X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

തീയേറ്ററില്‍ നിരനിരയായി പൊട്ടിയ പടങ്ങള്‍; ഈ വര്‍ഷം ഇതുവരെ കണ്ട പരാജയ ചിത്രങ്ങള്‍

Author: Administrator | Updated: Monday, April 10, 2023, 09:14 AM [IST]

പ്രഖ്യാപനം മുതല്‍ മലയാളികള്‍ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമായിരുന്നു എലോണ്‍. മലയാളത്തിന്റെ ഹിറ്റ് ജോഡികളായ ബി.ഉണ്ണികൃഷ്ണനും മോഹന്‍ലാലും വീണ്ടുമൊന്നിച്ച ചിത്രം പക്ഷേ തിയേറ്ററുകളില്‍ വന്‍പരാജയമായിരുന്നു ഏറ്റുവാങ്ങിയത്. കോടികള്‍ ചിലവഴിച്ച് ഒരുക്കിയ ചിത്രത്തിന് മുടക്ക് മുതല്‍ പോലും തിരിച്ചു പിടിക്കാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എലോണ്‍ പോലെ വന്‍ഹൈപ്പിലെത്തി 2023ന്റെ ആദ്യ പകുതിയില്‍ പരാജയപ്പെട്ട മലയാള ചിത്രങ്ങളിതാ.

Share:
cover image
Video Thumbnail

ആയിഷ

പ്രേക്ഷകരെ ഒന്നടങ്കം നിരാശപ്പെടുത്തിയ മറ്റൊരു മഞ്ജു വാര്യര്‍ ചിത്രമാണ് ആയിഷ. ഗദ്ദാമയായി അറബ് രാജ്യത്തെിലെ രാജകുടുംബത്തിലെത്തുന്ന ആയിഷ എന്ന സത്രീയും രാജകുടുംബത്തിലെ മാമ്മ എന്ന അമ്മയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു പ്രേക്ഷകരുടെ  ഭാഗത്ത് നിന്നും ലഭിച്ചത്. ആഷിഫ് കക്കോടിയുടെ തിരക്കഥയില്‍ ആമിര്‍ പള്ളിക്കലായിരുന്നു ചിത്രം സംവിധാനം ചെയ്തത്.  

കൂടുതല്‍ കാണാം
Video Thumbnail

പൂവന്‍

ആന്റണി വര്‍ഗീസ് നായകനാക്കി വിനീത് വാസുദേവന്‍ സംവിധാനം ചെയ്ത പൂവന്‍ ജനുവരി 20നായിരുന്നു തിയേറ്ററുകളിലെത്തിയത്. ആന്റണി വര്‍ഗീസ് നായകനായി എത്തുന്ന ചിത്രമായതുകൊണ്ടുതന്നെ പ്രഖ്യാപനം മുതല്‍ക്കേ വാര്‍ത്താ പ്രധാന്യം ലഭിച്ച ചിത്രത്തിന് പക്ഷേ സമ്മിശ്ര പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. പുതുമയുള്ള കഥയായിട്ടും തിയേറ്ററുകളില്‍ ആളെ കയറ്റാന്‍ ചിത്രത്തിന് സാധിക്കാതെ പോവുകയായിരുന്നു.  

കൂടുതല്‍ കാണാം
Video Thumbnail

എലോണ്‍

തിയേറ്ററുകളില്‍ നിന്നും വന്‍ പരാജയം ഏറ്റുവാങ്ങിയ 2023ലെ ആദ്യ മോഹന്‍ലാല്‍ ചിത്രമാണ് എലോണ്‍. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ജോഡിയായ ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലെത്തിയ ചിത്രത്തിന് പ്രഖ്യാപനം മുതല്‍ വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്. എന്നാല്‍ ശരാശരി മോഹന്‍ലാല്‍ ആരാധകനെ പോലും തൃപ്തിപ്പെടുത്താന്‍ ചിത്രത്തിന് കഴിയാതെ പോവുകയായിരുന്നു.  

കൂടുതല്‍ കാണാം
Video Thumbnail

ക്രിസ്റ്റഫർ

വന്‍ഹൈപ്പിലെത്തി തിയേറ്ററുകളില്‍ നിന്നും ശരാശരി വിജയം നേടിയ മമ്മൂട്ടി ചിത്രമാണ് ക്രിസ്റ്റഫര്‍. ബി.ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ദിനം മുതല്‍ക്ക് തന്നെ സമ്മിശ്ര പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. ഏതാണ്ട് 18.7 കോടി ചിലവില്‍ ഒരുക്കിയ ചിത്രം കേരള ബോക്‌സോഫീസില്‍ നിന്നും 10.17 കോടിയാണ് നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.  

കൂടുതല്‍ കാണാം

Video Thumbnail

ക്രിസ്റ്റി

വലിയ പ്രമോഷനുകളോടെ എത്തി സിനിമാപ്രേമികളെ ഒന്നടങ്കം നിരാശപ്പെടുത്തിയ ചിത്രമാണ് ക്രിസ്റ്റി. മാളവിക മോഹനനും മാത്യു തോമസും ആദ്യമായി ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകതയോടെ തുടക്കം മുതല്‍ക്ക് തന്നെ ശ്രദ്ധിക്കപ്പെട്ട ചിത്രം ശരാശരി വിജയം മാത്രമാണ് തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്. ആൽവിൻ ഹെൻറിയുടെ സംവിധാനത്തിലെത്തിയ ചിത്രം ഫ്രെബ്രുവരി 17നായിരുന്നു തിയേറ്ററുകളിലെത്തിയത്  

കൂടുതല്‍ കാണാം
Video Thumbnail

ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്

ടൈറ്റില്‍ പ്രഖ്യാപനം മുതല്‍ മലയാളികള്‍ ഒന്നടങ്കം കാത്തിരുന്ന ചിത്രമായിരുന്നു ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. നീണ്ട അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകത ഉള്ളതുകൊണ്ടു തന്നെ ചിത്രത്തിന് വലിയ വാര്‍ത്താ പ്രാധാന്യവും ലഭിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ ചിത്രത്തിന് സാധിക്കാതെ പോവുകയായിരുന്നു.തിയേറ്ററുകളില്‍ നിന്നും ശരാശരി വിജയം മാത്രമാണ് ചിത്രം നേടിയത്.

കൂടുതല്‍ കാണാം

Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+