X
മലയാളം » സിനിമകള്‍ » ഷീ ടാക്‌സി
ഷീ ടാക്‌സി

ഷീ ടാക്‌സി

Drama | 01 May 2015 | U |
Malayalam

2.5 /5 Users

2 /5 Filmibeat

ഷീ ടാക്‌സി കഥ

ആംഗ്രി ബേബീസിന്റെ വിജയത്തിനു ശേഷം സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷീ ടാക്‌സി. ഒരു നീണ്ട ഇടവേളയ്‌ക്കു ശേഷം കാവ്യാമാധവന്‍ നായികാപ്രാധാന്യമുള്ള വേഷം കൈകാര്യം ചെയ്യുന്ന ചിത്രം കൂടിയാണ് ഷീ ടാക്സി.  ഈ ചിത്രത്തില്‍ ജോ എന്ന കഥാപാത്രത്തെ അനൂപ്‌ മേനോന്‍ അവതരിപ്പിക്കുന്നു. സുരാജ്‌ വെഞ്ഞാറമ്മൂട്‌, ടിനി ടോം, ക ബി ഗണേഷ്‌കുമാര്‍, അശോകന്‍, ഷാജു ശ്രീധര്‍, നോബി, മുകുന്ദന്‍, ഷിജു, സുനില്‍ പണിക്കര്‍, അന്‍സിബ, കൃഷ്‌ണപ്രഭ, അംബിക തുടങ്ങിയവരാണ്‌ മറ്റ്‌ പ്രമുഖ താരങ്ങള്‍. ടാക്‌സി ഡ്രൈവര്‍ ദാമോദരന്റെ മകളാണ്‌ ദേവയാനി. പഠിക്കാൻ മോശക്കാരിയാണെങ്കിലും ഒരു ഡോക്റ്റർ ആകണമെന്നാണ്  അവളുടെ ആഗ്രഹം. പക്ഷെ അച്ഛനെ പോലെ ഒരു ടാക്സി ഡ്രൈവർ ആകാനായിരുന്നു അവളുടെ വിദി. ഒരിക്കൽ രണ്ടു പെണ്‍കുട്ടികളുമായി ദേവയാനി തന്റെ ടാക്‌സിയില്‍ ഊട്ടിക്കു പോവുകയായിരുന്നു, ഇടക്കുവച്ച് ജോ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘം ഇവരോടൊപ്പം ചേരുന്നു. ഇവരുടെ യാത്രയ്‌ക്കിടയില്‍ ഉണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങളാണ്‌ സജി സുരേന്ദ്രന്‍ 'ഷീ ടാക്‌സി'യില്‍ ദൃശ്യവല്‍ക്കരിക്കുന്നത്‌. കൂർഗിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. അബാം മൂവീസിന്റെ ബാനറില്‍ അബ്രാഹം മാത്യു, ടി എം റഫീഖ്‌ എന്നിവര്‍ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.      
Read More

ഷീ ടാക്‌സി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഷീ ടാക്‌സി ക്രൂ വിവരങ്ങൾ

സംവിധായകന്‍ സജി സുരേന്ദ്രന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഷീ ടാക്‌സി വിമർശകരുടെ അവലോകനം

malayalam.filmibeat.com
സജി സുരേന്ദ്രന്റെയും അനൂപ് മേനോന്റെയും കൂട്ടുകെട്ടില്‍ ആംഗ്രി ബേബീസ് എന്ന സമാന്യ ഹിറ്റിന് ശേഷം പിറക്കുന്ന ചിത്രമാണ് ഷി ടാക്‌സി. ഒരിടവേളയ്ക്ക് ശേഷം കാവ്യ മാധവന്‍ തിരിച്ചെത്തി അഭിനിക്കുന്ന ചിത്രമെന്നതുകൊണ്ടും ഷി ടാക്‌സി കാണാന്‍ പോകാന്‍ ഒരു പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അടിക്കടി ബ്രേക്ക് ഡൗണായി വലിഞ്ഞു നീങ്ങുന്ന ഷി ടാക്‌സി ശരിക്കും മടുപ്പിച്ചു. ബുദ്ധ വിഹാരങ്ങളെ കുറിച്ച് പഠനം നടത്താന്‍ ഇറങ്ങുന്ന മൂന്ന് പേര്‍ അടങ്ങുന്ന വനിതാ സംഘങ്ങളുടെ യാത്രയിലാണ് കഥ തുടങ്ങുന്നത്. ദേവയാനിയുടെ (കാവ്യമാധവന്‍) ഷി ടാക്‌സിയിലാണ് ഇവര്‍ യാത്ര ചെയ്യുന്നത്. ബാങ്ക് കവര്‍ച്ച നടത്തിയ ശേഷം നാട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിയ്ക്കുന്ന ജോസഫ് തിരുത്താനവും(അനൂപ് മേനോന്‍) സംഘവും യാത്രയ്ക്കിടെ ഇവരെ കണ്ടുമുട്ടന്നതോടെയാണ് കഥ പുരോഗമിയ്ക്കുന്നത്.

ഷീ ടാക്‌സി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഷീ ടാക്‌സി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+