X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

രണ്ട് കല്യാണം കൊണ്ടും പഠിച്ചില്ല; മൂന്ന് കെട്ടിയ താരങ്ങള്‍

Author Administrator | Published: Wednesday, May 17, 2023, 05:51 PM [IST]

കരിയറില്‍ സൂപ്പര്‍ഹിറ്റ് സിനിമകളുമായി മുമ്പോട്ട് പോയപ്പോഴും സ്വകാര്യ ജീവിതത്തില്‍ നിരവധി തോല്‍വികള്‍ ഏറ്റുവാങ്ങിയ നടനാണ് കമല്‍ഹാസന്‍. ആദ്യ വിവാഹവും രണ്ടാം വിവാഹവും ഡിവോഴ്‌സില്‍ അവസാനിച്ചപ്പോഴും കമല്‍ തോറ്റുകൊടുക്കാന്‍ തയ്യാറാല്ലായിരുന്നു. നടിയായ ഗൗതമിക്കൊപ്പമാണ് കമലിന്റെ ഇപ്പോഴത്തെ ജീവിതം. എന്നാല്‍ കണക്കില്‍ മൂന്ന് വിവാഹങ്ങള്‍ മാത്രം പറയുമ്പോഴും വെള്ളിത്തിരയിലെ പല നടിമാരുടെയുടെയും കാമുകനായിരുന്നു കമല്‍ ഹാസന്‍. ആദ്യ വിവാഹങ്ങള്‍ ഡിവോഴ്‌സില്‍ അവസാനിച്ചതും അത്തരം പ്രണയ ബന്ധങ്ങളെ തുടര്‍ന്നായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കമല്‍ ഹാസനെപ്പോലെ രണ്ട് വിവാഹമോചനങ്ങള്‍ കഴിഞ്ഞിട്ടും മൂന്നാമത് വിവാഹം കഴിച്ച വെള്ളിത്തിരയിലെ സൂപ്പര്‍സ്റ്റാറുകളിതാ.


cover image

ഉള്ളടക്ക പട്ടിക

ജഗതി ശ്രീകുമാർ
1

1974ലായിരുന്നു ജഗതി ശ്രീകുമാറും മല്ലിക സുകുമാരനുമായുള്ള വിവാഹം. വീട്ടുകാരുടെ എതിര്‍പ്പുകളെ മറികടന്ന് ഒളിച്ചോടിയായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ 1976ല്‍ തന്നെ ഇരുവരും വേര്‍പിരിയുകയായിരുന്നു. പിന്നീടായിരുന്നു കലയെ ജഗതി വിവാഹം കഴിക്കുന്നത്. എന്നാല്‍ രണ്ടാം വിവാഹവും ഡിവോഴ്‌സില്‍ അവസാനിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു ശോഭയുമായുള്ള വിവാഹം.

കമൽ ഹാസൻ
2

24ാമത്തെ വയസിലായിരുന്നു കമല്‍ ഹാസന്റെ ആദ്യ വിവാഹം. ആദ്യ ഭാര്യ വാണി ഗണപതിക്കൊപ്പം ഏതാണ്ട് 10 കൊല്ലം താരം ഒരുമിച്ച് ജീവിച്ചിരുന്നു. വാണിയുമായുള്ള വിവാഹ മോചനത്തിനുശേഷമായിരുന്നു സരികയുമായി പ്രണയത്തിലാവുന്നതും വിവാഹം കഴിക്കുന്നതും. മക്കളുണ്ടായതിനുശേഷമായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ ഈ ബന്ധവും വിവാഹമോചനത്തില്‍ എത്തുകയായിരുന്നു. തുടര്‍ന്നായിരുന്നു നടി ഗൗതമിക്കൊപ്പമുള്ള കമല്‍ ഹാസന്റെ ജീവിതം.ഇതിനെല്ലാം പുറമെ നടി ശ്രീവിദ്യ, സിമ്രാന്‍ എന്നിവരുമായി കമല്‍ പ്രണയത്തിലായിരുന്നു എന്നും കഥകളുണ്ട്.  

പവന്‍ കല്യാണ്‍
3

1997ലായിരുന്നു പവന്‍ കല്യാണിന്റെ ആദ്യ വിവാഹം. നന്ദിനി എന്നാണ് ആദ്യ ഭാര്യയുടെ പേര്. എന്നാല്‍ 2007ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നാലെ 2009ല്‍ പവന്‍ രേണു ദേശായിയെ വിവാഹം കഴിക്കുകയായിരുന്നു. ബദ്രി എന്ന സെറ്റില്‍ വച്ചായിരുന്നു പവന്‍ രേണുവിനെ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. എന്നാല്‍ രണ്ടാം വിവാഹവും ഡിവോഴ്‌സില്‍ അവസാനിച്ചതോടെ 2013ല്‍ റഷ്യക്കാരിയായ അന്ന ലെഷ്‌നെവയെ വിവാഹം കഴിക്കുകയായിരുന്നു.  

രാധിക ശരത്കുമാര്‍
4

ഏറെ നാളത്തെ പ്രണയത്തിനുശേഷമായിരുന്നു നടന്‍ പ്രതാപ് പോത്തനുമായുള്ള രാധികയുടെ ആദ്യ വിവാഹം. എന്നാല്‍ 1986ല്‍ തന്നെ ഇരുവരും വിവാഹമോചിതരായി. തുടര്‍ന്ന് 1990ലായിരുന്നു രാധികയുടെ രണ്ടാം വിവാഹം. റിച്ചാര്‍ഡ് ഹാര്‍ഡിയായിരുന്നു രണ്ടാം ഭര്‍ത്താവ്. എന്നാല്‍ ഈ ബന്ധവും ഡിവോഴ്‌സില്‍ അവസാനിക്കുകയായിരുന്നു. പിന്നീട് 2001ലാണ് നടന്‍ ശരത്കുമാറിനെ രാധിക വിവാഹം കഴിക്കുന്നത്‌.  

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+