം പട്ടം നഷ്ടമായെങ്കിലും പിന്നീട് മലയാളികള്‍ കണ്ടത് നവ്യ നായര്‍ എന്ന സിനിമാ നടിയെയായിരുന്നു.ദിലീപ് നായകനായി എത്തിയ ഇഷ്ടത്തിലൂടെ നവ്യ ചലച്ചിത്രരംഗത്ത് സജീവമായി,പിന്നീട് നന്ദനത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറി.നവ്യ നായര്‍ മാത്രമല്ല കലോത്സവത്തിലൂടെ മലയാള സിനിമയിലേക്ക് നിരവധി താരങ്ങള്‍ കടന്നുവന്നിട്ടുണ്ട്.അവരിതാ

  1. മഞ്ജു വാര്യർ

  അറിയപ്പെടുന്നത്‌

  Actress/Actor/Singer/Producer

  ജനപ്രിയ ചിത്രങ്ങള്‍

  ലൂസിഫര്‍, അസുരന്‍, പ്രതി പൂവന്‍കോഴി

  ആറാം ക്ലാസ് മുതല്‍ കലോത്സവവേദികളില്‍ സജീവമായിരുന്നു മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍.1992ല്‍ തിരൂരിലും 1995ല്‍ കണ്ണൂരിലും നടന്ന കലോത്സവങ്ങളില്‍ കലാതിലകമായിരുന്നു. കണ്ണൂര്‍ ചിന്മയ സ്‌ക്കൂളില്‍ ഏഴാംക്ലാസില്‍ പഠിക്കുന്നതിനിടെയാണ് മഞ്ജു ആദ്യമായി കലാതിലകപട്ടം അണിഞ്ഞത്.

  2. അമ്പിളി ദേവി

  അറിയപ്പെടുന്നത്‌

  Actress

  ജനപ്രിയ ചിത്രങ്ങള്‍

  , ,

  മലയാള സിനിമ - സീരിയല്‍ രംഗത്ത് സജീവമായ അമ്പിളി ദേവിയും കലോത്സവവേദികളില്‍ നിന്നുമാണ് വെള്ളിത്തിരയില്‍ എത്തുന്നത്.2001ല്‍ തൊടുപുഴയില്‍ വെച്ച് നടന്ന കലോത്സവത്തില്‍ കലാതിലകം പട്ടം നേടിയത് അമ്പിളിയായിരുന്നു.

  3. കാവ്യ മാധവൻ

  അറിയപ്പെടുന്നത്‌

  Actress/Actor/Singer

  ജനപ്രിയ ചിത്രങ്ങള്‍

  ആകാശവാണി, ഷീ ടാക്‌സി, 5 സുന്ദരികൾ

  സ്‌ക്കൂള്‍ കലോത്സവം മലയാള സിനിമയ്ക്ക് സമ്മാനിച്ച മറ്റൊരു നടിയാണ് കാവ്യ മാധവന്‍.1999ലെ കലാതിലകപട്ടം നേടിയ താരം പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ നായികയായി കാവ്യ തിളങ്ങി.പിന്നീട് ദിലീപുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനിന്നു.

  Related Lists

   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X