X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

ഹിറ്റ് മേക്കേഴ്‌സ്‌ ‌; മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന വിജയചിത്രങ്ങള്‍

Author: Administrator | Updated: Monday, September 28, 2020, 06:34 PM [IST]

മിന്നാരം,കിലുക്കം, തേന്മാവിന്‍ കൊമ്പത്ത്...ഈ സിനിമകളൊക്കെയും മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളാണ്. ഈ ചിത്രങ്ങള്‍ മാത്രമല്ല പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളാണ്. ഒരു പക്ഷെ ഇത്രയധികം പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന ഒരു കൂട്ടുകെട്ട് വേറെയില്ല എന്നു തന്നെ പറയേണ്ടി വരും.

Share:
cover image
കിലുക്കം
1

മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ്‌ മോഹന്‍ലാല്‍, രേവതി, തിലകന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ കിലുക്കം. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 1991ല്‍ പുറത്തിറങ്ങിയ ഈ ചിത്രം 300 ദിവസത്തിലധികം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഹിന്ദിയില്‍ മുസ്‌കുരാഹട് എന്ന പേരിലാണ് ചിത്രം റീമേക്ക് ചെയ്തിരിക്കുന്നത്. കൂടുതല്‍ കാണാം


ബോയിംഗ് ബോയിംഗ്
2

പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, മുകേഷ്, ജഗതി ശ്രീകുമാർ, ലിസി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1985-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് 'ബോയിംഗ് ബോയിംഗ്'. 1965-ൽ ഹോളിവുഡിൽ പുറത്തിറങ്ങിയ ഇതേ പേരിലുള്ള ചലച്ചിത്രമാണ് പ്രിയദർശൻ മലയാളത്തിൽ പുനർനിർമ്മിച്ചത്. കൂടുതല്‍ കാണാം

ചിത്രം
3

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ റിലീസ് ചെയ്ത ചിത്രം 366 ദിവസമാണ് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നു കൂടിയാണ് ചിത്രത്തിലെ വിഷ്ണു എന്ന കഥാപാത്രം. കൂടുതല്‍ കാണാം


മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു
4

പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, മുകേഷ്, ശ്രീനിവാസൻ, മണിയൻപിള്ള രാജു, ലിസി, പ്രിയ എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ചിത്രമാണ് 'മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു'.  ചിത്രത്തിന്റെ കഥ നടൻ ജഗദീഷിന്റേതാണ്. ശ്രീനിവാസൻ തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചിരിക്കുന്നു. കൂടുതല്‍ കാണാം

മിന്നാരം
5

മോഹന്‍ലാല്‍, ശോഭന, തിലകന്‍, വേണു നാഗവള്ളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് മിന്നാരം. 1994ല്‍ പുറത്തിറങ്ങിയ ചിത്രം ആ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നു കൂടിയാണ്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.   കൂടുതല്‍ കാണാം


പൂച്ചക്കൊരു മുക്കൂത്തി
6

പ്രിയദർശന്റെ സംവിധാനത്തിൽ ശങ്കർ, മോഹന്‍ലാല്‍, നെടുമുടി വേണു, ശങ്കരാടി, ജഗതി ശ്രീകുമാർ, കുതിരവട്ടം പപ്പു, ശ്രീനിവാസൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച മലയാള ചലച്ചിത്രമാണ് 'പൂച്ചക്കൊരു മുക്കൂത്തി'. കൂടുതല്‍ കാണാം

തേന്മാവിന്‍ കൊമ്പത്ത്‌
7

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാല്‍,ശോഭന,നെടുമുടി വേണു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ തോന്മാവിന്‍ കൊമ്പത്ത്. 250 ദിവസത്തിലധികം ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കൂടുതല്‍ കാണാം


ഒപ്പം
8

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമാണ് ഒപ്പം. സമുദ്രക്കനി, വിമല രാമൻ, അനുശ്രീ, ബേബി മീനാക്ഷി, നെടുമുടി വേണു, ഇന്നസെന്റ് , മാമുക്കോയ ... കൂടുതല്‍ കാണാം

താളവട്ടം
9

പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, നെടുമുടി വേണു, എം ജി സോമൻ, കാർത്തിക, ലിസി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1986-ൽ പ്രദർശനത്തിനിറങ്ങിയ ഒരു ... കൂടുതല്‍ കാണാം


ചന്ദ്രലേഖ
10

ഫാസിൽ നിർമ്മിച്ച് പ്രിയദർശന്റെ സംവിധാനത്തിൽ 1997 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ചന്ദ്രലേഖ. 1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലും ... കൂടുതല്‍ കാണാം

അഭിമന്യു
11

പ്രിയദർശൻ സംവിധാനം ചെയ്ത് 1991 ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അഭിമന്യു. മോഹൻലാൽ, ശങ്കർ, ഗീത, ജഗദീഷ് മുതലായവരാണ് മുഖ്യവേഷങ്ങൾ കൈകാര്യം ചെയ്തത്. ബോംബേ ... കൂടുതല്‍ കാണാം


Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+