>

  കാറ്റത്തെ കിളിക്കൂട് മുതല്‍ വൈറസ് വരെ ; പ്രേക്ഷക ഹൃദയം കവര്‍ന്ന രേവതിയുടെ കഥാപാത്രങ്ങളിലൂടെ

  കിലുക്കത്തിലെ നന്ദിനിയായും ദേവാസുരത്തിലെ ഭാനുമതിയായുമൊക്കെ പ്രേക്ഷകരെ ഞെട്ടിച്ച താരമാണ് രേവതി. തെന്നിന്ത്യന്‍ നടിയും പിന്നീട് സംവിധായികയുമായ രേവതിയുടെ ആദ്യ ചിത്രം ഭാരതിരാജ സംവിധാനം ചെയ്ത മണ്‍വാസനൈ ആണ്. പിന്നീട് ഭരതന്‍ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് കരുത്തുറ്റ ഒരുപിടി കഥാപാത്രങ്ങളിലൂടെ രേവതി പ്രേക്ഷകരെ ഞെട്ടിച്ചു.
  സിബി മലയിലിന്റെ സംവിധാനത്തില്‍ രേവതി, മോഹന്‍ലാല്‍, തിലകന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു മായാമയൂരം. നരേന്ദ്രന്‍ എന്ന ആര്‍ക്കിട്ടെക്കിന്റെ കാമുകിയായ നന്ദ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രേവതി അവതരിപ്പിച്ചത്. ഒടുവില്‍ കാമുകന്‍ മരിച്ചതോടെ അതുവരെ ജീവിച്ച നഗരത്തോട് യാത്ര പറഞ്ഞ് നരേന്ദ്രനന്റെ നാട്ടിലെത്തുമ്പോള്‍ അവിടെ അവളെ  കാത്തിരുന്നത് നരേന്ദ്രന്റെ മുഖഛായയുള്ള അയാളുടെ ഇരട്ട സഹോദരനായിരുന്നു.    
  മംഗലശ്ശേരി നീലകണ്ഠനായി മോഹന്‍ലാലും ഭാനുമതി എന്ന കരുത്തയായ നായികയായി രേവതിയും മത്സരിച്ചഭിനയിച്ച ചിത്രമായിരുന്നു ദേവാസുരം. ഒരു നാടിനെ മുഴുവന്‍ വിറപ്പിച്ച മംഗലശ്ശേരി നീലകണ്ഠനെ ഒടുവില്‍ പ്രണയത്താല്‍ നിഷ്പ്രഭയാക്കിയ ഭാനു രേവതിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്.  
  ഊട്ടിയില്‍ ടൂറിസ്റ്റായി ജോലി ചെയ്തിരുന്ന ജോജിയുടെയും സുഹൃത്ത് നിശ്ചലിന്റെയും ജീവിതത്തിലേക്ക് കന്നുവന്ന നന്ദിനി എന്ന കിറുക്കത്തി പെണ്ണ് പ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിച്ചു. ഒടുവില്‍ പ്രേക്ഷകരെ ഈറനണിയിച്ച നന്ദിനി രേവതിയുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നു കൂടിയാണ്.  
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X